ppf investment file
Business

പിപിഎഫില്‍ മാസം 10,000 രൂപ വീതം നിക്ഷേപിച്ചാല്‍ 15 വര്‍ഷം കഴിഞ്ഞാല്‍ എന്തുകിട്ടും?; കണക്ക്

ജനങ്ങളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ജനങ്ങളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. നിലവില്‍ 7.1 ശതമാനമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപയാണ് കുറഞ്ഞ നിക്ഷേപ പരിധി. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവിന് പ്രയോജനപ്പെടുത്താവുന്നതാണ്.

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും കാലാവധി നീട്ടാവുന്നതാണ്. 15 വര്‍ഷത്തെ കാലാവധി കഴിഞ്ഞാല്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മതി. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ സാധിക്കൂ. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

പിപിഎഫ് നിക്ഷേപം തവണകളായോ, അല്ലെങ്കില്‍ ഒറ്റത്തവണയായോ നടത്താവുന്നതാണ്. പ്രതിമാസ നിക്ഷേപമാണ് നടത്തുന്നതെങ്കില്‍ ഓരോ മാസവും അഞ്ചാം തീയതിക്കും മാസാവസാനത്തിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സ് തുകയ്ക്കാണ് പലിശ കണക്കാക്കുന്നത്. അതിനാല്‍ മാസത്തിന്റെ അഞ്ചാം തീയതിക്ക് മുന്‍പായി തുക നിക്ഷേപിക്കുന്നതാണ് കൂടുതല്‍ റിട്ടേണ്‍ ലഭിക്കാന്‍ ഗുണം ചെയ്യുക.

മാസം പതിനായിരം രൂപ വീതം നിക്ഷേപം

മാസം പതിനായിരം രൂപ വീതം പിപിഎഫില്‍ നിക്ഷേപിക്കുകയാണെങ്കില്‍ വര്‍ഷം 1,20,000 രൂപയുടെ നിക്ഷേപമാണ് വരിക. അങ്ങനെയെങ്കില്‍ 15 വര്‍ഷം കൊണ്ട് 18 ലക്ഷം രൂപയുടെ നിക്ഷേപമാണ് ഉണ്ടാവുക.

7.1 ശതമാനം വാര്‍ഷിക പലിശനിരക്കില്‍ 15 വര്‍ഷം കൊണ്ട് 13.56 ലക്ഷം രൂപയാണ് പലിശയിനത്തില്‍ മാത്രം ലഭിക്കുക. 7.1 ശതമാനം പലിശനിരക്ക് മാറ്റമില്ലാതെ തുടരുകയാണെങ്കിലാണ് ഈ തുക. അങ്ങനെയെങ്കില്‍ 15 വര്‍ഷം കഴിഞ്ഞാല്‍ കൈയില്‍ 31.56 ലക്ഷം രൂപയാണ് ലഭിക്കുക.

PPF Calculator: See How Much Rs 10,000 Monthly Can Earn In 15 Years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വീണ്ടും 'വെള്ളി' അണിഞ്ഞ് മലയാളി താരം ആന്‍സി സോജന്‍!

'ഇഷ്ടമായി വരുന്നുണ്ട്, ഈ ലുക്കും, അതുപോലെ മുടിയും'; ചിത്രം പങ്കുവച്ച് വിജി വെങ്കിടേഷ്

അഡ്വ പി ജയപാല മേനോൻ അന്തരിച്ചു: സമാന്തര സിനിമാ പ്രസ്ഥാനത്തിന് അടിത്തറയിട്ട സാംസ്കാരിക നായകൻ

'കല്യാണം കഴിഞ്ഞാൽ പിന്നെ ഒരുങ്ങി നടക്കുന്നത് എന്തിനാണെന്ന് വിചാരിക്കുന്നവരുണ്ട്; അങ്ങനെ നടക്കുന്നതിൽ എന്താണ് തെറ്റ് ?'

കണ്ടാൽ പെൺകുട്ടിയാണെന്ന് തോന്നുന്നില്ലെന്ന് ആക്ഷേപം: പ്രിയദർശിനി ബസിൽ വിദ്യാർഥിനിക്ക് സീറോ ടിക്കറ്റ് നിഷേധിച്ചു; പരാതി