സഞ്ജയ് മല്‍ഹോത്ര pti
Business

അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി നിരക്കു കുറച്ച് ആര്‍ബിഐ, വായ്പാ പലിശ താഴും

റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.25 ശതമാനമാക്കി.

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അഞ്ചു വര്‍ഷത്തിനിടെ ആദ്യമായി പലിശ നിരക്കുകളില്‍ കുറവു വരുത്തി റിസര്‍വ് ബാങ്കിന്റെ പണ വായ്പാ അവലോകനം. റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് കുറച്ച് 6.25 ശതമാനമാക്കി. 2020 മെയ് മാസത്തിനു ശേഷം ആദ്യമായാണ് നിരക്കില്‍ കുറവു വരുത്തുന്നത്.

സഞ്ജയ് മല്‍ഹോത്ര ആര്‍ബിഐ ഗവര്‍ണറായി ചുമതലയേറ്റ ശേഷമുള്ള ആദ്യ പണ വായ്പാ അവലോകനത്തിലാണ് നിരക്കില്‍ കുറവു വരുത്താനുള്ള തീരുമാനം. ഏകകണ്ഠമായാണ് മോണിറ്ററി പോളിസി കമ്മിറ്റി നിരക്കു കുറയ്ക്കാന്‍ തീരുമാനമെടുത്തതെന്ന് മല്‍ഹോത്ര പറഞ്ഞു.

തളര്‍ച്ച ബാധിച്ച സമ്പദ് രംഗത്ത പുനരുജ്ജീവിപ്പിക്കുക ലക്ഷ്യമിട്ടാണ് ആര്‍ബിഐ നടപടി. ബജറ്റില്‍ ആദായ നികുതി ഇളവു പരിധി ഉയര്‍ത്തിയതിനു പിന്നാലെ പലിശ നിരക്കില്‍ കുറവ് വരുത്തിയതിലൂടെ വിപണിയില്‍ കൂടുതല്‍ പണമെത്തുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

2022 മെയ് മാസത്തിനു ശേഷം ആര്‍ബിഐ ആറു തവണ തുടര്‍ച്ചയായി പലിശ നിരക്കില്‍ വര്‍ധന വരുത്തിയിരുന്നു. ആറ് അവലോകനകങ്ങളിലായി 250 ബേസിസ് പോയിന്റ് ആണ് വര്‍ധിപ്പിച്ചത്. 2023 ഫെബ്രുവരിയിലാണ് അവസാനം നിരക്കുയര്‍ത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT