ഫയല്‍ ചിത്രം 
Business

റെക്കോര്‍ഡ് വില്‍പ്പന: മാരുതി സുസുക്കിയുടെ അറ്റാദായത്തില്‍ നാല് മടങ്ങിലധികം വര്‍ധന, 2112 കോടി 

പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായത്തില്‍ നാലുമടങ്ങിലധികം വര്‍ധന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യയുടെ അറ്റാദായത്തില്‍ നാലുമടങ്ങിലധികം വര്‍ധന. സെപ്റ്റംബര്‍ 30ന് അവസാനിക്കുന്ന പാദത്തില്‍ 2112.5 കോടി രൂപയാണ് അറ്റാദായം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് കേവലം 486.9 കോടി രൂപ മാത്രമായിരുന്നു. വില്‍പ്പനയില്‍ ഉണ്ടായ റെക്കോര്‍ഡ് നേട്ടമാണ് ലാഭത്തില്‍ പ്രതിഫലിച്ചത്.

ജൂലൈ- സെപ്റ്റംബര്‍ പാദത്തില്‍ 29,942 കോടി രൂപയാണ് വരുമാനം. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 20,550 കോടി രൂപയായിരുന്നു. കഴിഞ്ഞ പാദത്തില്‍ 5,17,395 വാഹനങ്ങളാണ് വിറ്റഴിച്ചത്.

ഒരു പാദത്തിലെ ഏറ്റവും ഉയര്‍ന്ന വില്‍പ്പനയാണിത്. ആഭ്യന്തര വിപണിയില്‍ മാത്രം 4,54,200 യൂണിറ്റുകളാണ് വിറ്റഴിച്ചത്. ഇക്കാലയളവില്‍ 63,195 വാഹനങ്ങളാണ് കയറ്റുമതി ചെയ്തതെന്നും കമ്പനി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT