ജിയോ ബുക്ക്, എഎന്‍ഐ 
Business

സിം ഇടാം, ഫോര്‍ ജി സപ്പോര്‍ട്ട്; 16,499 രൂപയ്ക്ക് ലാപ്ടോപ്പ് അവതരിപ്പിച്ച് റിലയന്‍സ്, ജിയോ ബുക്ക് വിശദാംശങ്ങള്‍ - വീഡിയോ

ചെലവ് കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി വാര്‍ത്തകളില്‍ നിറഞ്ഞ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ബുക്കിന്റെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ചെലവ് കുറഞ്ഞ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കി വാര്‍ത്തകളില്‍ നിറഞ്ഞ പ്രമുഖ വ്യവസായി മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോ ബുക്കിന്റെ പരിഷ്‌കരിച്ച പതിപ്പ് അവതരിപ്പിച്ചു. സിം ഇടാവുന്ന, ഇ- ലേര്‍ണിങ്ങിന്റെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്താന്‍ കഴിയുന്ന കുറഞ്ഞ ചെലവിലുള്ള പുതിയ ലാപ്പ്‌ടോപ്പ് ആണ് കമ്പനി അവതരിപ്പിച്ചത്. ഫോര്‍ ജി സപ്പോര്‍ട്ട് ചെയ്യുന്ന ലാപ്പ്‌ടോപ്പിന് 16,499 രൂപയാണ് കമ്പനി വില നിശ്ചയിച്ചിരിക്കുന്നത്.

ഇന്റര്‍നെറ്റ് ബ്രൗസിങും എല്ലാ തരത്തിലുള്ള പഠനസംവിധാനങ്ങളും ഉപയോക്താവിന് എളുപ്പത്തില്‍ പ്രയോജനപ്പെടുത്താന്‍ കഴിയുന്ന തരത്തിലാണ് ഇതിന്റെ രൂപകല്‍പ്പന. ലൈറ്റ് വെയ്റ്റ് ആയ ജിയോ ബുക്ക് എല്ലാ പ്രായത്തിലുള്ളവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുന്ന വിധമാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു.

എട്ടു മണിക്കൂറാണ് ബാറ്ററി ലൈഫ്. 100 ജിബി ക്ലൗഡ് സ്‌റ്റോറേജ് ആണ് മറ്റൊരു പ്രത്യേകത. ആന്റി ഗ്ലെയര്‍ എച്ച്ഡി ഡിഡ്‌പ്ലേ, ഒക്ടാ കോര്‍ ചിപ്‌സെറ്റ്, 11.6 ഇഞ്ച് ഡിസ്‌പ്ലേ, തുടങ്ങി നിരവധി ഫീച്ചറുകളുമായി പുറത്തിറങ്ങിയ ജിയോ ബുക്ക് ശനിയാഴ്ച മുതല്‍ വിപണിയില്‍ ലഭ്യമാകും. റിലയന്‍സ് ഡിജിറ്റല്‍സ് ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ സ്റ്റോറുകള്‍, ആമസോണ്‍ എന്നിവിടങ്ങളില്‍ നിന്ന് ജിയോ ബുക്ക് വാങ്ങാനുള്ള ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്.

കഴിഞ്ഞവര്‍ഷം ഒക്ടോബറിലാണ് ജിയോ ബുക്കിന്റെ ആദ്യ വേര്‍ഷന്‍ പുറത്തിറക്കിയത്. വളരെ കനംകുറഞ്ഞ ജിയോബുക്ക് അത്യാധുനിക ജിയോ ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 990 ഗ്രാം മാത്രമാണ് കനം. ഫോര്‍ ജിബി റാം, ഡ്യുവല്‍ ബാന്‍ഡ് വൈ ഫൈ, 64ജിബി ഫഌഷ് മെമ്മറി, 256 ജിബി എക്‌സ്പാന്‍ഡബിള്‍ മെമ്മറി എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT