റിസര്‍വ് ബാങ്ക് ഉത്തരവുകള്‍ പാലിക്കാത്തതിന്റെ പേരിലാണ് നടപടി ഫയല്‍
Business

'സീറോ ബാലന്‍സ് അക്കൗണ്ടിനും ഉപഭോക്താക്കളില്‍ നിന്ന് ഫൈന്‍'; യെസ് ബാങ്കിനും ഐസിഐസിഐയ്ക്കും ആര്‍ബിഐയുടെ വന്‍പിഴ

പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐയ്ക്കും യെസ് ബാങ്കിനും റിസര്‍വ് ബാങ്കിന്റെ പിഴ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കുകളായ ഐസിഐസിഐയ്ക്കും യെസ് ബാങ്കിനും റിസര്‍വ് ബാങ്കിന്റെ പിഴ. റിസര്‍വ് ബാങ്ക് ഉത്തരവുകള്‍ പാലിക്കാത്തതിന്റെ പേരിലാണ് നടപടി. ഐസിഐസിഐ ബാങ്ക് ഒരു കോടി രൂപയും യെസ് ബാങ്ക് 91 ലക്ഷം രൂപയും പിഴയായി ഒടുക്കണം.

കസ്റ്റമര്‍ സര്‍വീസുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനാണ് പ്രധാനമായി യെസ് ബാങ്കിനെതിരെയുള്ള നടപടി. ഓഫീസ് അക്കൗണ്ടുകളുമായി ബന്ധപ്പെട്ട് യെസ് ബാങ്ക് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതായി റിസര്‍വ് ബാങ്ക് കണ്ടെത്തിയതും പിഴയ്ക്ക് കാരണമായി. ഇതുമായി ബന്ധപ്പെട്ട് യെസ് ബാങ്കിന് റിസര്‍വ് ബാങ്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ബാങ്കിന്റെ മറുപടി അടക്കം കണക്കിലെടുത്താണ് പിഴ ചുമത്തിയതെന്ന് ആര്‍ബിഐ വ്യക്തമാക്കി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സീറോ ബാലന്‍സ് ഉള്ള ചില സേവിംഗ്‌സ് അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് നിലനിര്‍ത്താത്തതിന് ഉപഭോക്താക്കളില്‍ നിന്ന് യെസ് ബാങ്ക് പിഴ ഈടാക്കിയതായി കണ്ടെത്തിയിരുന്നു. പാര്‍ക്കിംഗ് ഫണ്ടിനും മറ്റു അനധികൃത ആവശ്യങ്ങള്‍ക്കുമായി ഉപഭോക്താക്കളുടെ പേരില്‍ ചില ഇന്റേണല്‍ അക്കൗണ്ടുകള്‍ ബാങ്ക് തുറക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്തതും നിയമവിരുദ്ധമാണെന്നും ആര്‍ബിഐ ചൂണ്ടിക്കാട്ടി.

വായ്പകളും അഡ്വാന്‍സുകളുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച ചില നിര്‍ദ്ദേശങ്ങള്‍ ഐസിഐസിഐ ബാങ്ക് പാലിച്ചിട്ടില്ലെന്നും ആര്‍ബിഐ കണ്ടെത്തി. പ്രോജക്ടുകളുടെ സാധ്യത കൃത്യമായി പഠിക്കാതെ ചില സ്ഥാപനങ്ങള്‍ക്ക് ബാങ്ക് ലോണ്‍ അനുവദിച്ചു. പദ്ധതികളില്‍ നിന്നുള്ള വരുമാനം ബാധ്യതകള്‍ നികത്താന്‍ പര്യാപ്തമാണോ എന്ന് പരിശോധിച്ച് ഉറപ്പാക്കുന്നതിലും ബാങ്ക് പരാജയപ്പെട്ടു. വായ്പകളുടെ തിരിച്ചടവ് അല്ലെങ്കില്‍ സേവനങ്ങള്‍ ബജറ്റ് വിഭവങ്ങളില്‍ നിന്ന് കണ്ടെത്താനാണ് ഐസിഐസിഐ ബാങ്ക് ശ്രമിച്ചിരിക്കുന്നത്. ഇതെല്ലാം മാര്‍ഗനിര്‍ദേശങ്ങളുടെ ലംഘനമാണ് എന്ന് ചൂണ്ടിക്കാട്ടിയാണ് ഐസിഐസിഐ ബാങ്കിനെതിരെ നടപടി സ്വീകരിച്ചതെന്നും ആര്‍ബിഐ വ്യക്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അഞ്ചു പൈസ കൈയിലില്ല, കാശില്ലാതെ എന്തുകാര്യമാണ് നടക്കുക; സ്വകാര്യ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കുക തന്നെയാണ് നയം'

പ്രവാസികള്‍ക്ക് ആയിരക്കണക്കിന് തൊഴിലവസരങ്ങള്‍; വമ്പന്‍ മാറ്റത്തിനൊരുങ്ങി അബുദാബി

ഒരു കല്ലറയിൽ രണ്ട് മൃതദേഹങ്ങൾ?; ദുരൂഹതയാരോപിച്ച് നാട്ടുകാർ; പൊലീസ് അന്വേഷണം തുടങ്ങി

പിണറായി വിജയന്‍ ഈ ചോദ്യം എന്നോട് ചോദിക്കേണ്ട, ജീവനക്കാര്‍ മുഴുവന്‍ ചോദിച്ചോള്ളൂം; ഡിഎ കുടിശ്ശിക വരുത്തിയത് ഉമ്മന്‍ ചാണ്ടി സര്‍ക്കാരാണോ?

'പരീക്ഷണം പാളി, തലയിലെ ചര്‍മം പൊള്ളി അടര്‍ന്നു'; അനുഭവം വെളിപ്പെടുത്തി സോഹ അലി ഖാന്‍