post office scheme പ്രതീകാത്മക ചിത്രം
Business

പണം ഇരട്ടിയാകും, പത്തുവര്‍ഷം കൊണ്ട് കോടീശ്വരനാകാം!; അറിയാം പോസ്റ്റ് ഓഫീസ് സ്‌കീം

കേന്ദ്രസര്‍ക്കാരിന്റെ ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് കിസാന്‍ വികാസ് പത്ര. കിസാന്‍ വികാസ് പത്രയില്‍ നിക്ഷേപിക്കുന്നവര്‍ക്ക് 115 മാസം ( ഒന്‍പത് വര്‍ഷവും ഏഴു മാസവും) കഴിയുമ്പോള്‍ ഇരട്ടി തുക ലഭിക്കുമെന്നതാണ് പ്രത്യേകത. കൂട്ടുപലിശയാണ് കണക്കാക്കുന്നത് എന്നതാണ് മെച്ചപ്പെട്ട റിട്ടേണ്‍ ലഭിക്കാന്‍ സഹായിക്കുന്നത്.

നിലവില്‍ 7.5 ശതമാനമാണ് പദ്ധതിയുടെ വാര്‍ഷിക കൂട്ടുപലിശ. ലഘു സമ്പാദ്യ പദ്ധതികളുടെ പലിശനിരക്ക് മൂന്നുമാസം കൂടുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ണയിക്കാറുണ്ട്. സാഹചര്യങ്ങള്‍ അനുസരിച്ച് പലിശനിരക്ക് കൂട്ടുകയോ കുറയ്ക്കുകയോ ആണ് കേന്ദ്രസര്‍ക്കാര്‍ ചെയ്ത് വരുന്നത്. സര്‍ക്കാരിന്റെ പിന്തുണ ഉള്ളത് കൊണ്ട് സുരക്ഷിതമായ നിക്ഷേപ പദ്ധതിയാണിത്.

കിസാന്‍ വികാസ് പത്രയില്‍ ആയിരം രൂപയാണ് കുറഞ്ഞ നിക്ഷേപം. തുടര്‍ന്ന് നൂറ് രൂപയുടെ ഗുണിതങ്ങളായി കൂടുതല്‍ നിക്ഷേപിക്കാനും അവസരമുണ്ട്. പരിധിയില്ലാതെ എത്ര വേണമെങ്കിലും പദ്ധതിയില്‍ നിക്ഷേപിക്കാവുന്നതാണ്. റിസ്‌ക് എടുക്കാന്‍ താല്‍പ്പര്യമില്ലാത്തവര്‍ക്ക് ഗ്യാരണ്ടി റിട്ടേണ്‍ നല്‍കുന്നതാണ് പദ്ധതി.

നിലവിലെ പലിശനിരക്ക് അനുസരിച്ച് അഞ്ചുലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ കാലാവധി തീരുമ്പോള്‍ പത്തുലക്ഷം രൂപ ലഭിക്കും. 50 ലക്ഷം രൂപയാണ് നിക്ഷേപിക്കുന്നതെങ്കില്‍ പത്തുവര്‍ഷം കഴിയുമ്പോള്‍ ഒരു കോടി രൂപ ലഭിക്കാനും ഈ പദ്ധതി സഹായകമാണ്.

നികുതി ഇളവിന് ഈ പ്ലാന്‍ ഉപയോഗിക്കാന്‍ സാധിക്കില്ല. പദ്ധതിയുടെ കാലാവധി തീരുന്നതിന് മുന്‍പ് അക്കൗണ്ട് ഉടമ മരിച്ചുപോകുന്നത് അടക്കം ചില സാഹചര്യങ്ങളില്‍ ഇടയ്ക്ക് വച്ച് തുക പിന്‍വലിക്കാനും അനുവദിക്കും.

Post Office Special Scheme: This Government Plan Doubles Your Money Without Risk

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ദിലീപിനെ തിരിച്ചെടുക്കാന്‍ ചലച്ചിത്ര സംഘടനകള്‍; അടിയന്തര യോഗം ചേര്‍ന്ന് 'അമ്മ'

ദിലീപിനെ ശിക്ഷിക്കണമെന്ന് നമുക്ക് പറയാന്‍ പറ്റില്ല; കോടതി തീരുമാനം തെളിവുകളുടെ അടിസ്ഥാനത്തില്‍; വിഡി സതീശന്‍

'അവന്റെ മോന്തയ്ക്ക് ചവിട്ടിയ നിമിഷമുണ്ടല്ലോ, ആ നിമിഷം ജയിച്ചതാണവള്‍'; വിമര്‍ശനവുമായി സാറാ ജോസഫ്

ഇ- ഇൻവോയ്‌സിംഗ് ചട്ടങ്ങൾ ലംഘിച്ചാൽ 5,000 ദിർഹം വരെ പിഴയെന്ന് യു എ ഇ

സഞ്ജുവില്ലാതെ ഇറങ്ങി; സയ്യിദ് മുഷ്താഖ് അലി ട്രോഫി പോരാട്ടത്തിൽ അസമിനോടും കേരളം തോറ്റു

SCROLL FOR NEXT