മുംബൈ: മുഖ്യ പലിശ നിരക്കില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ പണ, വായ്പ നയ പ്രഖ്യാപനം. ഇതോടെ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നല്‍കുന്ന വായ്പയ്ക്ക് ഈടാക്കുന്ന പലിശനിരക്ക് ആയ റിപ്പോനിരക്ക് 5.25 ശതമാനമായി തുടരും.
ആഗോള തലത്തില്‍ നിലനില്‍ക്കുന്ന വിലക്കയറ്റവും കഴിഞ്ഞ കുറച്ചുമാസങ്ങളായി എണ്ണവിലയില്‍ ഉണ്ടായ വര്‍ധനയും അടക്കമുള്ള വിഷയങ്ങളാണ് റിസര്‍വ് ബാങ്ക് മുഖ്യമായി പരിഗണിച്ചത്. ജൂണില്‍ ചില്ലറ വിലയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക് 4.38 ശതമാനമായി ഉയര്‍ന്നിരുന്നു. 17 മാസത്തിനിടെ ആദ്യമായാണ് ആര്‍ബിഐയുടെ ലക്ഷ്യമായ നാലുശതമാനത്തിന് മുകളില്‍ പണപ്പെരുപ്പനിരക്ക് എത്തിയത്.
ഈ പശ്ചാത്തലത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ പലിശനിരക്കില്‍ മാറ്റം വരുത്തേണ്ടതില്ല എന്ന തീരുമാനം റിസര്‍വ് ബാങ്കിന്‍റെ ധനനയ സമിതി കൈക്കൊള്ളുകയായിരുന്നു. പലിശനിരക്കില്‍ മാറ്റം വരുത്തേണ്ട എന്ന തീരുമാനം റിസര്‍വ് ബാങ്ക് സ്വീകരിച്ചതോടെ, ഭവന വായ്പ ഉള്‍പ്പെടെയുള്ള വായ്പകളുടെ പലിശനിരക്കില്‍ മാറ്റം ഉണ്ടാവില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates