റിസര്‍വ് ബാങ്ക്, ഫയല്‍ ചിത്രം 
Business

അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ കണ്ടെത്താം; ഉദ്ഗം പോര്‍ട്ടലുമായി ആര്‍ബിഐ, ചെയ്യേണ്ടത് ഇത്രമാത്രം

വിവിധ ബാങ്കുകളില്‍ ഇത്തരത്തില്‍ കിടക്കുന്ന നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനാണ് റിസര്‍വ് ബാങ്ക് സേവനം ആരംഭിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:കഴിഞ്ഞ കുറെ നാളായി ഇടപാടുകള്‍ ഒന്നും നടത്താതെ അണ്‍ക്ലെയിമ്ഡ് എന്ന ഗണത്തിലേക്ക് മാറ്റപ്പെടുന്ന അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ പൊതുജനങ്ങള്‍ക്ക് കണ്ടെത്താന്‍ വെബ് പോര്‍ട്ടല്‍ ആരംഭിച്ച് റിസര്‍വ് ബാങ്ക്.ഉദ്ഗം  (Unclaimed Deposits – Gateway to Access inforMation) എന്ന പേരിലാണ് റിസര്‍വ് ബാങ്ക് വെബ് പോര്‍ട്ടലിന് രൂപം നല്‍കിയത്. 

വിവിധ ബാങ്കുകളില്‍ ഇത്തരത്തില്‍ കിടക്കുന്ന നിക്ഷേപങ്ങള്‍ കണ്ടെത്തുന്നതിന് പൊതുജനങ്ങളെ സഹായിക്കുന്നതിനാണ് റിസര്‍വ് ബാങ്ക് സേവനം ആരംഭിച്ചത്. ഇത്തരത്തില്‍ കാലങ്ങളായി ഇടപാടുകള്‍ നടത്താതെ, അണ്‍ക്ലെയിമ്ഡ് എന്ന ഗണത്തിലേക്ക് മാറ്റപ്പെടുന്ന അവകാശികളില്ലാത്ത നിക്ഷേപങ്ങള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തിലാണ് റിസര്‍വ് ബാങ്കിന്റെ ഇടപെടല്‍. പത്തുവര്‍ഷം ഉപയോഗിക്കാത്ത നിക്ഷേപങ്ങളാണ് ഇത്തരത്തില്‍ ഈ ഗണത്തിലേക്ക് മാറ്റുന്നത്. കാലകാലങ്ങളില്‍ ഇതുസംബന്ധിച്ച് പൊതുജനങ്ങള്‍ക്ക് അവബോധം നല്‍കുന്നതിന് ബോധവത്കരണ പരിപാടികള്‍ റിസര്‍വ് ബാങ്ക് സംഘടിപ്പിക്കാറുണ്ട്. ഇത്തരം അക്കൗണ്ടുകള്‍ എവിടെയെല്ലാമാണ് കിടക്കുന്നത് എന്ന് എളുപ്പത്തില്‍ കണ്ടെത്തുന്നതിന് വേണ്ടിയാണ് ആര്‍ബിഐ പുതിയ പദ്ധതി ആരംഭിച്ചത്.

ബാങ്കില്‍ അണ്‍ക്ലെയിമ്ഡ് ആയി കിടക്കുന്ന നിക്ഷേപങ്ങള്‍ കണ്ടെത്തി സജീവമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ വെബ് പോര്‍ട്ടല്‍. തുടക്കത്തില്‍ എസ്ബിഐ, പഞ്ചാബ് നാഷണല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ഡിബിഎസ് ബാങ്ക് ഇന്ത്യ ലിമിറ്റഡ്, സിറ്റിബാങ്ക് എന്നി ബാങ്കുകളിലെ ഇത്തരം നിക്ഷേപങ്ങള്‍ കണ്ടെത്താനുള്ള സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്. ഒക്ടോബര്‍ പകുതിയോടെ മറ്റു ബാങ്കുകളിലുള്ള ഇത്തരം നിക്ഷേപങ്ങളും ജനത്തിന് കണ്ടെത്താന്‍ കഴിയും.

https://udgam.rbi.org.in/ ല്‍ പ്രവേശിച്ച് ലോഗിന്‍ ചെയ്യുക ( ആദ്യം ഫോണ്‍ നമ്പറും മറ്റും നല്‍കി രജിസ്റ്റര്‍ ചെയ്യണം)

അണ്‍ ക്ലെയിമ്ഡ് ഡെപ്പോസിറ്റ്‌സില്‍ ക്ലിക്ക് ചെയ്യുക

ഫോണ്‍ നമ്പര്‍, പാസ് വേര്‍ഡ്, കാപ്‌ചെ കോഡ്, ഒടിപി എന്നിവ നല്‍കുക

പേര് നല്‍കുക

ബാങ്കിന്റെ പേര് തെരഞ്ഞെടുക്കുക

പാന്‍, വോട്ടേഴ്‌സ് ഐഡി, ഡ്രൈവിങ് ലൈസന്‍സ്, പാസ്‌പോര്‍ട്ട് നമ്പര്‍, ജനനത്തീയതി എന്നിവയില്‍ ഏതെങ്കിലും ഒന്ന് നല്‍കുക

സെര്‍ച്ച് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുന്നതോടെ നടപടി പൂര്‍ത്തിയാകും

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT