

അന്തരിച്ച ഛായാഗ്രാഹകന്‍ ഷാജികുമാറിനെ അനുസ്മരിച്ച് മോഹന്‍ലാല്‍. ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമെന്നാണ് ഷാജികുമാറിന്റെ വേര്‍പാടിനെക്കുറിച്ച് മോഹന്‍ലാല്‍ പറഞ്ഞത്. മോഹന്‍ലാല്‍ നായകനായ, നരന്‍, പുലിമുരുകന്‍, തുടരും തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹകനായിരുന്നു ഷാജികുമാര്‍. മോഹന്‍ലാല്‍ ചിത്രം അതിമനോഹരമാണ് ഷാജികുമാര്‍ മരിക്കും മുമ്പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രം.
''പ്രിയപ്പെട്ട ഷാജി കുമാര്‍ നമ്മോട് വിടപറഞ്ഞു. ഏറെ സങ്കടപ്പെടുത്തുന്ന വിയോഗമാണ്. ഛായാഗ്രഹണ കലയില്‍ തന്റേതായ വ്യക്തിമുദ്ര പതിച്ച ഷാജിയുടെ അകാലത്തെ വിയോഗം ഏറെ സങ്കടപ്പെടുത്തുന്നു. നരന്‍,പുലിമുരുകന്‍, ഒടിയന്‍, തുടരും തുടങ്ങി അവസാനമായി ഞങ്ങളൊന്നിച്ച അതിമനോഹരം എന്ന ചിത്രത്തില്‍ വരെ ഷാജി എന്റെ ഒപ്പമുണ്ടായിരുന്നു'' എന്നാണ് മോഹന്‍ലാല്‍ പറയുന്നത്.
''വൈകാരിക ഭാവങ്ങളെ അതീവ ആഴത്തില്‍ ഒപ്പിയെടുക്കാന്‍ കഴിവുള്ള അതുല്യ പ്രതിഭയായിരുന്നു ഷാജി. സ്‌നേഹവും സൗഹൃദവും എക്കാലത്തും ഞങ്ങള്‍ കാത്തുസൂക്ഷിച്ചിരുന്നു. വേദനയോടെ ആദരാഞ്ജലികള്‍'' എന്നും മോഹന്‍ലാല്‍ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. അതേസമയം, ഷാജികുമാര്‍ ഏറ്റവും ഒടുവിലായി വിഡിയോ കോളില്‍ വിളിച്ചത് മോഹന്‍ലാലിനെയാണെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. താന്‍ ഓക്കെയാണെന്ന് മോഹന്‍ലാലിനോട് പറഞ്ഞതിന് പിന്നാലെയാണ് അപ്രതീക്ഷിതമായ വിടവാങ്ങല്‍.
കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. സിനിമ സെറ്റില്‍ വച്ച് ദേഹാസ്വാസ്ഥ്യമുണ്ടായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. രണ്ട് ദിവസം മുന്‍പ് ആലപ്പുഴയില്‍ ദിലീപ് ചിത്രത്തിന്റെ സെറ്റില്‍ വച്ചാണ് ഷാജികുമാറിന് ദേഹാസ്വാസ്ഥ്യമുണ്ടായത്. ആലപ്പുഴയില്‍ പ്രാഥമിക ചികിത്സ നല്‍കി കൊച്ചിയിലേക്ക് മാറ്റുകയായിരുന്നു. ഐസിയുവിലായിരുന്ന ഷാജികുമാറിനെ മുറിയിലേക്ക് മാറ്റിയിരുന്നു. ശുചിമുറിയിലേക്ക് പോകുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates