'ഒറ്റക്കൊമ്പന്റെ നട്ടെല്ല്'; മനസ്സിലെ വേദനയ്ക്ക് വാക്കുകളില്ല, ഫ്രെയിമുകളിലൂടെ ഷാജികുമാര്‍ ജീവിക്കും; ഉള്ളുലഞ്ഞ് സുരേഷ് ഗോപി

'ഷാജി ഇനിയില്ല എന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല'
Suresh Gopi and Shajikumar
Suresh Gopi and Shajikumar
Updated on: 
1 min read

ഛായാഗ്രാഹകന്‍ ഷാജികുമാറിന്റെ വിയോഗത്തില്‍ ഉള്ളുലഞ്ഞ് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. സുരേഷ് ഗോപി നായകനായ പുതിയ ചിത്രം ഒറ്റക്കൊമ്പന്റെ ഛായാഗ്രാഹകനായിരുന്നു ഷാജികുമാര്‍. ചിത്രം പൂര്‍ത്തിയാകും മുമ്പെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിട വാങ്ങല്‍. ഷാജികുമാര്‍ ഇനിയില്ലെന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ലെന്നാണ് സുരേഷ് ഗോപി പറയുന്നത്. ആ വാക്കുകളിലേക്ക്:

ഷാജീ... ചില വിയോഗങ്ങള്‍ അങ്ങനെയാണ്. എത്ര എഴുതിയാലും മനസ്സിലെ വേദനയ്ക്ക് വാക്കുകളാകില്ല. ഷാജി ഇനിയില്ല എന്ന യാഥാര്‍ത്ഥ്യം ഇപ്പോഴും ഉള്‍ക്കൊള്ളാനാകുന്നില്ല. സിനിമയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ച നാളുകളിലെ ഓര്‍മ്മകള്‍ മനസ്സിലേക്ക് ഓടിയെത്തുകയാണ്. ക്യാമറയ്ക്ക് പിന്നില്‍ നിന്നുകൊണ്ട് ഷാജി പകര്‍ത്തിയത് വെറും ദൃശ്യങ്ങളായിരുന്നില്ല; ഓരോ കഥയുടെയും ആത്മാവും ഓരോ കഥാപാത്രത്തിന്റെയും കരുത്തും വികാരങ്ങളും ആയിരുന്നു. ഒരു മികച്ച ഛായാഗ്രാഹകന്‍ എന്നതിലുപരി, സിനിമയെ അതിന്റെ പൂര്‍ണ്ണതയില്‍ മനസ്സിലാക്കിയ, ഓരോ ഫ്രെയിമിലും സ്വന്തം കാഴ്ചപ്പാടും ആത്മാവും പകര്‍ന്നുനല്‍കിയ അപൂര്‍വ പ്രതിഭയായിരുന്നു ഷാജി.

ഒറ്റക്കൊമ്പനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് വരുന്നത് ഷാജിയുടെ അതിമനോഹരമായ വിഷ്വലൈസേഷനാണ്. ആ സിനിമയുടെ നട്ടെല്ലായി നില്‍ക്കുന്നത് ഷാജിയുടെ ദൃശ്യസങ്കല്‍പ്പങ്ങളും ഛായാഗ്രഹണ മികവുമാണ്. ഒരു കഥാപാത്രത്തിന്റെ കരുത്തും കഥയുടെ വലിപ്പവും പ്രേക്ഷകരുടെ ഹൃദയത്തിലേക്ക് എത്തിക്കാന്‍ ഷാജിയുടെ ക്യാമറയ്ക്ക് കഴിയുമായിരുന്നു. ആ സിനിമയുടെ ഓരോ ഫ്രെയിമിലും ഷാജിയുടെ അധ്വാനവും ആത്മാര്‍ത്ഥതയും സ്വപ്നവുമുണ്ട്.

ഒരു കലാകാരന്‍ വിടപറയുമ്പോഴും അയാളുടെ കല മരിക്കുന്നില്ലെന്ന് ഷാജി പകര്‍ത്തിയ ഓരോ ഫ്രെയിമും വരും തലമുറകളോട് പറഞ്ഞുകൊണ്ടിരിക്കും. പക്ഷേ, ഞങ്ങള്‍ക്കിനി നഷ്ടമായത് ഒരു മികച്ച ഛായാഗ്രാഹകനെ മാത്രമല്ല; സിനിമയെ ഇത്രമേല്‍ സ്‌നേഹിച്ച, തന്റെ ജോലിയോട് അത്രമേല്‍ ആത്മാര്‍ത്ഥത പുലര്‍ത്തിയ ഒരു പ്രിയപ്പെട്ട സഹപ്രവര്‍ത്തകനെയാണ്. ഷാജീ... നിങ്ങളുടെ ക്യാമറ ഇനി ചലിക്കില്ലായിരിക്കാം. പക്ഷേ, ഷാജി പകര്‍ത്തിയ ഫ്രെയിമുകളിലൂടെ ആ പ്രതിഭ എന്നും ജീവിക്കും. ഷാജിയുടെ അകാല വിയോഗത്തില്‍ ഹൃദയത്തിന്റെ ഭാഷയില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു. കുടുംബാംഗങ്ങളുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തില്‍ പങ്കുചേരുന്നു. പ്രിയപ്പെട്ട ഷാജിക്ക് ആദരാഞ്ജലികള്‍.

Suresh Gopi and Shajikumar
'ഏറെ സങ്കടപ്പെടുത്തുന്ന വിയോഗം, അതിമനോഹരം വരെ ഷാജി എന്റെ ഒപ്പമുണ്ടായിരുന്നു'; വേദനയോടെ മോഹന്‍ലാല്‍
Suresh Gopi and Shajikumar
ഭാര്യയെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് ജീവനൊടുക്കി
Suresh Gopi and Shajikumar
അവസാന കോൾ മോഹൻലാലിന്റേത്; 'ഓക്കെയാണെന്ന്' അറിയിച്ചതിന് പിന്നാലെ അപ്രതീക്ഷിത വിടവാങ്ങൽ
Summary

Suresh Gopi remembers lates cinematographer Shajikumar

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER