പോസ്റ്റ് ഓഫീസ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമിന് 7.5 ശതമാനമാണ് പലിശ ഫയൽ
Business

കൈയില്‍ പത്തുലക്ഷം രൂപയുണ്ടോ?, 30 ലക്ഷമായി തിരിച്ചുതരും; അറിയാം പോസ്റ്റ് ഓഫീസ് സ്‌കീം

ബാങ്ക് നിക്ഷേപത്തെ പോലെ തന്നെ സുരക്ഷിതമാണ് പോസ്റ്റ് ഓഫീസിലെ നിക്ഷേപവും

സമകാലിക മലയാളം ഡെസ്ക്

ബാങ്ക് നിക്ഷേപത്തെ പോലെ തന്നെ സുരക്ഷിതമാണ് പോസ്റ്റ് ഓഫീസിലെ നിക്ഷേപവും. പോസ്റ്റ് ഓഫീസ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമിന് ആകര്‍ഷമായ പലിശയാണ് ലഭിക്കുന്നത്. 7.5 ശതമാനം പലിശയാണ് നല്‍കുന്നത്. അഞ്ചുവര്‍ഷത്തേയ്ക്കാണ് നിക്ഷേപിക്കേണ്ടത്. അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ വീണ്ടും അഞ്ചുവര്‍ഷം വീതം രണ്ടുതവണ കൂടി കാലാവധി നീട്ടാവുന്നതാണ്. അതായത് 15 വര്‍ഷം വരെ നിക്ഷേപിക്കാവുന്നതാണ്. പോസ്റ്റ് ഓഫീസ് ഫിക്‌സ്ഡ് ഡെപ്പോസിറ്റ് സ്‌കീമില്‍ നിക്ഷേപിച്ചാല്‍ ആദായനികുതി നിയമത്തിലെ 80സി പ്രകാരമുള്ള നികുതി ആനുകൂല്യവും ലഭിക്കും.

ഉദാഹരണം

പോസ്റ്റ് ഓഫീസ് എഫ്ഡിയില്‍ 10 ലക്ഷം രൂപ നിക്ഷേപിച്ചാല്‍, 7.5 ശതമാനം പലിശ കണക്കാക്കിയാല്‍ 5 വര്‍ഷം കഴിയുമ്പോള്‍ പലിശ ഇനത്തില്‍ മാത്രം 4,49,948 രൂപ ലഭിക്കും. ഇങ്ങനെ മൊത്തം 14,49,948 രൂപ വരും. 5 വര്‍ഷത്തേക്ക് കൂടി നീട്ടുകയാണെങ്കില്‍ 11,02,349 രൂപ പലിശയായി മാത്രം ലഭിക്കും. 10 വര്‍ഷത്തിന് ശേഷം ആകെ തുക 21,02,349 രൂപയാകും.

ഒരിക്കല്‍ കൂടി നീട്ടുകയാണെങ്കില്‍ 15-ാം വര്‍ഷം, 10 ലക്ഷം രൂപയുടെ നിക്ഷേപത്തിന് പലിശയായി മാത്രം 20,48,297 രൂപ ലഭിക്കും. കാലാവധി പൂര്‍ത്തിയാകുമ്പോള്‍, മെച്യൂരിറ്റി തുകയായി 30,48,297 രൂപ ലഭിക്കും. അതായത്, പ്രിന്‍സിപ്പല്‍ തുകയുടെ ഇരട്ടി പലിശ ലഭിക്കും. മൊത്തം തുക മൂന്നിരട്ടിയായി വര്‍ധിക്കുകയും ചെയ്യും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'പുതിയ പ്രസിഡന്റ് ബുദ്ധിമാന്‍', ഇറാന്‍ വെടിനിര്‍ത്തല്‍ ആവശ്യപ്പെട്ടെന്ന് ട്രംപ്

ഉറച്ചു നിന്ന് പൊരുതി സമീര്‍; ലക്‌നൗവിനെ പരാജയപ്പെടുത്തി ഡല്‍ഹി

'ദൈവം പോലും ഇവിടെ സുരക്ഷിതനല്ല', ശബരിമല സ്വര്‍ണക്കൊള്ള സിബിഐയെ കൊണ്ട് അന്വേഷിപ്പിക്കുമെന്ന് രാജ്നാഥ് സിങ്

പ്രചാരണത്തിനിടെ രമേഷ് പിഷാരടിയെ തടഞ്ഞു, ബിജെപി പ്രവര്‍ത്തകരെന്ന് യുഡിഎഫ്- വിഡിയോ

3,083 രൂപ മുതല്‍ 9,250 രൂപ വരെ പ്രതിമാസ പെന്‍ഷന്‍, അഞ്ചുവര്‍ഷത്തിനിടെ വരുമാനമായി കിട്ടുക 5,55,000; അറിയാം ഈ സ്‌കീം

SCROLL FOR NEXT