സുകന്യ സമൃദ്ധി അക്കൗണ്ടിന് 8.2 ശതമാനമാണ് പലിശ 
Business

'115 മാസം കൊണ്ട് ഇരട്ടി', 6.7 ശതമാനം മുതല്‍ 8.2 വരെ പലിശ; 9 പോസ്റ്റ് ഓഫീസ് സ്‌കീമുകള്‍

ജനങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ തുടങ്ങിയത്

Author : സമകാലിക മലയാളം ഡെസ്ക്

ജനങ്ങളുടെ സമ്പാദ്യശീലം വര്‍ധിപ്പിക്കുന്നതിന് വേണ്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ലഘുസമ്പാദ്യ പദ്ധതികള്‍ തുടങ്ങിയത്. ഓരോ മൂന്ന് മാസം കൂടുമ്പോഴാണ് കേന്ദ്രം പോസ്റ്റ് ഓഫീസ് സ്‌കീമുകലുടെ പലിശനിരക്ക് നിര്‍ണയിക്കുന്നത്. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും എന്നതാണ് പ്രത്യേകത. റെക്കറിംഗ് ഡെപ്പോസിറ്റിന് 6.7 ശതമാനമാണ് പലിശ. ടൈം ഡെപ്പോസിറ്റിന് കീഴില്‍ നാലു അക്കൗണ്ടുകള്‍ ഉണ്ട്. കാലാവധി അനുസരിച്ച് പലിശ മാറും. 6.9 ശതമാനം (ഒരു വര്‍ഷ കാലാവധി) മുതല്‍ 7.5 ശതമാനം (അഞ്ചുവര്‍ഷ കാലാവധി) വരെയാണ് പലിശ.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്:

7.1 ശതമാനമാണ് പലിശ. 500 രൂപയുണ്ടെങ്കില്‍ നിക്ഷേപം ആരംഭിക്കാം. പരമാവധി ഒരുവര്‍ഷം 1.50 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

സീനിയര്‍ സിറ്റിസണ്‍ സേവിങ്സ് സ്‌കീം:

8.2 ശതമാനം പലിശ. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. 30 ലക്ഷം രൂപ വരെ നിക്ഷേപിക്കാം.

പോസ്റ്റ് മന്ത്ലി ഇന്‍കം സ്‌കീം:

7.4 ശതമാനമാണ് പലിശ. സിംഗിള്‍ അക്കൗണ്ടില്‍ 9 ലക്ഷം രൂപ വരെ നിക്ഷേപിക്കാം. ജോയിന്റ് ആണെങ്കില്‍ പരമാവധി 15 ലക്ഷം വരെ. മാസംതോറും വരുമാനം ലഭിക്കുന്ന പദ്ധതിയാണിത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

നാഷണല്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്:

7.7 ശതമാനം പലിശ. ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് 100 രൂപയുടെ ഗുണിതമായി നിക്ഷേപിക്കാം.

കിസാന്‍ വികാസ് പത്ര:

7.5 ശതമാനം പലിശ. വര്‍ഷംതോറും കൂട്ടുപലിശയും കിട്ടും. 115 മാസം കൊണ്ട് നിക്ഷേപം ഇരട്ടിയാകും എന്നതാണ് പ്രത്യേകത.

മഹിളാ സമ്മാന്‍ സേവിങ്സ് സര്‍ട്ടിഫിക്കറ്റ്:

7.5 ശതമാനമാണ് പലിശ. സ്ത്രീശാക്തീകരണം ലക്ഷ്യമിട്ടാണ് പദ്ധതി.

സുകന്യ സമൃദ്ധി അക്കൗണ്ട്:

8.2 ശതമാനമാണ് പലിശ. പെണ്‍കുട്ടികളുടെ ഭാവി സുരക്ഷിതമാക്കാന്‍ ലക്ഷ്യമിട്ടുള്ള പദ്ധതി. 250 രൂപയുണ്ടെങ്കില്‍ പദ്ധതിയില്‍ ചേരാം. പരമാവധി ഒന്നരലക്ഷം രൂപ വരെ ഒരു വര്‍ഷം നിക്ഷേപിക്കാം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT