അരണ്ട വെളിച്ചത്തിൽ കുളി, ഉറക്കം കിട്ടാൻ പുതിയ ടെക്നിക്, വൈറലായി ഡാർക്ക് ഷവറിങ്

കുറഞ്ഞ വെളിച്ചം തലച്ചോറിനെയും ശരീരത്തെയും ഉറക്കത്തിനായി സജ്ജമാക്കുന്നു.
hot shower
hot showerPinterest
Updated on
1 min read

റക്കപ്രശ്നങ്ങൾ നേരിടുന്ന നിരവധി ആളുകളുണ്ട്. അത്തരക്കാർക്ക് പരീക്ഷിക്കാവുന്ന പുതിയൊരു സ്ലീപ്പിങ് ടെക്നിക് ആണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ഡാർക്ക് ഷവറിങ് എന്നാണ് പുതിയ ടെൻഡിനെ വിശേഷിപ്പിക്കുന്നത്.

എന്താണ് ' ഡാര്‍ക്ക് ഷവറിങ്'

അരണ്ട വെളിച്ചത്തിൽ കുളിക്കുന്നതാണ് ഡാർക്ക് ഷവറിങ്. ഇത് മനസ് ശാന്തമാക്കാനും എളുപ്പത്തിൽ ഉറങ്ങാനും സഹായിക്കുമെന്ന് ട്രെൻഡ് പിന്തുടരുന്നവർ പറയുന്നു. ചില ആളുകള്‍ക്ക് ബാത്ത്‌റൂമിലെ നല്ല വെളിച്ചമുള്ള ലൈറ്റിന് പകരം മങ്ങിയ നൈറ്റ് ലൈറ്റ്, മെഴുകുതിരികള്‍, അല്ലെങ്കില്‍ ചൂടുള്ള ആംബര്‍ ലൈറ്റിങ് എന്നിവയൊക്കെ ഉപയോഗിക്കുന്നത് എളുപ്പത്തിലുള്ള ഉറക്കം ലഭിക്കാന്‍ സഹായിക്കുമെന്നാണ് പറയുന്നത്.

ഡാര്‍ക്ക് ഷവര്‍ എങ്ങനെയാണ് ഉറക്കത്തെ സഹായിക്കുന്നത്

കുറഞ്ഞ വെളിച്ചം തലച്ചോറിനെയും ശരീരത്തെയും ഉറക്കത്തിനായി സജ്ജമാക്കുന്നു. ഇത് മൊത്തത്തിലുള്ള ഉറക്കത്തിൻ്റെ ഗുണനിലവാകം മെച്ചപ്പെടുത്തുന്നു. കൂടാതെ രാത്രി ഉറക്കത്തിന് മുൻപ് ശരീരതാപനില കുറഞ്ഞിരിക്കുന്നത് ഉറക്കത്തിൻ്റെ ഗുണനിലവാരത്തെ മെച്ചപ്പെടുത്തും. രാത്രിയിലെ കുളി ഇതിന് സഹായകരമാണ്.

hot shower
പകൽ സമയത്ത് ഉറക്കം വരാറുണ്ടോ?​

കുറഞ്ഞ വെളിച്ചം ലഭിക്കുമ്പോള്‍ അത് ശരീരത്തിന്റെ ഉറക്കഹോര്‍മോണുകളുടെ പ്രവര്‍ത്തനങ്ങളിലെ തടസങ്ങള്‍ കുറയ്ക്കുന്നു. ഇളം ചൂട് വെള്ളത്തില്‍ ഇരുണ്ട വെളിച്ചത്തില്‍ കുളിക്കുന്നത് പേശികളെ വിശ്രമിക്കാനും സമ്മര്‍ദ്ദം കുറയ്ക്കാനും സഹായിക്കും.

hot shower
നല്ല ഉറക്കത്തിന് കിടത്തം മാത്രമല്ല, കിടക്കയും നന്നാവണം, മെത്ത തിരഞ്ഞെടുക്കുമ്പോൾ എന്തൊക്കെ ശ്രദ്ധിക്കണം | World Sleep Day

ഡാര്‍ക്ക് ഷവര്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണോ?

നിലവിൽ ഡാര്‍ക്ക് ഷവറിനെക്കുറിച്ച് ക്ലിനിക്കല്‍ ഗവേഷണങ്ങള്‍ ഇല്ല. എന്നാലും ഇതിനെ പിന്തുണക്കുളള തെളിവുകളുണ്ടെന്നാണ് പറയുന്നത്. അതുകൊണ്ട് ഉറക്കമില്ലാത്തവര്‍ക്ക് ഈ രീതി ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.

Summary

Sleep Tips: Dark Shower techique for sleeping.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com