പ്രതീകാത്മക ചിത്രം 
Business

83 കടക്കുമോ?; ഡോളറിനെതിരെ രൂപ ഇടിഞ്ഞു 

എട്ടു പൈസയുടെ നഷ്ടത്തോടെ 82 രൂപ 84 പൈസ എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  ഡോളറിനെതിരെ നഷ്ടം നേരിട്ട് രൂപ. എട്ടു പൈസയുടെ നഷ്ടത്തോടെ 82 രൂപ 84 പൈസ എന്ന നിലയിലാണ് ഇന്ന് രൂപയുടെ വിനിമയം അവസാനിച്ചത്. അമേരിക്കന്‍ കേന്ദ്രബാങ്ക് പലിശനിരക്ക് വീണ്ടും ഉയര്‍ത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് രൂപയുടെ മൂല്യത്തെ ബാധിച്ചത്.

വിനിമയത്തിന്റെ ഒരു ഘട്ടത്തില്‍ 83ലേക്ക് രൂപ നീങ്ങുമെന്ന് തോന്നിപ്പിച്ചിരുന്നു. 82 രൂപ 94 പൈസയിലേക്കാണ് രൂപ കൂപ്പുകുത്തിയത്. ഇത് 2022 ഒക്ടോബര്‍ 20ന് ശേഷമുള്ള റെക്കോര്‍ഡ് താഴ്ചയാണ്. 

എന്നാല്‍ രൂപയുടെ മൂല്യം പിടിച്ചുനിര്‍ത്താന്‍ പൊതുമേഖല ബാങ്കുകള്‍ വഴി റിസര്‍വ് ബാങ്ക് ഇടപെടല്‍ നടത്തിയേക്കുമെന്ന റിപ്പോര്‍ട്ടുകളാണ് രൂപയുടെ തകര്‍ച്ചയുടെ ആഘാതം കുറച്ചത്. റിസര്‍വ് ബാങ്ക് ഇടപെടല്‍ ഉണ്ടായില്ലെങ്കില്‍ ഡോളറിനെതിരെ 83 കടന്നും രൂപ തകര്‍ച്ച നേരിട്ടേക്കുമെന്നും വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാമിൽ ചന്ദ്രനാഥ് രഥിന്റെ മാതാവ് സ്ഥാനാർത്ഥി; സഹതാപതരംഗം ലക്ഷ്യമിട്ട് ബിജെപി

ലക്ഷങ്ങള്‍ ലാഭിക്കാം, ഭവന വായ്പയുടെ പലിശഭാരം കുറയ്ക്കാം; ഇതാ ഒരു ഉപായം

ദേശീയപാതയിൽ നിർത്തിയിട്ടിരുന്ന തടി ലോറിക്ക് പിന്നിൽ ടാങ്കർ ലോറി ഇടിച്ചുകയറി: കാബിൻ തകർന്നു; ഡ്രൈവർക്ക് പരിക്ക്

ഹൈബ്രിഡ് പപ്പായ ചട്ടിയില്‍ കൃഷി ചെയ്യാം; വിത്ത് മുതല്‍ വിളവെടുപ്പ് വരെ

ഒരേ രാവില്‍ മികച്ച നടനുള്ള രണ്ട് എമ്മി പുരസ്‌കാരങ്ങള്‍; ചരിത്രം കുറിച്ച് മാത്യു റിസ്