ജിഡിപി കണക്കില്‍ മുന്നേറി രൂപ, 26 പൈസയുടെ നേട്ടം; ഓഹരി വിപണി നഷ്ടത്തില്‍, എണ്ണവില 91 ഡോളറിന് മുകളില്‍

ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന.
Rupee rises 26 paise
Rupee rises 26 paisefile
Edited By:
Updated on
1 min read

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വര്‍ധന. വ്യാപാരത്തിന്റെ തുടക്കത്തില്‍ 26 പൈസയുടെ മുന്നേറ്റമാണ് രൂപയില്‍ ദൃശ്യമായത്. 94.96ലേക്കാണ് രൂപ ഉയര്‍ന്നത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന കണക്കുകളാണ് രൂപയെ സ്വാധീനിച്ചത്.

തിങ്കളാഴ്ച 21 പൈസയുടെ നേട്ടമാണ് രൂപയ്ക്ക് ഉണ്ടായത്. ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുമായി ബന്ധപ്പെട്ട ജിഡിപി കണക്കുകളാണ് രൂപയ്ക്ക് കരുത്തായത്. ഏപ്രില്‍- ജൂണ്‍ പാദത്തില്‍ രാജ്യം 7.8 ശതമാനം വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ആഗോള വിപണി അനിശ്ചിതത്വത്തില്‍ തുടരുമ്പോഴും ഇന്ത്യ മികച്ച വളര്‍ച്ച രേഖപ്പെടുത്തിയത് ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണ് എന്നതിന്റെ തെളിവാണെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.

അതേസമയം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ശക്തമാണെന്ന ജിഡിപി കണക്കുകള്‍ ഓഹരി വിപണിയില്‍ പ്രതിഫലിച്ചില്ല. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണി നഷ്ടത്തിലാണ്. സെന്‍സെക്‌സ് 121 പോയിന്റ് ആണ് താഴ്ന്നത്. ബജാജ് ഫിന്‍സെര്‍വ്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍, ടൈറ്റന്‍, എസ്ബിഐ, ബജാജ് ഫിനാന്‍സ്, ആക്‌സിസ് ബാങ്ക് എന്നിവയാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതിനിടെ അമേരിക്ക- ഇറാന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് എണ്ണവില 91 ഡോളറിന് മുകളിലാണ്.

Rupee rises 26 paise
അനാവശ്യമായി സ്വര്‍ണം വാങ്ങിക്കൂട്ടരുത്; സ്വദേശി ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ പ്രധാനമന്ത്രിയുടെ ആഹ്വാനം-വിഡിയോ
Rupee rises 26 paise
നെറ്റ് വേണ്ട; ഇനി ഫോണിലൂടെ യുപിഐ പണമിടപാട് നടത്താം; പുതിയ സംവിധാനവുമായി ഫോണ്‍ പേ
Summary

Rupee rises 26 paise , Markets drift lower in early trade amid higher oil prices, fresh US-Iran tensions

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com