ജിയോ ഭാരത് വി3, വി4 ഫോണുകൾ അവതരിപ്പിക്കുന്ന ചടങ്ങ് എക്സ്
Business

455 ടിവി ചാനലുകള്‍, 123 രൂപയ്ക്ക് റീച്ചാര്‍ജ്, ഡിജിറ്റല്‍ ഇടപാടിനും സൗകര്യം; 1099 രൂപയുടെ രണ്ട് പുതിയ ഫോണുമായി ജിയോ

റിലയന്‍സ് ജിയോ പുതിയ രണ്ട് ഫോര്‍ജി ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോ പുതിയ രണ്ട് ഫോര്‍ജി ഫീച്ചര്‍ ഫോണുകള്‍ പുറത്തിറക്കി. ജിയോ ഭാരത് സീരിസില്‍ വി3, വി4 ഫോണുകളാണ് ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസ് വേദിയില്‍ അവതരിപ്പിച്ചത്.

1,099 രൂപ മാത്രം വിലയുള്ള പുതിയ മോഡലുകള്‍ മാസം 123 രൂപ മുതല്‍ ആരംഭിക്കുന്ന പ്ലാന്‍ ഉപയോഗിച്ച് റീച്ചാര്‍ജ് ചെയ്യാം. അണ്‍ലിമിറ്റഡ് വോയ്‌സ് കോളുകളും 14 ജിബി ഇന്റര്‍നെറ്റ് ഡേറ്റയുമാണ് ഈ പ്ലാന്‍ ഓഫര്‍ ചെയ്യുന്നത്. ആയിരം എംഎഎച്ച് ബാറ്ററിയില്‍ വരുന്ന ഫോണില്‍ 128 ജിബി വരെ സ്റ്റോര്‍ ചെയ്യാം. പുതിയ ഡിസൈനില്‍ വരുന്ന ഫോണ്‍ 23 ഇന്ത്യന്‍ ഭാഷകള്‍ പിന്തുണയ്ക്കും.

ജിയോ ടിവി, ജിയോ സിനിമ, ജിയോ പേ, ജിയോ ചാറ്റ് തുടങ്ങിയ ആപ്പുകളും ഇതില്‍ ലഭ്യമാണ്. 455 ലൈവ് ടിവി ചാനലുകളിലൂടെ സിനിമകളും വീഡിയോകളും സ്‌പോര്‍ട്‌സ് പരിപാടികളും ആസ്വദിക്കാം. യുപിഐയുമായി ബന്ധിപ്പിച്ചിരിക്കുന്ന ജിയോ പേ ഫീച്ചര്‍ ഉപയോഗിച്ച് എളുപ്പത്തില്‍ ഡിജിറ്റല്‍ ഇടപാടുകള്‍ നടത്താനും സാധിക്കും. ഉടന്‍ തന്നെ ഫോണുകള്‍ വിപണിയില്‍ ലഭ്യമാകും. ജിയോ മാര്‍ട്ട്, ആമസോണ്‍ എന്നിവ വഴി ഓണ്‍ലൈന്‍ വഴി വാങ്ങാനുള്ള സൗകര്യവും ഒരുക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT