Byju Raveendran ഫയൽ
Business

കടക്കെണിയിലായ ബൈജൂസിന് പുതിയ രക്ഷകന്‍ വരുമോ?, കരകയറ്റാന്‍ അവസാന നീക്കം; ആരാണ് രഞ്ജന്‍ പൈ?

പാപ്പരത്ത നടപടി നേരിടുന്ന, മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ എഡ്ടെക് കമ്പനിയായ ബൈജൂസിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പാപ്പരത്ത നടപടി നേരിടുന്ന, മലയാളി സംരംഭകന്‍ ബൈജു രവീന്ദ്രന്റെ എഡ്ടെക് കമ്പനിയായ ബൈജൂസിനെ ഏറ്റെടുക്കാന്‍ ഒരുങ്ങി മണിപ്പാല്‍ എജ്യുക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ്. ബൈജൂസിനെ പൂര്‍ണമായി ഏറ്റെടുക്കാനാണ് മണിപ്പാല്‍ ഗ്രൂപ്പ് ലക്ഷ്യമിടുന്നത്. ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്റ് ലേണ്‍ സ്വന്തമാക്കാന്‍ ശതകോടീശ്വരന്‍ രഞ്ജന്‍ പൈയുടെ മണിപ്പാല്‍ എഡ്യൂക്കേഷന്‍ ആന്റ് മെഡിക്കല്‍ ഗ്രൂപ്പ് താത്പര്യം പ്രകടിപ്പിച്ചതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

ബൈജൂസിന്റെ ഉപകമ്പനിയായ ആകാശ് എജ്യൂക്കേഷണല്‍ സര്‍വീസസിന്റെ പ്രധാന ഓഹരിയുടമകളാണ് മണിപ്പാല്‍ ഗ്രൂപ്പ്. നിലവില്‍ കമ്പനിക്ക് 58 ശതമാനം പങ്കാളിത്തം ഈ കമ്പനിയിലുണ്ട്. ആകാശില്‍ തിങ്ക് ആന്റ് ലേണിന് 25 ശതമാനം ഓഹരി പങ്കാളിത്തമുണ്ട്. തിങ്ക് ആന്റ് ലേണ്‍ സ്വന്തമാക്കുന്നതോടെ ആകാശിന്റെ പൂര്‍ണ നിയന്ത്രണം ഏറ്റെടുക്കാന്‍ കഴിയുമെന്നാണ് മണിപ്പാല്‍ ഗ്രൂപ്പ് കരുതുന്നത്. മെഡിക്കല്‍ (നീറ്റ്), എന്‍ജിനീയറിങ് പ്രവേശന പരീക്ഷകള്‍ (ജെഇഇ) എന്നിവയ്ക്കും മത്സര പരീക്ഷകള്‍ക്കും തയ്യാറെടുക്കുന്ന വിദ്യാര്‍ഥികള്‍ക്കായി സമഗ്രമായ പരീക്ഷാ പരിശീലനം നല്‍കുന്ന സ്ഥാപനമാണിത്.

ഒന്നെങ്കില്‍ തിങ്ക് ആന്റ് ലേണ്‍ അല്ലെങ്കില്‍ ആകാശ് ഓഹരി, ജിയോജിബ്ര, വൈറ്റ്ഹാറ്റ് ജൂനിയര്‍, ടോപ്പര്‍ പോലുള്ള തെരഞ്ഞെടുത്ത ആസ്തികള്‍ സ്വന്തമാക്കുകയാണ് ലക്ഷ്യം. പാപ്പരത്ത നടപടി നേരിടുന്ന ബൈജൂസിനെ ഏറ്റെടുക്കാന്‍ നവംബര്‍ 13 വരെ ബിഡ് നല്കാം. തിങ്ക് ആന്‍ഡ് ലേണിനെ ഏറ്റെടുക്കാന്‍ മറ്റ് ചില കമ്പനികളും താല്പര്യമറിയിച്ചിട്ടുണ്ട്. ഇവര്‍ക്ക് പക്ഷേ ബൈജൂസിന്റെ ഉപകമ്പനികളില്‍ മാത്രമാണ് താല്പര്യം. ആകാശിനാണ് കൂടുതല്‍ ഡിമാന്‍ഡ്. വൈറ്റ്ഹാറ്റ്ജൂണിയര്‍, ടോപ്പര്‍ തുടങ്ങിയ ഉപകമ്പനികള്‍ക്കും താല്പര്യക്കാരുണ്ട്.

ഡോ. രഞ്ജന്‍ പൈ നയിക്കുന്ന മണിപ്പാല്‍ എജ്യൂക്കേഷന്‍ ആന്‍ഡ് മെഡിക്കല്‍ ഗ്രൂപ്പ് ദക്ഷിണേന്ത്യയിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നാണ്. ബൈജൂസ് മുമ്പ് കടക്കെണിയിലായപ്പോഴായിരുന്നു ആദ്യമായി മണിപ്പാല്‍ ഗ്രൂപ്പ് നിക്ഷേപകരായി എത്തിയത്.

കോവിഡ് കാലത്തടക്കം മികച്ച ബിസിനസുമായി തിളങ്ങി നിന്നിരുന്ന ബൈജൂസിന് തിരിച്ചടിയായത് അനിയന്ത്രിതമായ ഏറ്റെടുക്കലുകളും ചെലവഴിക്കലുകളുമാണ്. 2021ലാണ് ആകാശ് ഇന്‍സ്റ്റിറ്റ്യൂട്ടിനെ ബൈജൂസ് 8,000 കോടി രൂപയ്ക്ക് സ്വന്തമാക്കിയത്. കോവിഡിന് പിന്നാലെ സാമ്പത്തിക ഞെരുക്കത്തിലായ ബൈജൂസില്‍ മണിപ്പാല്‍ ഗ്രൂപ്പ് 1,400 കോടി രൂപയുടെ നിക്ഷേപം നടത്തി. 2023ലായിരുന്നു ഇത്.

Ranjan Pai's Manipal Education shows interest to bid for Byju's assets: report

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ദേഷ്യം വന്നപ്പോള്‍ കുഞ്ഞിനെ കൊന്നു'; അങ്കമാലി കൊലപാതകത്തില്‍ കുറ്റം സമ്മതിച്ച് അമ്മൂമ്മ

വീണ്ടും വിര്‍ച്വല്‍ അറസ്റ്റ്: സിബിഐ ചമഞ്ഞ് ഡോക്ടറില്‍ നിന്ന് 1.30 കോടി തട്ടി, ഭുരിഭാഗവും തിരിച്ചുപിടിച്ച് പൊലീസ്

'ദേഷ്യം വന്നപ്പോൾ കുഞ്ഞിനെ കൊന്നു', പ്രശാന്തിനെ മാറ്റും; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

പുനെ ഭൂമി ക്രമക്കേട്: അജിത് പവാറിന്റെ മകനെതിരായ ആരോപണം അന്വേഷിക്കാന്‍ ഫട്‌നാവിസിന്റെ നിര്‍ദേശം

പെന്‍ഷന്‍ പ്ലാന്‍ ഉണ്ടോ?, എന്‍പിഎസില്‍ മാസംതോറും നിക്ഷേപിക്കാം; എസ്‌ഐപി രജിസ്‌ട്രേഷന്‍ ഇങ്ങനെ

SCROLL FOR NEXT