പ്രതീകാത്മക ചിത്രം 
Business

പബ്ജി ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 100 കോടി കടന്നു; ലോകത്ത് മൂന്നാം സ്ഥാനത്ത് 

ഇന്ത്യയില്‍ നിരോധിച്ച പ്രമുഖ മൊബൈല്‍ ഗെയിമായ പബ്ജി ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 100 കോടി കടന്നു

Author : സമകാലിക മലയാളം ഡെസ്ക്

ബീജിങ്: ഇന്ത്യയില്‍ നിരോധിച്ച പ്രമുഖ മൊബൈല്‍ ഗെയിമായ പബ്ജി ഡൗണ്‍ലോഡ് ചെയ്തവരുടെ എണ്ണം 100 കോടി കടന്നു. പബ്ജി ഗെയിം നിയന്ത്രിക്കുന്ന പ്രമുഖ ചൈനീസ് കമ്പനിയായ ടെന്‍സെന്റാണ് ഇക്കാര്യം അറിയിച്ചത്. ചൈനയ്ക്ക് പുറത്തുള്ള ഡൗണ്‍ലോഡുകളുടെ എണ്ണമാണിത്.

ലോകത്ത് ഏറ്റവും പ്രചാരമുള്ള മൊബൈല്‍ ഗെയിമുകളില്‍ ഒന്നാണ് പബ്ജി. ഡൗണ്‍ലോഡുകളുടെ കാര്യത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് പബ്ജി. കാന്‍ഡി ക്രഷും കിലൂ ഗെയിംസുമാണ് പബ്ജിക്ക് തൊട്ടുമുന്നില്‍. 

ഓണ്‍ലൈന്‍ ഗെയിമുകളുമായി ബന്ധപ്പെട്ട് ടെന്‍സെന്റ് പുറത്തുവിട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യം പറയുന്നത്. നാലാംപാദത്തില്‍ വരുമാനത്തില്‍ 29 ശതമാനത്തിന്റെ വര്‍ധന ഉണ്ടായതായി കമ്പനി അറിയിച്ചു. മറ്റൊരു ഗെയിമായ ഹോണര്‍ ഓഫ് കിംഗ്‌സും വിജയകരമാണെന്ന് കമ്പനി അറിയിച്ചു. ചൈനയില്‍ ഈ രണ്ടു ഗെയിമുകളാണ് മുന്‍നിരയില്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT