post office scheme പ്രതീകാത്മക ചിത്രം
Business

മൂന്ന് മാസം കൂടുമ്പോൾ 60,000 രൂപ വരുമാനം; അറിയാം ഈ സ്കീം

മുതിർന്ന പൗരന്മാർക്കായി പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം

സമകാലിക മലയാളം ഡെസ്ക്

ജോലിയിൽ നിന്നും വിരമിച്ച് കഴിഞ്ഞാലും തുടർന്നുള്ള ജീവിതത്തിൽ സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവാതിരിക്കാൻ മുൻകൂട്ടി സമ്പാദിക്കാൻ തയ്യാറാവണമെന്നാണ് വിദഗ്ധർ ആവർത്തിച്ച് പറയുന്ന കാര്യം. റിട്ടയേർഡ് ലൈഫ് ആനന്ദകരമായി മുന്നോട്ടു കൊണ്ടുപോകുന്നതിന് സാമ്പത്തിക സുരക്ഷിതത്വം അനിവാര്യമാണ്. പെൻഷൻ കാലത്തെ സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കാൻ നിരവധി ധനസമ്പാദന മാർഗങ്ങൾ ഉണ്ട്. ചിലത് വിപണിയുമായി ബന്ധപ്പെട്ട നിക്ഷേപ മാർഗങ്ങളാണ്. വിപണിയിൽ ചാഞ്ചാട്ടം നിലനിൽക്കുന്നതിനാൽ ചിലർക്ക് ഇതിൽ നിക്ഷേപിക്കാൻ ധൈര്യക്കുറവ് ഉണ്ടാവാറുണ്ട്.

എന്നാൽ ഈ ആശങ്ക വളരെ എളുപ്പത്തിൽ പരിഹരിക്കാനാകും. അതിന് ബുദ്ധിപൂർവ്വം പോസ്റ്റ് ഓഫീസ് നിക്ഷേപം തെരഞ്ഞെടുത്താൽ മതി. മുതിർന്ന പൗരന്മാർക്കായി പോസ്റ്റ് ഓഫീസിന്റെ നിക്ഷേപ പദ്ധതിയാണ് സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം (SCSS).

60 വയസും അതിൽ കൂടുതലുമുള്ള വ്യക്തികൾക്കായി രൂപകൽപ്പന ചെയ്ത ഈ സാമ്പത്തിക നിക്ഷേപ പദ്ധതി മുതിർന്ന പൗരന്മാർക്ക് പ്രതിമാസം 20,500 രൂപ വരെ വരുമാനം ലഭിക്കാൻ സഹായിക്കുന്നു. ഓരോ പാദത്തിലും പലിശ നിരക്ക് പരിഷ്‌കരിക്കുമെങ്കിലും നിലവിൽ 8.2 ശതമാനം പലിശയാണ് ഈ പദ്ധതി വാഗ്ദാനം ചെയ്യുന്നത്. അഞ്ച് വർഷമാണ് നിക്ഷേപ കാലാവധി. എന്നാൽ ആവശ്യമെങ്കിൽ മൂന്ന് വർഷത്തേക്ക് കൂടി നീട്ടാനുള്ള സൗകര്യവുമുണ്ട്.

മുമ്പ് ഒരു നിക്ഷേപകന് 15 ലക്ഷം രൂപയായി പരിമിതപ്പെടുത്തിയിരുന്ന ഈ പദ്ധതി ഇപ്പോൾ പരമാവധി 30 ലക്ഷം രൂപ നിക്ഷേപിക്കാൻ അനുവദിക്കുന്നു. ഇത് മുതിർന്ന പൗരന്മാർക്ക് ആനുപാതികമായി അവരുടെ വരുമാനം വർദ്ധിപ്പിക്കാൻ അനുവദിക്കുന്നു. ആധാർ, പാൻ കാർഡ് എന്നിവയുൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് ഏത് പോസ്റ്റ് ഓഫീസിലോ അംഗീകൃത ബാങ്കിലോ അക്കൗണ്ട് തുറക്കാം. നിക്ഷേപിക്കുന്ന തുകയ്ക്ക് നികുതിയില്ല. എന്നാൽ ലഭിക്കുന്ന പലിശ നികുതിക്ക് വിധേയമാണ്.

കേന്ദ്രസർക്കാർ പിന്തുണയുള്ളത് കൊണ്ടുതന്നെ പോസ്റ്റ് ഓഫീസ് നിക്ഷേപങ്ങൾ സുരക്ഷിതമാണ്. അതോടൊപ്പം മികച്ച പലിശയും നേടാം. ഒരുപക്ഷെ രാജ്യത്തെ ബാങ്ക് സ്ഥിര നിക്ഷേപത്തേക്കാൾ പലിശ സീനിയർ സിറ്റിസൺസ് സേവിംഗ്‌സ് സ്‌കീം വാഗ്ദാനം ചെയ്യുന്നുണ്ട്. ലക്ഷക്കണക്കിന് മുതിർന്ന പൗരന്മാർ ഇതിനകം തന്നെ ഈ പദ്ധതി പ്രയോജനപ്പെടുത്തുന്നതിനാൽ, ഇന്ത്യയിലെ വിരമിക്കൽ ആസൂത്രണത്തിലെ പ്രധാനിയാണ് ഈ പദ്ധതി.

30 ലക്ഷം രൂപയാണ് സിംഗിൾ അക്കൗണ്ടിൽ നിക്ഷേപിക്കുന്നതെങ്കിൽ 8.2 ശതമാനം വാർഷിക പലിശ നിരക്ക് അനുസരിച്ച് ഓരോ പാദത്തിലും 60,150 രൂപ പലിശയായി മാത്രം ലഭിക്കുന്നു. അങ്ങനെ വരുമ്പോൾ പ്രതിമാസ വരുമാനം 20,050 രൂപയായിരിക്കും. നിക്ഷേപം തുടങ്ങി ഒരു വർഷത്തിനകം പലിശയില്ലാതെയും ഒരു വർഷത്തിനു ശേഷം 1.5 ശതമാനം കിഴിവോടെയും രണ്ട് വർഷത്തിനു ശേഷം ഒരു ശതമാനം കിഴിവോടെയും ആവശ്യമെങ്കിൽ ഈ തുക പിൻവലിക്കാവുന്നതുമാണ്.

post office savings scheme secure 60,050 in three months

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശശി തരൂര്‍ ഓന്ത്, കെസി ഗുണ്ട, സതീശന്‍ സോഷ്യലിസ്റ്റും സെക്യുലറും'; പിണറായി തുടരുമെന്ന് പറഞ്ഞത് വെറുതേയല്ലെന്ന് മണിശങ്കര്‍ അയ്യര്‍

ഇന്ത്യന്‍ മഹാസമുദ്രത്തിനും ബംഗാള്‍ ഉള്‍ക്കടലിനും മുകളിലായി ന്യൂനമര്‍ദ്ദം രൂപപ്പെട്ടു; കേരളത്തില്‍ മഴയ്ക്ക് സാധ്യത

'ഇങ്ങനെ മുന്നോട്ട് പോകാൻ പറ്റില്ല'; മുഹ്‌സിന്‍ നഖ്‌വി 'കട്ടക്കലിപ്പിൽ', തോൽവിക്ക് പിന്നാലെ പാക് ടീമിൽ അഴിച്ചു പണി

ചെട്ടികുളങ്ങര കുംഭഭരണി: 23ന് പ്രാദേശിക അവധി

സീനിയർ വനിതാ ഏകദിന ടൂർണമെന്റ്: പ്രിയ പൂനിയയുടെ സെഞ്ച്വറിയിൽ കേരളം വീണു, ഡൽഹിയുടെ വിജയം 98 റൺസിന്

SCROLL FOR NEXT