Eggs Meta AI Image
Business

"അമ്പമ്പോ....!!!" ഒരു കോഴിമുട്ടയ്ക്ക് 10 രൂപയോ...? ചെറിയ ഉള്ളി 160, സവാള 60; പൊള്ളുന്ന വില

വിലക്കയറ്റത്തില്‍ പൊറുതി മുട്ടി സാധാരണക്കാര്‍

Author : സമകാലിക മലയാളം ഡെസ്ക്
Edited By : സനല്‍ ദേവ്. ബി

കൊച്ചി: സംസ്ഥാനത്ത് കോഴി മുട്ടയുടെയും ഉള്ളിയുടെയും വിലയില്‍ വന്‍ വര്‍ധനവ്. രണ്ടാഴ്ച്ച മുന്‍പ് 5-6 രൂപ പരമാവധിയുണ്ടായിരുന്ന മുട്ടയ്ക്ക് ഇന്നത്തെ വില 8 മുതല്‍ 10 രൂപവരെയാണ്. 10-12 രൂപയുണ്ടായിരുന്ന നാടന്‍ മുട്ടയ്ക്ക് 15ന് മുകളിലേയ്്ക്കും വില കയറി. കോഴിത്തീറ്റയുടെ ഉല്‍പ്പാദന ചെലവിലുണ്ടായ വര്‍ധനവാണ് മുട്ട വില വര്‍ധിക്കാന്‍ കാരണമായത്.

എഥനോള്‍ നിര്‍മാണത്തിനായി ചോളം വ്യാപകമായി ഉപയോഗിക്കുന്ന കേന്ദ്രനയം കോഴിത്തീറ്റ നിര്‍മാണ മേഖലയിലെ അസംസ്‌കൃത വസ്തുക്കളുടെ ലഭ്യതയെ ബാധിച്ചെന്നാണ് വിലയിരുത്തല്‍. ചോളത്തിന്റെ ലഭ്യത കുറഞ്ഞതോടെ കോഴിത്തീറ്റയുടെ വിലയും ഉയര്‍ന്നു. ഇതോടെയാണ് കോഴിമുട്ടയുടെ വിലയും കുതിച്ചുയര്‍ന്നത്. നേരത്തെ 1,800 രൂപ മുതല്‍ 2,000 രൂപ വരെ വിലയുണ്ടായിരുന്ന ഒരു ചാക്ക് കോഴിത്തീറ്റയ്ക്ക് ഇപ്പോള്‍ 2,760 രൂപയാണ് വില. ഉല്‍പ്പാദന ചെലവിലുണ്ടായ ഈ വര്‍ധന ചെറുകിട കോഴി കര്‍ഷകരെയാണ് കൂടുതല്‍ പ്രതിസന്ധിയിലാക്കുന്നത്.

മുട്ടയ്‌ക്കൊപ്പം തന്നെ ഉള്ളിയ്ക്കും തൊട്ടാല്‍ പൊള്ളുന്ന വിലയാണ്. ചെറിയ ഉള്ളിയില്‍ തൊട്ടാല്‍ കരയേണ്ട അവസ്ഥയിലാണ് ജനങ്ങള്‍. 6 മാസം മുന്‍പു വരെ കിലോയ്ക്ക് 60 രൂപയുണ്ടായിരുന്ന ചെറിയ ഉള്ളിയുടെ ഇന്നത്തെ ചില്ലറ വില്‍പ്പന വില കിലോയ്ക്ക് 160 രൂപയാണ്. തമിഴ്‌നാട്ടിലെ മൊത്ത വിപണികളില്‍ 60 മുതല്‍ 70 രൂപ വരെയാണ് വില.

ഒരു മാസം മുന്‍പുവരെ 30-40 രൂപ കിലോ വിലയുണ്ടായിരുന്ന സവാളയ്ക്ക് 55 മുതല്‍ 60 രൂപവരെയായി വില ഉയര്‍ന്നു. നാസിക്കില്‍ നിന്നുള്ള വരവ് കുറഞ്ഞതും പ്രതികൂല കാലാവസ്ഥയുമാണ് വിലക്കയറ്റത്തിന് പ്രധാന കാരണം. സര്‍ക്കാരിന്റെ കാര്യക്ഷമമായ ഇടപെടല്‍ വിപണിയില്‍ ഇല്ലെങ്കില്‍ ഇനിയും വില കൂടുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

Price of egg and onion has increased in the state

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വന്ദേമാതരം പൂർത്തിയാക്കും മുൻപ് ഇരുന്നു, മന്ത്രി കെ മുരളീധരന്റെ നടപടി വിവാദത്തിൽ

തമിഴ്നാട്ടിലെ ക്വാറി നിരോധനം നീളുന്നു; ഇടുക്കിയിലെ നിർമ്മാണമേഖല പ്രതിസന്ധിയിൽ

കാലടി സര്‍വകലാശാല വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന്‍: ഹര്‍ജിയില്‍ ഈ ആഴ്ച വാദം കേള്‍ക്കും

ടൂറിസ്റ്റ് ഗൈഡ് ആയാലോ? 168 സീറ്റുകൾ; KITTS-ൽ പരിശീലനം, നവംബർ 23 വരെ അപേക്ഷിക്കാം

'ഒറ്റക്കൊമ്പന്റെ നട്ടെല്ല്'; മനസ്സിലെ വേദനയ്ക്ക് വാക്കുകളില്ല, ഫ്രെയിമുകളിലൂടെ ഷാജികുമാര്‍ ജീവിക്കും; ഉള്ളുലഞ്ഞ് സുരേഷ് ഗോപി