Public Provident Fund ഫയൽ
Business

കൈയില്‍ 2000 രൂപ ഉണ്ടോ?, പ്രായം 20 ആണോ?, അരക്കോടി സമ്പാദിക്കാം; പിപിഎഫ് നിക്ഷേപ തന്ത്രം

ജനങ്ങളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ജനങ്ങളുടെ സമ്പാദ്യശീലം പ്രോത്സാഹിപ്പിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ ആവിഷ്‌കരിച്ച ലഘുസമ്പാദ്യ പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രോവിഡന്റ് ഫണ്ട്. നിലവില്‍ 7.1 ശതമാനമാണ് പിപിഎഫിന്റെ വാര്‍ഷിക പലിശനിരക്ക്. 500 രൂപയാണ് കുറഞ്ഞ നിക്ഷേപ പരിധി. ഇതില്‍ നിക്ഷേപിക്കുന്നവര്‍ക്ക് നികുതി ഇളവിന് പ്രയോജനപ്പെടുത്താവുന്നതാണ്.

15 വര്‍ഷമാണ് കാലാവധി. അതിന് ശേഷവും കാലാവധി നീട്ടാവുന്നതാണ്. 15 വര്‍ഷത്തെ കാലാവധി കഴിഞ്ഞാല്‍ അഞ്ചു വര്‍ഷം കൂടുമ്പോള്‍ പുതുക്കാവുന്ന നിലയിലാണ് പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത്. ഈ സമയത്ത് നിക്ഷേപം നടത്തണമെന്ന് നിര്‍ബന്ധമില്ല. ഇതിനായി ഫോം 16-എച്ച് എന്ന പേരിലുള്ള പുതുക്കല്‍ ഫോം പൂരിപ്പിച്ച് നല്‍കിയാല്‍ മതി. പ്രതിവര്‍ഷം പരമാവധി ഒന്നരലക്ഷം രൂപ വരെ ഇതില്‍ നിക്ഷേപിക്കാവുന്നതാണ്. പിപിഎഫ് അക്കൗണ്ട് സ്വന്തം പേരില്‍ മാത്രമേ തുറക്കാന്‍ സാധിക്കൂ. നിക്ഷേപിച്ച തുകയുടെ 25 ശതമാനം വായ്പ എടുക്കാനുള്ള സൗകര്യവും ഇതിലുണ്ട്.

പിപിഎഫ് നിക്ഷേപം തവണകളായോ, അല്ലെങ്കില്‍ ഒറ്റത്തവണയായോ നടത്താവുന്നതാണ്. പ്രതിമാസ നിക്ഷേപമാണ് നടത്തുന്നതെങ്കില്‍ ഓരോ മാസവും അഞ്ചാം തീയതിക്കും മാസാവസാനത്തിനും ഇടയിലുള്ള ഏറ്റവും കുറഞ്ഞ ബാലന്‍സ് തുകയ്ക്കാണ് പലിശ കണക്കാക്കുന്നത്. അതിനാല്‍ മാസത്തിന്റെ അഞ്ചാം തീയതിക്ക് മുന്‍പായി തുക നിക്ഷേപിക്കുന്നതാണ് കൂടുതല്‍ റിട്ടേണ്‍ ലഭിക്കാന്‍ ഗുണം ചെയ്യുക.

പ്രതിമാസം 2000 രൂപ വീതം നിക്ഷേപം

20-ാം വയസില്‍

20-ാം വയസില്‍ നിക്ഷേപം ആരംഭിച്ച് 60 വയസ് വരെ പ്രതിമാസം 2000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ ആകെ നിക്ഷേപം 9.60 ലക്ഷം രൂപ ആയിരിക്കും. ഇതില്‍ നിന്ന് 43.05 ലക്ഷം രൂപയാണ് പലിശയായി ലഭിക്കുക. അങ്ങനെയെങ്കില്‍ 60-ാം വയസില്‍ ആകെ മെച്യൂരിറ്റി തുകയായി 52.65 ലക്ഷം രൂപയാണ് ലഭിക്കുക.

25-ാം വയസില്‍

25-ാം വയസില്‍ നിക്ഷേപം ആരംഭിച്ച് 60 വയസ് വരെ പ്രതിമാസം 2000 രൂപ വീതം നിക്ഷേപിക്കുകയാണെങ്കില്‍ ആകെ നിക്ഷേപം 8.40 ലക്ഷം രൂപയാണ് വരിക. ഇതില്‍ നിന്ന് പലിശ ഇനത്തില്‍ മാത്രം 27.91 ലക്ഷം രൂപ ലഭിക്കും. അങ്ങനെ വരുമ്പോള്‍ 60-ാം വയസില്‍ ആകെ മെച്യൂരിറ്റി തുകയായി കൈയില്‍ കിട്ടുക 36.31 ലക്ഷം രൂപ ആയിരിക്കും.

30-ാം വയസില്‍

30-ാം വയസില്‍ നിക്ഷേപം ആരംഭിച്ച് 60 വയസ് വരെ തുടരുകയാണെങ്കില്‍ ആകെ നിക്ഷേപം 7.20 ലക്ഷം രൂപ ആയിരിക്കും. ഇതില്‍ നിന്ന് 17.52 ലക്ഷം രൂപയാണ് പലിശയിനത്തില്‍ ലഭിക്കുക. അങ്ങനെയാണെങ്കില്‍ 60-ാം വയസില്‍ ആകെ മെച്യൂരിറ്റി തുകയായി കൈയില്‍ കിട്ടുക 24.72 ലക്ഷം രൂപയാണ്.

40-ാം വയസില്‍

40-ാം വയസില്‍ നിക്ഷേപം ആരംഭിച്ച് 60 വയസ് വരെ നിക്ഷേപം തുടരുകയാണെങ്കില്‍ ആകെ നിക്ഷേപം 4.80 ലക്ഷം ആയിരിക്കും. ഇതില്‍ നിന്ന് 5.85 ലക്ഷം രൂപ പലിശയിനത്തില്‍ ലഭിക്കും. അങ്ങനെ വരുമ്പോള്‍ 60-ാം വയസില്‍ ആകെ മെച്യൂരിറ്റി തുകയായി 10.65 ലക്ഷം രൂപയാണ് ലഭിക്കുക.

Public provident fund: Deposit of 2,000 per month in PPF account

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമൂഹമാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സ്; എന്നിട്ടും സ്വകാര്യ ഏജൻസികളുടെ സഹായം തേടാൻ കേരള പൊലീസ്

'ഈ ഇ മെയിൽ വിലാസം എന്റേതല്ല'; തട്ടിപ്പ് മുന്നറിയിപ്പുമായി ടൊവിനോ തോമസ്

ചൊക്രമുടിയിൽ നീലക്കുറിഞ്ഞി വസന്തം; പ്രവേശന നിയന്ത്രണത്തെച്ചൊല്ലി തർക്കം; വാഹനങ്ങൾക്ക് വില്ലേജ് ഓഫീസറുടെ സ്റ്റോപ്പ് മെമ്മോ

'90സ് കിഡ്‌സിന്റെ ക്രഷ് നായികമാര്‍ക്കൊപ്പം മാത്രമേ അഭിനയിക്കുള്ളുവോ?'; മലയാളത്തിലെ മഹാനടന്മാരെ ഓര്‍മ്മപ്പെടുത്തി പൃഥ്വിരാജ്

നേപ്പാള്‍ മിന്നല്‍ പ്രളയം: കാണാതായവരില്‍ കൊല്ലം സ്വദേശിനിയും; പ്രാര്‍ഥനയോടെ കുടുംബം