പിഎസ്‍സി പരീക്ഷാ‍ തട്ടിപ്പ്; ഒളിവിൽ പോയ അഡീഷണൽ സെക്രട്ടറി ആർ ഹരി അറസ്റ്റിൽ

പിടിയിലായത് എറണാകുളത്തെ ബന്ധു വീട്ടിൽ നിന്ന്
Kerala PSC exam scam
PSCഫയൽ
Updated on: 
1 min read

തിരുവനന്തപുരം: പിഎസ്‍സി പരീക്ഷാ‍  ക്രമക്കേടില്‍ പ്രതി ചേർക്കപ്പെട്ടതിനു പിന്നാലെ ഒളിവിൽ പോയ അഡീഷണൽ സെക്രട്ടറി ആർ ഹരി അറസ്റ്റിൽ. കോയമ്പത്തൂരിലെ ഈശ യോഗ കേന്ദ്രത്തിൽ ഒളിവിലായിരുന്ന ഹരി എറണാകുളത്തെ ബന്ധു വീട്ടിൽ എത്തിയതിന് പിന്നാലെയാണ് പിടിയിലായത്.

ക്രമക്കേട് നടന്ന ആസൂത്രണ ബോർഡ് പരീക്ഷയുടെ മൂല്യനിർണയ ചുമതല വഹിച്ചത് ഹരിയാണ്. ഹരിക്കൊപ്പം മൂല്യനിർണയ ചുമതലയുണ്ടായിരുന്ന ഡെപ്യൂട്ടി സെക്രട്ടറിയായിരുന്ന പി സതീഷിനെ കഴിഞ്ഞ ദിവസമാണ് അറസ്റ്റ് ചെയ്തത്.

Kerala PSC exam scam
പിതാവ് പിന്നോട്ടെടുത്ത കാറിന്റെ അടിയിൽപ്പെട്ടു; ഒന്നര വയസുകാരിക്ക് ദാരുണാന്ത്യം

നേരത്തെ പ്രതി ചേർത്തതിന് പിന്നാലെ ഹരിയെ സസ്പെൻഡ് ചെയ്തിരുന്നു. ചെയർമാനും ഹരിയും ചേർന്നു കൂടിയാലോചന ഇല്ലാതെ എല്ലാ തീരുമാനങ്ങളെടുക്കുന്നു എന്നാണ് കഴിഞ്ഞ ദിവസം കമ്മീഷനിലെ ചില അംഗങ്ങൾ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. കേസിൽ പിഎസ്‍സി സെക്രട്ടറിയെ ശനിയാഴ്ച ചോദ്യം ചെയ്യും.

ആസൂത്രണ ബോര്‍ഡ് പരീക്ഷാ ക്രമക്കേട് കേസിൽ അഡീഷണല്‍ സെക്രട്ടറി ഹരി രണ്ടാമത്തെ പ്രതിയാണ്. പരീക്ഷയില്‍ 54 മാര്‍ക്കിന്റെ ചോദ്യങ്ങള്‍ കൃത്യമായി മൂല്യനിര്‍ണയം നടത്താതെ, ഒരാള്‍ക്ക് നിയമനം ലഭിക്കുന്നതിന് വേണ്ടി നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചു എന്നതാണ് കേസ്.

Kerala PSC exam scam
'മാവേലിയുടെ പേരിന് മുന്നില്‍ 'ദിബ്രുഗഢ്''; ട്രെയിനുകളുടെ പേരുകളും നമ്പറുകളും മാറും
Summary

Additional Secretary R. Hari, who went into hiding after being named an accused in the PSC exam fraud case, has been arrested

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER