സിഗരറ്റ് 
Business

നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വര്‍ധന; നാളെ മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്ത് നാളെ മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും. ചരക്കുസേവന നികുതി, എക്‌സൈസ് തീരുവ പരിഷ്‌കരണത്തിന് പിന്നാലെയാണ് വിലയില്‍ മാറ്റം. സിഗരറ്റിന്റെ നീളമനുസരിച്ച് വിലയില്‍ 15 മുതല്‍ 30 ശതമാനം വരെ വര്‍ധനവാണുണ്ടാകുക. കൂടുതല്‍ വില്‍പ്പനയുള്ള, 65 മില്ലിമീറ്ററില്‍ താഴെ നീളമുള്ള സിഗരറ്റുകള്‍ക്ക് 15 ശതമാനം വരെയും അതിനു മുകളില്‍ 30 ശതമാനം വരെയും വിലവര്‍ധനയുണ്ടാകുമെന്നാണ് റിസര്‍ച്ച് ഏജന്‍സിയായ ക്രിസില്‍ റേറ്റിങ് പറയുന്നത്.

രാജ്യത്ത് സിഗരറ്റുകള്‍ക്ക് ചില്ലറവിലയുടെ 53 ശതമാനമാണ് നിലവിലുള്ള ശരാശരി നികുതി. ലോകാരോഗ്യ സംഘടന നിര്‍ദേശിക്കുന്ന ബെഞ്ച്മാര്‍ക്കായ 75 ശതമാനത്തിലും ഏറെ താഴെയാണിത്. ഉപയോഗം കുറയ്ക്കാനാണ് സിഗരറ്റിന് ഉയര്‍ന്ന നികുതിനിരക്ക് ലോകാരോഗ്യസംഘടന ശുപാര്‍ശ ചെയ്യുന്നത്. ഇന്ത്യയില്‍ ഇതുവരെ സിഗരറ്റിന് 28 ശതമാനമായിരുന്നു. ജിഎസ്ടി കൂടാതെ ജിഎസ്ടി നഷ്ടപരിഹാര സെസ്, ദേശീയ ദുരന്ത നിവാരണ സെസ്, നാമമാത്രമായ രീതിയില്‍ എക്‌സൈസ് തീരുവ എന്നിവയും ചുമത്തിയിരുന്നു. ഇതില്‍ നഷ്ടപരിഹാര സെസ് ഒഴിവാകും. പകരമായി ജിഎസ്ടി 40 ശതമാനമാക്കും. കൂടാതെ എക്‌സൈസ് തീരുവയിലും വലിയ വര്‍ധനയുണ്ടാകും.

ക്രിസില്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ 65 മില്ലീമീറ്ററില്‍ താഴെയുള്ള സിഗരറ്റിന് 2.05 രൂപ മുതല്‍ 2.10 രൂപ വരെയും 65 മില്ലീമീറ്ററിനു മുകളിലുള്ളവയ്ക്ക് 3.6 രൂപ മുതല്‍ 8.5 രൂപ വരെയും എക്‌സൈസ് തീരുവയിനത്തില്‍ മാത്രം വര്‍ധനയുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. നികുതി ഉയരുന്നതോടെ അടുത്ത സാമ്പത്തികവര്‍ഷം സിഗരറ്റ് ഉപഭോഗത്തില്‍ ആറു മുതല്‍ എട്ടു ശതമാനം വരെ കുറവുണ്ടാകുമെന്നാണ് ക്രിസില്‍ റേറ്റിങ് പറയുന്നത്.

Price hike on cigarettes starting Sunday due to GST and excise duty changes

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

29 ആവശ്യങ്ങള്‍ നിരത്തി കേരളം, കേന്ദ്ര ബജറ്റ് നാളെ

രണ്ടാനച്ഛന്‍ വീടിന് തീവെച്ചു; അനുജത്തിയെ ഓട് പൊളിച്ച് രക്ഷിച്ച് പതിനഞ്ചുകാരന്‍

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്, കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ 29 പ്രതീക്ഷകള്‍, കളിയാവേശത്തില്‍ കാര്യവട്ടം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

ഇന്ത്യ - യുഎസ് വ്യാപാര കരാര്‍: അടിയന്തരമായി പരിഹരിക്കപ്പെടേണ്ട ഒന്നുമില്ല, ചര്‍ച്ചകള്‍ അവസാനിപ്പിക്കാമെന്ന് കേന്ദ്ര മന്ത്രി

സഞ്ജുവിനെ കാത്ത് ആരാധകര്‍, കാര്യവട്ടത്ത് ഇന്ന് കുട്ടിക്രിക്കറ്റിന്റെ ആവേശം

SCROLL FOR NEXT