റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു ഫയൽ/ എഎഫ്പി
Business

ഇനി ഇലക്ട്രിക് ബുള്ളറ്റും, ആദ്യ ഇവി പുറത്തിറക്കാന്‍ റോയല്‍ എന്‍ഫീല്‍ഡ്; അടുത്ത വര്‍ഷം ആദ്യം വിപണിയിലേക്ക്

പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: പ്രമുഖ ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡും ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാന്‍ ഒരുങ്ങുന്നു. ഫ്‌ലയിങ് ഫ്‌ലീ എന്ന ഇവി സബ് ബ്രാന്‍ഡിന്റെ കീഴില്‍ നടപ്പു സാമ്പത്തികവര്‍ഷത്തിന്റെ നാലാംപാദമായ ജനുവരി- മാര്‍ച്ച് പാദത്തില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാനാണ് കമ്പനി ഒരുങ്ങുന്നത്. ഇലക്ട്രിക് വാഹന മേഖലയിലേക്കുള്ള പ്രവേശനം സി6 മോഡലില്‍ ആരംഭിക്കാനാണ് പദ്ധതി. തുടര്‍ന്ന് എസ്6 ലോഞ്ച് ചെയ്യും.

'ഞങ്ങള്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണ്. 2026 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ പുറത്തിറക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു,'- ഐഷര്‍ മോട്ടോഴ്സ് മാനേജിങ് ഡയറക്ടര്‍ ബി ഗോവിന്ദരാജന്‍ പറഞ്ഞു. നിലവിലുള്ള റീട്ടെയില്‍ ഫോര്‍മാറ്റില്‍ ആദ്യ ഇവി വില്‍ക്കണോ, അതോ ഡയറക്ട് ടു കണ്‍സ്യൂമര്‍ മോഡല്‍ സ്വീകരിക്കണോ എന്ന് റോയല്‍ എന്‍ഫീല്‍ഡ് ഉടന്‍ തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഎസ് താരിഫ് നയവുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ആഗോളതലത്തില്‍ ശക്തമായ സാന്നിധ്യമുള്ള റോയല്‍ എന്‍ഫീല്‍ഡ് പറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് 10 ലക്ഷത്തിലധികം മോട്ടോര്‍സൈക്കിളുകളാണ് ഇന്ത്യയില്‍ വിറ്റത്. വര്‍ഷം തോറും വില്‍പ്പനയില്‍ 11 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കമ്പനിയുടെ കയറ്റുമതി 37 ശതമാനം വര്‍ധിച്ച് 107,143 യൂണിറ്റായെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജ്യത്ത് ഇന്ധന വില വര്‍ധിച്ചേക്കും; പെട്രോള്‍, ഡീസല്‍ വില 5 രൂപവരെ ഉയരും; ഗാര്‍ഹിക എല്‍പിജിക്ക് 50 രൂപവരെ വര്‍ധന; റിപ്പോര്‍ട്ട്

'ഇറാന്‍ ചോദിക്കുന്ന കാര്യങ്ങള്‍ എനിക്ക് അംഗീകരിക്കാന്‍ പറ്റാത്തത്'; ചര്‍ച്ചാ നിര്‍ദ്ദേശങ്ങളില്‍ തൃപ്തനല്ലെന്ന് ട്രംപ്

'ചില ആളുകൾ ചേർന്ന് എന്റെ കരിയർ നശിപ്പിക്കാൻ ശ്രമിച്ചു, സിനിമയുടെ റിലീസ് തടഞ്ഞു'; വെളിപ്പെടുത്തലുമായി ​ഗൗതം മേനോൻ

'പട നയിച്ചവന്‍ നാട് നയിക്കും, നിലപാടിന്റെ രാജകുമാരന്‍'; വിഡി സതീശനായി കൂറ്റന്‍ ഫ്‌ലെക്‌സ് ബോര്‍ഡ്

വല്ല്യച്ഛനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച കേസ്; അമ്മയ്ക്കും ക്രൂരമർദ്ദനം; നടുക്കുന്ന ദൃശ്യങ്ങള്‍

SCROLL FOR NEXT