സഞ്ജയ് മഷ്രുവാല വീഡിയോ സ്ക്രീൻഷോട്ട്
Business

ധിരുഭായ് അംബാനിയുടെ കാലം മുതല്‍ ഒപ്പം; ജിയോയുടെ മാനേജിങ് ഡയറക്ടര്‍ രാജിവെച്ചു

റിലയന്‍സ് ജിയോയുടെ മാനേജിങ് ഡയറക്ടര്‍ സഞ്ജയ് മഷ്രുവാല രാജിവെച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: റിലയന്‍സ് ജിയോയുടെ മാനേജിങ് ഡയറക്ടര്‍ സഞ്ജയ് മഷ്രുവാല രാജിവെച്ചു.കമ്പനിയുടെ രണ്ടു മാനേജിങ് ഡയറക്ടര്‍മാരില്‍ ഒരാളാണ് മഷ്രുവാല. സ്റ്റോക്ക് എക്‌സ്‌ചേഞ്ച് ഫയലിങ്ങിലാണ് റിലയന്‍സ് ഇക്കാര്യം വെളിപ്പെടുത്തിയത്.

സ്ഥാപകന്‍ ധിരുഭായ് അംബാനിയുടെ കാലം മുതല്‍ റിലയന്‍സിന്റെ ഒരു പ്രധാന എക്‌സിക്യൂട്ടീവാണ് 76 കാരനായ മഷ്രുവാല. അതിന്റെ നിരവധി പ്രോജക്ടുകളിലും ബിസിനസ് സംരംഭങ്ങളിലും ഇദ്ദേഹം പങ്കാളിയായിട്ടുണ്ട്. ജൂണ്‍ ഒന്‍പതിന് മഷ്രുവാല സ്ഥാനം ഒഴിയുമെന്ന് കമ്പനി അറിയിച്ചു. മറ്റൊരു മാനേജിങ് ഡയറക്ടര്‍ ആയ പങ്കജ് മോഹന്‍ പവാര്‍ സ്ഥാനത്ത് തന്നെ തുടരും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

'76 കാരനായ മഷ്രുവാല ഒരു മികച്ച പ്രൊഫഷണലാണ്. 2013 മുതല്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടറാണ്. കമ്പനിയെ പുതിയ തലങ്ങളിലേക്ക് ഉയര്‍ത്തുന്നതില്‍ മഷ്രുവാല നല്‍കിയ സംഭാവനകള്‍ക്ക് അഭിനന്ദനം.'- കമ്പനി പ്രസ്താവനയില്‍ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് ജിയോയുടെ നാലാംപാദ ഫലം പുറത്തുവന്നത്. മുന്‍വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് ലാഭത്തില്‍ 13 ശതമാനത്തിന്റെ വര്‍ധനയാണ് കമ്പനി രേഖപ്പെടുത്തിയത്. മാര്‍ച്ച് പാദത്തില്‍ 5,337 കോടിയാണ് കമ്പനിയുടെ ലാഭം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം