പ്രതീകാത്മക ചിത്രം 
Business

100,10,5 രൂപ നോട്ടുകള്‍ നിരോധിക്കുമോ?; റിസര്‍വ് ബാങ്കിന്റെ വിശദീകരണം

മാര്‍ച്ച്- ഏപ്രില്‍ കാലയളവില്‍ 100, 10,5 രൂപ നോട്ടുകള്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിസര്‍വ് ബാങ്ക്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: മാര്‍ച്ച്- ഏപ്രില്‍ കാലയളവില്‍ 100, 10,5 രൂപ നോട്ടുകള്‍ നിരോധിക്കുമെന്ന റിപ്പോര്‍ട്ടുകള്‍ തള്ളി റിസര്‍വ് ബാങ്ക്. പഴയ സീരിസിലുള്ള നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകള്‍ പിന്‍വലിക്കുമെന്നായിരുന്നു പ്രചാരണം. ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് ട്വറ്ററിലൂടെ വ്യക്തമാക്കി.

പഴയ സീരിസിലുള്ള നൂറ്, 10, 5 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ പോകുന്നു എന്നതായിരുന്നു പ്രചാരണം. മാര്‍ച്ച്-ഏപ്രില്‍ കാലയളവില്‍ നോട്ടുകള്‍ പിന്‍വലിക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകളില്‍ പറഞ്ഞിരുന്നത്. ഇത് ശ്രദ്ധയില്‍പ്പെട്ട റിസര്‍വ് ബാങ്ക് വിശദീകരണവുമായി രംഗത്തുവരികയായിരുന്നു. ഇത്തരം പ്രചാരണം തെറ്റാണെന്ന് റിസര്‍വ് ബാങ്ക് വിശദീകരിച്ചു.

2019ല്‍ 10,50,100, 200 രൂപയുടെ പുതിയ നോട്ടുകള്‍ റിസര്‍വ് ബാങ്ക് പുറത്തിറക്കിയിരുന്നു. 2016ലാണ് 500, ആയിരം രൂപ നോട്ടുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബാലറ്റിലേക്ക് മടങ്ങാന്‍ തയ്യാര്‍; കേരളം, കര്‍ണാടക, തെലങ്കാന സര്‍ക്കാരുകള്‍ രാജിവയ്ക്കണം; കോണ്‍ഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

കുറഞ്ഞ വിലയ്ക്ക് ഓഹരികള്‍, സെന്‍സെക്‌സ് 650 പോയിന്റ് കുതിച്ചു; ഐടി സൂചികയില്‍ റാലി

സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് കോഴിക്കോട് ഒരുങ്ങി; ഒക്ടോബർ 25 മുതൽ 31 വരെ; 10 വേദികൾ

കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്

രണ്ടുദിവസത്തിനിടെ ഒരു രൂപ 75 പൈസയുടെ വര്‍ധന, കുതിച്ച് രൂപ, 95ൽ താഴെ; എണ്ണവിലയിൽ ഇടിവ്