ബാങ്ക് എഫ്ഡി പലിശ നിരക്കുകളില്‍ മാറ്റം; ആര്‍ബിഐ നിര്‍ദേശം ഇങ്ങനെ

RBI has introduced new guidelines regarding fixed deposit (FD) interest rates
റിസര്‍വ് ബാങ്ക്ഫയല്‍ ചിത്രം
Edited By:
Updated on
1 min read

സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്ക് നിയമങ്ങളില്‍ മാറ്റം വരുത്താന്‍ ആര്‍ബിഐ നിര്‍ദേശം. രണ്ടുപേര്‍ ഒരേതുക ഒരേ ബാങ്കിന്റെ വ്യത്യസ്ത ബ്രാഞ്ചുകളില്‍ ഒരേ ദിവസം നിക്ഷേപിച്ചാല്‍ ഒരേ പലിശ നിരക്ക് നല്‍കണമെന്നാണ് ആര്‍ബിഐയുടെ പുതിയ നിര്‍ദേശം. ബാങ്കുകളിലെ പണലഭ്യത അനുസരിച്ച് ബള്‍ക്ക് നിക്ഷേപങ്ങള്‍ക്ക് വെവ്വേറെ പലിശനിരക്കുകള്‍ വാഗ്ദാനം ചെയ്യാമെന്നും റിസര്‍വ് ബാങ്ക് വ്യക്തമാക്കി. 2026 ഒക്ടോബര്‍ 1 മുതല്‍ മാറ്റങ്ങള്‍ നിലവില്‍ വരും.

ഓരോ പ്രവൃത്തിദിവസവും പലിശനിരക്കില്‍ എന്തെങ്കിലും മാറ്റങ്ങളുണ്ടെങ്കില്‍ അത് രാവിലെ തന്നെ വെബ്സൈറ്റില്‍ പരസ്യപ്പെടുത്തണം. ഒരേ ബാങ്കിന്റെ വിവിധ ശാഖകളില്‍ ഒരേ തരം നിക്ഷേപങ്ങള്‍ക്ക് വെവ്വേറെ പലിശനിരക്കുകള്‍ ഈടാക്കാന്‍ പാടില്ലെന്നും നിര്‍ദേശത്തിലുണ്ട്.

രണ്ടുപേര്‍ ഒരേതുക ഒരേ ബാങ്കിന്റെ വ്യത്യസ്ത ബ്രാഞ്ചുകളില്‍ ഒരേ ദിവസം നിക്ഷേപിച്ചാല്‍ ഒരേ പലിശ നിരക്ക് നല്‍കാം. ബള്‍ക്ക് നിക്ഷേപങ്ങള്‍ക്കും ഇത് ബാധകമാണ്. എന്നാല്‍ ബള്‍ക്ക് നിക്ഷേപങ്ങളുടെ കാര്യത്തില്‍ നിക്ഷേപങ്ങള്‍ക്കമേലുള്ള ഡീഫറന്‍ഷ്യല്‍ റണ്‍-ഓഫ് നിരക്ക് പരിഗണിച്ച് വ്യത്യസ്ത പലിശ നിരക്കുകള്‍ വാഗ്ദാനം ചെയ്യാനുള്ള സ്വാതന്ത്ര്യം ബാങ്കിന് ഉണ്ട്. മൂന്നു കോടി രൂപയ്ക്ക് മുകളിലുള്ള സ്ഥിര നിക്ഷേപങ്ങളാണ് ബള്‍ക്ക് ഡെപ്പോസിറ്റ്. റീജിയണല്‍ റൂറല്‍ ബാങ്കുകളില്‍ ഒരു കോടി രൂപയാണ് ബള്‍ക്ക് ഡെപ്പോസിറ്റിന്റെ പരിധി. പുതുക്കിയ മാര്‍ഗനിര്‍ദേശം നടപ്പിലാക്കുന്ന ഒക്ടോബര്‍ 1 മുതല്‍ സ്ഥിര നിക്ഷേപങ്ങളുടെ പലിശ നിരക്കുകളില്‍ മാറ്റമുണ്ടാകില്ല. ബാങ്കുകള്‍ നിക്ഷേപങ്ങളുടെ പലിശ നിരക്കുകള്‍ തീരുമാനിക്കുന്നത് ലിക്വിഡിറ്റി, ഫണ്ട് ആവശ്യകത, വിപണി സാഹചര്യം എന്നിവ പരിഗണിച്ചാണ്. പുതിയ മാര്‍ഗ നിര്‍ദേശം ഇവയെ ബാധിക്കുന്നതല്ല.

RBI has introduced new guidelines regarding fixed deposit (FD) interest rates
ആഗ്രഹിച്ച ഫോണ്‍ ഇഎംഐയില്‍ വാങ്ങാന്‍ പ്ലാനുണ്ടോ?; കെണിയില്‍ വീഴാതെ രക്ഷപ്പെടാം, എന്താണ് '2-6-10' റൂള്‍?
RBI has introduced new guidelines regarding fixed deposit (FD) interest rates
നാലുദിവസത്തെ റാലിക്ക് സഡന്‍ ബ്രേക്ക്, പുതിയ ലേല സംവിധാനത്തില്‍ ഇടിഞ്ഞ് ഓഹരി വിപണി; എണ്ണവില വീണ്ടും 85 ഡോളറിന് മുകളില്‍, രൂപയ്ക്കും നഷ്ടം
Summary

RBI has introduced new guidelines regarding fixed deposit interest rates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com