sip investment ഫയൽ
Business

5000 രൂപ എസ്‌ഐപി vs അഞ്ചുലക്ഷം ലംപ്‌സം; ചാഞ്ചാട്ട വിപണിയില്‍ ഏതാണ് നല്ലത്? വിശദാംശങ്ങള്‍

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്.

Author : സമകാലിക മലയാളം ഡെസ്ക്

ഓഹരി വിപണിയില്‍ അസ്ഥിരത നിലനില്‍ക്കുകയാണ്. അതുകൊണ്ട് പുതുതായി നിക്ഷേപം നടത്താന്‍ ആഗ്രഹിക്കുന്നവര്‍ ആശയക്കുഴപ്പത്തിലാണ്. ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപം നടത്തുന്നത് റിസ്‌ക് ആകുമോ എന്നതടക്കമുള്ള ചോദ്യങ്ങളാണ് മുഖ്യമായി ഉന്നയിക്കുന്നത്. നിലവിലെ സാഹചര്യത്തില്‍ ദീര്‍ഘകാലം ലക്ഷ്യമിട്ട് മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിക്കുന്നത് നല്ലതാണെന്നാണ് ഒരു വിഭാഗം വിപണി വിദഗ്ധര്‍ പറയുന്നത്. അപ്പോഴും കണ്‍ഫ്യൂഷന്‍ തുടരുകയാണ്. മ്യൂച്ചല്‍ ഫണ്ടില്‍ മൊത്തമായി നിക്ഷേപിക്കണോ അതോ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്മെന്റ് പ്ലാന്‍ ആണോ നല്ലത്.

നിക്ഷേപകരെ വ്യത്യസ്ത സമയങ്ങളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുന്നതിനാല്‍ വിപണിയിലെ ചാഞ്ചാട്ടം കൈകാര്യം ചെയ്യുന്നതില്‍ എസ്ഐപികള്‍ മുന്നിട്ടുനില്‍ക്കുന്നു. അതുവഴി റിസ്‌ക് വൈവിധ്യവല്‍ക്കരണത്തിനുള്ള സാധ്യതയുമുണ്ട്. അസ്ഥിരമായ മാര്‍ക്കറ്റ് ഘട്ടങ്ങളില്‍ ഈ സമീപനം നല്ലതാണെന്നാണ് വിപണി വിദഗ്ധരുടെ അഭിപ്രായം. അസ്ഥിരത നിലനില്‍ക്കുന്ന സമയങ്ങളില്‍ നിക്ഷേപകര്‍ അവരുടെ എസ്ഐപി തുക ഉയര്‍ത്തുന്നതും ഭാവിയില്‍ ഗുണം ചെയ്യുമെന്നും ഒരു വിഭാഗം വിപണി വിദഗ്ധര്‍ വാദിക്കുന്നുണ്ട്. അച്ചടക്കം പാലിക്കാനും വിപണിയിലെ ഉയര്‍ച്ച താഴ്ചകളില്‍ ആവേശകരമായ എക്സിറ്റുകള്‍ തടയാനും എസ്ഐപികള്‍ സഹായിക്കുന്നുണ്ട്. എസ്‌ഐപി നിക്ഷേപം ഗ്യാരണ്ടീഡ് റിട്ടേണ്‍ സ്‌കീം അല്ല. നഷ്ടസാധ്യത ഉള്ള കാര്യവും നിക്ഷേപകര്‍ ഓര്‍ക്കണമെന്നും വിപണി വിദഗ്ധര്‍ പറഞ്ഞു. വിപണിയുടെ ഏറ്റക്കുറച്ചിലുകളും എസ്‌ഐപി നിക്ഷേപത്തെ സ്വാധീനിക്കും.

ഉദാഹരണമായി ഒരു മ്യൂച്ചല്‍ ഫണ്ടില്‍ എസ്‌ഐപി വഴി പ്രതിമാസം 5,000 രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. തുടക്കത്തില്‍ 50 രൂപയാണ് എന്‍എവി എങ്കില്‍ ആദ്യമാസത്തില്‍ 50 യൂണിറ്റ് ലഭിക്കും. രണ്ടാമത്തെ മാസം എന്‍എവി 40 രൂപയായി താഴ്ന്നു എന്ന് വിചാരിക്കുക. അങ്ങനെയെങ്കില്‍ കിട്ടുന്ന യൂണിറ്റ് 125 ആയിരിക്കും. മൂന്നാമത്തെ മാസം എന്‍എവി 60 ആയി ഉയര്‍ന്നാല്‍ കിട്ടുന്ന യൂണിറ്റുകളുടെ എണ്ണം 83.33 യൂണിറ്റ് ആയി മാറും. വിപണിയുടെ ഏറ്റകുറച്ചിലുകളില്‍ ആവറേജ് ചെയ്യും എന്നതാണ് എസ്‌ഐപിയുടെ ഏറ്റവും വലിയ പ്രത്യേകത. മൂന്ന് മാസത്തിന് ശേഷം പരിശോധിച്ചാല്‍ ആകെ നിക്ഷേപം 15,000 രൂപയാണ് വരിക. മൊത്തം ലഭിക്കുന്ന യൂണിറ്റുകളുടെ എണ്ണം 308.33 യൂണിറ്റുകള്‍ ആയിരിക്കും. ഒരു യൂണിറ്റിന് ശരാശരി ചെലവ് ഏകദേശം 48.65 രൂപയാണ് എന്ന നിഗമനത്തില്‍ എത്തിച്ചേരാനും സാധിക്കും.

വില കുറയുമ്പോള്‍ നിക്ഷേപകര്‍ കൂടുതല്‍ യൂണിറ്റുകള്‍ വാങ്ങുകയും വില ഉയരുമ്പോള്‍ കുറച്ച് യൂണിറ്റുകള്‍ വാങ്ങുകയും ചെയ്യുന്നതിനാല്‍, നിക്ഷേപത്തിന്റെ മൊത്തത്തിലുള്ള ചെലവ് കുറയ്ക്കാന്‍ എസ്‌ഐപി സഹായിക്കും. അതുകൊണ്ടാണ് ചാഞ്ചാട്ടത്തില്‍ നിക്ഷേപിക്കാന്‍ നല്ലത് എസ്‌ഐപിയാണ് എന്ന് പൊതുവേ പറയുന്നതെന്ന് വിപണി വിദഗ്ധര്‍ ചൂണ്ടിക്കാട്ടി.

ഒറ്റയടിക്ക് 5 ലക്ഷം രൂപയുടെ ലംപ്‌സം നിക്ഷേപം

എന്‍എവി 50 രൂപ ആയിരിക്കുമ്പോള്‍ ഒരു മ്യൂച്ചല്‍ ഫണ്ടില്‍ ലംപ്‌സം ആയി 5 ലക്ഷം രൂപ നിക്ഷേപിക്കുന്നു എന്ന് കരുതുക. അങ്ങനെയെങ്കില്‍ 10,000 യൂണിറ്റ് ആണ്് ലഭിക്കുക. വിപണിയിലെ ചാഞ്ചാട്ടം മൂലം എന്‍എവി 40 രൂപയിലേക്ക് താഴ്ന്നാല്‍ നിക്ഷേപത്തിന്റെ മൂല്യം 4 ലക്ഷം രൂപയായി കുറയും. എന്നാല്‍ വിപണി പിന്നീട് വീണ്ടെടുക്കുകയും എന്‍എവി 75 രൂപയായി ഉയരുകയും ചെയ്താല്‍ നിക്ഷേപ മൂല്യം 7.5 ലക്ഷം രൂപയായി ഉയരുന്നതും കാണാം. ഇതിനര്‍ത്ഥം നിക്ഷേപകന് യഥാര്‍ത്ഥ 5 ലക്ഷം രൂപയുടെ നിക്ഷേപത്തില്‍ നിന്ന് 2.5 ലക്ഷം രൂപയുടെ നേട്ടം ലഭിക്കും എന്നാണ്. നിക്ഷേപത്തിന് ശേഷം വിപണികള്‍ ഉയര്‍ന്നാല്‍ ലംപ്‌സം നിക്ഷേപങ്ങള്‍ ശക്തമായ വരുമാനം നല്‍കുമെന്ന് ഈ ഉദാഹരണം കാണിക്കുന്നുവെന്നും വിദഗ്ദ്ധര്‍ പറയുന്നു.

Rs 5,000 SIP vs Rs 5 Lakh Lump Sum: What works better in volatile markets?

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മമതയും വീണു, ബംഗാളില്‍ ദീദിയുടെ ദയനീയ പരാജയം; 207 സീറ്റുമായി ബിജെപി

മൂന്ന് സീറ്റുകള്‍ നേടിയിട്ടും നേട്ടമുണ്ടാക്കാനാകാതെ ബിജെപി; വോട്ട് വിഹിതത്തില്‍ കൂപ്പുകുത്തി സിപിഐയും സിപിഎമ്മും; കണക്കുകള്‍ ഇങ്ങനെ

യുഎഇയിൽ വീണ്ടും ഇറാന്റെ ഡ്രോൺ ആക്രമണം; 3 ഇന്ത്യക്കാർക്ക് പരിക്ക്

ഇക്കുറിയും നിയമസഭയില്‍ 11 വനിതകള്‍; ജയിക്കാനാകാതെ വനിതാ മന്ത്രിമാര്‍

പിണറായി അല്ലെങ്കില്‍ ആരാകും പ്രതിപക്ഷ നേതാവ്?; ബാലഗോപാലോ, സജി ചെറിയാനോ, മുഹമ്മദ് റിയാസോ?; ചര്‍ച്ച

SCROLL FOR NEXT