ഗറില്ല 450 IMAGE CREDIT: royalenfield
Business

വില 2.39 ലക്ഷം രൂപ മുതല്‍, ഗറില്ല 450 വിപണിയില്‍; പ്രധാനപ്പെട്ട അഞ്ചു കാര്യങ്ങള്‍

ഇരുചക്രവാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ഗറില്ല 450 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു

സമകാലിക മലയാളം ഡെസ്ക്

രുചക്രവാഹന പ്രേമികള്‍ ഏറെ നാളായി കാത്തിരുന്ന റോയല്‍ എന്‍ഫീല്‍ഡിന്റെ ഗറില്ല 450 ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 2.39 ലക്ഷം രൂപയാണ് പ്രാരംഭ വില (എക്‌സ് ഷോറൂം). മറ്റു മോഡലുകളായ ഹിമാലയന്റെയും ഹണ്ടറിന്റെയും സമ്മിശ്ര രൂപമായാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സബ് 500 സിസി സെഗ്മെന്റിന് കീഴില്‍ വരുന്ന ഗറില്ല 450, ഷെര്‍പ്പ പ്ലാറ്റ്ഫോം ഉപയോഗിച്ച് നിര്‍മ്മിച്ച കമ്പനിയുടെ രണ്ടാമത്തെ മോഡലാണ്.

നിറവും വേരിയന്റുകളും

ബ്രാവ ബ്ലൂ, യെല്ലോ റിബണ്‍ എന്നി നിറങ്ങളിലാണ് ഇത് പുറത്തിറങ്ങിയിരിക്കുന്നത്. ഫ്‌ലാഷ്, ഡാഷ്, അനലോഗ് എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ ഇത് വാങ്ങാം. ഉപഭോക്താക്കള്‍ക്ക് കമ്പനിയുടെ അംഗീകൃത ഡീലര്‍മാരില്‍ നിന്ന് ബൈക്ക് വാങ്ങാം.

ഡിസൈന്‍

പുതിയ ഗറില്ല മറ്റൊരു മോഡലായ ഹിമാലയന് സമാനമായ ഹെഡ്ലൈറ്റ് സജ്ജീകരണത്തോടെയാണ് വരുന്നത്. വൃത്താകൃതിയിലുള്ള യൂണിറ്റിന്റെ ഇരുവശത്തും സ്പ്ലിറ്റ്-സൈഡ് ഇന്‍ഡിക്കേറ്ററുകള്‍ ജോടിയാകും. ഹിമാലയന്റെ അതേ സ്‌റ്റൈലിലാണ് പുതിയ ഗറില്ല വരുന്നത്. ടിയര്‍ ഡ്രോപ്പ് ആകൃതിയിലുള്ള 11 ലിറ്റര്‍ ഇന്ധന ടാങ്ക് ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.

സീറ്റിങ്

780 എംഎം ഉയരമുള്ള സീറ്റില്‍ പിന്നിലിരുന്ന് യാത്ര ചെയ്യുന്നവര്‍ക്കായി പ്രത്യേക ഹാന്‍ഡില്‍ ഒരുക്കിയിട്ടുണ്ട്. ഹിമാലയന്‍ പോലെ സീറ്റ് അഡ്ജസ്റ്റബിലിറ്റി ഫംഗ്ഷന്‍ ഇതില്‍ വരുന്നില്ല.

എന്‍ജിന്‍

ഹിമാലയന് ഉപയോഗിച്ചിരിക്കുന്ന എന്‍ജിന്‍ ആണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 8,000 rpmല്‍ 39.47 bhp പരമാവധി കരുത്തും 5,500 rpm-ല്‍ 40 Nm പരമാവധി ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്ന അതേ 452 സിസി സിംഗിള്‍-സിലിണ്ടര്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിന്‍ തന്നെയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

മറ്റു പ്രത്യേകതകള്‍

യൂണിറ്റ് 6-സ്പീഡ് ട്രാന്‍സ്മിഷന്‍, സ്ലിപ്പ്-ആന്‍ഡ്-അസിസ്റ്റ് ക്ലച്ച്, സസ്‌പെന്‍ഷനില്‍ 43 എംഎം ടെലിസ്‌കോപ്പിക് ഫോര്‍ക്ക്, പിന്നില്‍ 140 എംഎം, ലിങ്കേജ്-ടൈപ്പ് മോണോ-ഷോക്ക്, അലോയ് വീലുകള്‍, ട്യൂബ്ലെസ് ടയറുകള്‍ എന്നിവയാണ് മറ്റു പ്രത്യേകതകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബിഹാര്‍ ഫലം അത്ഭുതപ്പെടുത്തുന്നത്, തെരഞ്ഞെടുപ്പ് തുടക്കം മുതല്‍ നീതിയുക്തമായിരുന്നില്ല: രാഹുല്‍ ഗാന്ധി

വർക്കലയിൽ, റിസോർട്ടിലെ നീന്തൽ കുളത്തിൽ യുവാവ് മുങ്ങി മരിച്ചു

ഇതാദ്യം; കോട്ടയം ജില്ലാ പഞ്ചായത്തിൽ മത്സരിക്കാൻ മുസ്ലീം ലീ​ഗിന് സീറ്റ്

എന്‍ഡിഎ മുന്നേറ്റത്തിലും പിടിച്ച് നിന്ന് ഒവൈസിയുടെ എഐഎംഐഎം; തനിച്ച് മത്സരിച്ച് അഞ്ച് സീറ്റുകളില്‍ ജയം

14കാരന്റെ 'വൈഭവ' ബാറ്റിങ് വീണ്ടും! യുഎഇയെ തകര്‍ത്ത് ഇന്ത്യ എ ടീം, കൂറ്റന്‍ ജയം

SCROLL FOR NEXT