Fixed Deposit scheme പ്രതീകാത്മക ചിത്രം
Business

എസ്ബിഐ vs ബാങ്ക് ഓഫ് ബറോഡ vs കാനറ ബാങ്ക് vs സെന്‍ട്രല്‍ ബാങ്ക് vs പിഎന്‍ബി vs ഐഒബി; 444 ദിവസത്തെ എഫ്ഡിയില്‍ കൂടുതല്‍ നേട്ടം എവിടെ?, കണക്ക് അറിയാം

സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവര്‍ കൂടുതലായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയാണ് പ്രധാനമായി ആശ്രയിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

സുരക്ഷിത നിക്ഷേപം ആഗ്രഹിക്കുന്നവര്‍ കൂടുതലായി ബാങ്ക് സ്ഥിര നിക്ഷേപങ്ങളെയാണ് പ്രധാനമായി ആശ്രയിക്കുന്നത്. ഇത്തരം നിക്ഷേപങ്ങളില്‍ പ്രത്യേക കാലാവധിയുള്ള എഫ്ഡികള്‍ കൂടുതല്‍ റിട്ടേണ്‍ നല്‍കുന്നവയാണ്.

444 ദിവസത്തെ എഫ്ഡിയില്‍ അഞ്ചു ലക്ഷം രൂപ ഒറ്റത്തവണയായി നിക്ഷേപിക്കാന്‍ പദ്ധതിയിടുകയാണെങ്കില്‍ എസ്ബിഐ, ബാങ്ക് ഓഫ് ബറോഡ, കാനറ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, പിഎന്‍ബി, ഇന്ത്യന്‍ ഓവര്‍സീസ് ബാങ്ക് എന്നിവയില്‍ ഏത് ബാങ്ക് ആണ് കൂടുതല്‍ പലിശ നല്‍കുന്നത് എന്ന് നോക്കാം.

എസ്ബിഐയില്‍ 444 ദിവസത്തെ എഫ്ഡിയില്‍ അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കുകയാണെങ്കില്‍ വാര്‍ഷിക പലിശയായി 32,250 രൂപയാണ് ലഭിക്കുക. ഇവിടെ പലിശ നിരക്ക് 6.45 ശതമാനമാണ്. അതായത് അഞ്ചു ലക്ഷം രൂപ 444 ദിവസത്തെ എഫ്ഡിയില്‍ നിക്ഷേപിക്കുകയാണെങ്കില്‍ കാലാവധി കഴിയുമ്പോള്‍ എസ്ബിഐയില്‍ നിന്ന് ഏകദേശം 5.40 ലക്ഷം രൂപയാണ് ലഭിക്കുക.

ബാങ്ക് ഓഫ് ബറോഡയില്‍ നിന്നും എസ്ബിഐയിലേതിന് സമാനമായ ലാഭമാണ് ലഭിക്കുക. ഇവിടെയും പലിശനിരക്ക് 6.45 ശതമാനമാണ്. എന്നാല്‍ 444 ദിവസം കാലാവധിയുള്ള കാനറ ബാങ്കിന്റെ എഫ്ഡി പ്ലാനില്‍ ചേരുന്നവര്‍ക്ക് 6.50 ശതമാനമാണ് പലിശ. അങ്ങനെ വരുമ്പോള്‍ അഞ്ചു ലക്ഷം രൂപ നിക്ഷേപിക്കുന്നവര്‍ക്ക് ഏകദേശം 5.41 ലക്ഷം രൂപയാണ് ലഭിക്കുക. സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയില്‍ സമാനമായ നിലയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ 5.42 ലക്ഷം രൂപ നേടാന്‍ സാധിക്കും. കാരണം ഇവിടെ പലിശനിരക്ക് 6.75 ശതമാനമാണ്.

പിഎന്‍ബിയിലാണ് നിക്ഷേപിക്കുന്നതെങ്കില്‍ 5.41 ലക്ഷം രൂപയാണ് കിട്ടുക. കാരണം ഇവിടെ 444 ദിവസത്തെ എഫ്ഡി സ്‌കീമിന് 6.60 ശതമാനമാണ് പലിശ. ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിലും പിഎന്‍ബിക്ക് സമാനമായ പലിശനിരക്ക് ആണ്. അതുകൊണ്ടു തന്നെ ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കില്‍ 444 ദിവസത്തെ എഫ്ഡിയില്‍ അഞ്ചുലക്ഷം രൂപ നിക്ഷേപിച്ചാല്‍ കാലാവധി തീരുമ്പോള്‍ 5.41 ലക്ഷം രൂപ തന്നെയാണ് കിട്ടുക. മൊത്തം പരിശോധിക്കുകയാണെങ്കില്‍ 6.75 പലിശ നല്‍കുന്ന സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യയാണ് കൂടുതല്‍ റിട്ടേണ്‍ നല്‍കുന്നത് എന്ന് മനസിലാക്കാന്‍ സാധിക്കും.

Rs 5,00,000 one-time investment in 444-day FD: SBI, Bank of Baroda, Canara Bank, Central Bank of India, PNB or IOB

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഈച്ചയെ കൊല്ലാൻ ചുറ്റികയ്ക്ക് അടിക്കണോ?': ഡൽഹിയിലെ നിയന്ത്രണങ്ങളിൽ സുപ്രീം കോടതി

മൊബൈൽ ഉപയോഗവും തെറ്റായ ഇരിപ്പും; കഴുത്തുവേദനയ്ക്കും നടുവേദനയ്ക്കും പിന്നിലെ 5 കാരണങ്ങൾ

'പാര്‍വതി അന്ന് എന്നെ പബ്ലിക്കായി പ്രശംസിച്ചു, ഞാനത് പ്രതീക്ഷിച്ചിരുന്നില്ല'; മറാക്കാനാത്ത അനുഭവം പങ്കിട്ട് വിനയ് ഫോര്‍ട്ട്

മുട്ടി മുട്ടി... 33 പന്തിൽ 'ഡക്ക്'! മാഡിൻസന്റെ '​അവസ്ഥ'!!!

'ലാലേട്ടനെ ഉപ്പൂപ്പ ആക്കണ്ടായിരുന്നു, അച്ഛനാക്കിയാൽ മതിയാരുന്നു! ഇത്രയും ഡീ​ഗ്രേഡിങിന്റെ ആവശ്യമില്ല'; 'ഖലീഫ' ഒടിടി റിലീസ് പ്രതികരണം