post office time deposit scheme ഫയൽ
Business

പത്തു വര്‍ഷം കൊണ്ട് പണം ഇരട്ടിയാകും, പലിശയിനത്തില്‍ ലക്ഷങ്ങള്‍ നേടാം; ഇതാ ഒരു പദ്ധതി

പൂര്‍ണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്.

സമകാലിക മലയാളം ഡെസ്ക്

പൂര്‍ണ്ണ സുരക്ഷയും ഗ്യാരണ്ടീഡ് റിട്ടേണും ആഗ്രഹിക്കുന്നവര്‍ക്ക് മികച്ച ഓപ്ഷനാണ് പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ്. രാജ്യത്തെ മിക്ക ബാങ്കുകളും സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് കുറച്ചിട്ടുണ്ടെങ്കിലും പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഇപ്പോഴും മികച്ച പലിശനിരക്ക് വാഗ്ദാനം ചെയ്യുന്നു.

പോസ്റ്റ് ഓഫീസ് ടൈം ഡെപ്പോസിറ്റ് ഫിക്‌സഡ് ഡെപ്പോസിറ്റുകള്‍ക്ക് സമാനമായ ഒരു സ്ഥിര വരുമാന പദ്ധതിയാണ്. നിക്ഷേപകര്‍ ഒരു നിശ്ചിത കാലയളവിലേക്ക് ഒരു നിശ്ചിത തുക നിക്ഷേപിക്കുകയും പലിശ നേടുകയും ചെയ്യുന്നു. ഈ പോസ്റ്റ് ഓഫീസ് സ്‌കീം പൂര്‍ണ്ണമായും ഗ്യാരണ്ടിയുള്ളതാണ്. അതിനാല്‍ പണം നഷ്ടപ്പെടാനുള്ള സാധ്യതയില്ല. നിക്ഷേപകര്‍ക്ക് 1, 2, 3, അല്ലെങ്കില്‍ 5 വര്‍ഷത്തേക്ക് ഈ സ്‌കീമില്‍ നിക്ഷേപിക്കാം. പലിശ ത്രൈമാസമായി കണക്കാക്കുന്നു. അതേസമയം പേയ്മെന്റുകള്‍ വാര്‍ഷികമായി നല്‍കുന്നു. ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80ഇ പ്രകാരമുള്ള നികുതി ആനുകൂല്യം ലഭിക്കും. അതായത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം നികുതി ഇളവുകളും നേടാം. കുറഞ്ഞത് 1,000 രൂപ നിക്ഷേപിച്ചുകൊണ്ട് ഒരു അക്കൗണ്ട് തുറക്കാവുന്നതാണ്. തുടർന്ന് 100 ന്റെ ഗുണിതങ്ങളായി നിക്ഷേപിക്കാം. പരമാവധി നിക്ഷേപ പരിധിയില്ല.

പോസ്റ്റ് ഓഫീസ് ടിഡി സ്‌കീമിന്റെ പലിശ നിരക്കുകള്‍ സര്‍ക്കാര്‍ എല്ലാ പാദത്തിലും അവലോകനം ചെയ്യുന്നു. നിലവില്‍, ഒരു വര്‍ഷത്തെ നിക്ഷേപത്തിന് 6.9 ശതമാനം, 2 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.0 ശതമാനം, 3 വര്‍ഷത്തെ നിക്ഷേപങ്ങള്‍ക്ക് 7.1 ശതമാനം, 5 വര്‍ഷത്തെ ടിഡികള്‍ക്ക് പ്രതിവര്‍ഷം 7.5 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

ഈ സ്‌കീമില്‍ 5 വര്‍ഷത്തേക്ക് 5 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ 5 വര്‍ഷത്തിനുശേഷം ഏകദേശം 7.21 ലക്ഷം ലഭിക്കും. അതായത് പലിശയിലൂടെ മാത്രം ലഭിക്കുക 2,24,974 രൂപ. അടുത്ത 5 വര്‍ഷത്തേക്ക് ഇതേ പലിശ നിരക്കില്‍ അതേ തുക വീണ്ടും നിക്ഷേപിച്ചാല്‍, അത് ഏകദേശം 10.40 ലക്ഷത്തിലെത്തും. അതായത്, ഒരിക്കല്‍ നിക്ഷേപിക്കുന്നതിലൂടെ, 10 വര്‍ഷത്തിനുള്ളില്‍ മൂലധനം ഇരട്ടിയാക്കാന്‍ കഴിയും. അതുകൊണ്ടാണ് ഈ പദ്ധതി ദീര്‍ഘകാല നിക്ഷേപത്തിനുള്ള ഏറ്റവും മികച്ചതും സ്ഥിരതയുള്ളതുമായ ഓപ്ഷനായി കണക്കാക്കുന്നത്.

post office time deposit scheme, details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ട്രിബ്യൂണല്‍

'പത്ത് മണിക്ക് തകര്‍ക്കും'; തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി

ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് പ്രശ്‌നമാണോ?

കോട്ടയം മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍, സംസ്ഥാനത്ത് ആദ്യം

ക്യാപ്റ്റൻ ഗില്‍ രണ്ടാം ടെസ്റ്റ് കളിക്കില്ല? ആശുപത്രി വിട്ടു

SCROLL FOR NEXT