Rupee falls 7 paise പ്രതീകാത്മക ചിത്രം
Business

എച്ച് 1ബി വിസയില്‍ കൂപ്പുകുത്തി രൂപ, റെക്കോര്‍ഡ് താഴ്ചയില്‍; 89ല്‍ എത്തുമോ?, ഓഹരി വിപണിയിലും നഷ്ടം

ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍.

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം റെക്കോര്‍ഡ് താഴ്ചയില്‍. ഇന്ന് വ്യാപാരത്തിന്റെ തുടക്കത്തില്‍ ഏഴു പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 88.80ലേക്കാണ് രൂപയുടെ മൂല്യം താഴ്ന്നത്. ഇന്ത്യന്‍ കയറ്റുമതിക്ക് അമേരിക്ക ഏര്‍പ്പെടുത്തിയ അധിക തീരുവയും എച്ച് വണ്‍ബി വിസയുടെ ഫീസ് വര്‍ധിപ്പിച്ചതുമാണ് കാരണം. ഇതിനെ തുടര്‍ന്ന് ഇന്ത്യന്‍ ഓഹരി വിപണിയില്‍ നിന്ന് വലിയ തോതിലാണ് വിദേശ നിക്ഷേപം പുറത്തേയ്ക്ക് ഒഴുകുന്നത്. ഇത് രൂപയുടെ മൂല്യത്തെ ബാധിച്ചതായി വിപണി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു.

ഇന്നലെ 45 പൈസയുടെ നഷ്ടമാണ് രൂപ നേരിട്ടത്. 88.73 എന്ന നിലയിലാണ് ഇന്നലെ രൂപ ക്ലോസ് ചെയ്തത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് അടക്കമുള്ള ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വിലയും ഉയര്‍ന്നിട്ടുണ്ട്. ബാരലിന് 67.79 എന്ന നിലയിലേക്കാണ് എണ്ണവില ഉയര്‍ന്നത്. 0.24 ശതമാനത്തിന്റെ വര്‍ധനയാണ് എണ്ണവിലയില്‍ ഉണ്ടായത്.

അതിനിടെ വ്യാപാരത്തിന്റെ തുടക്കത്തില്‍ ഓഹരി വിപണിയും നഷ്ടം നേരിട്ടു. സെന്‍സെക്‌സ് 380 പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റിയിലും സമാനമായ നഷ്ടം രേഖപ്പെടുത്തി. പ്രധാനമായി ടെക് മഹീന്ദ്ര അടക്കമുള്ള ഐടി ഓഹരികളാണ് നഷ്ടം നേരിട്ടത്. ടാറ്റ മോട്ടോഴ്‌സ്, ഭാരതി എയര്‍ടെല്‍, ഐസിഐസിഐ ബാങ്ക്, ബജാജ് ഓട്ടോ ഓഹരികളും നഷ്ടം നേരിട്ടു.

Rupee falls 7 paise, Sensex down; Tech Mahindra, Tata Motors, ICICI Bank top losers

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജമാ അത്തെ ഇസ്ലാമി കറ കളഞ്ഞ വര്‍ഗീയവാദികള്‍, കൂടിക്കാഴ്ച നടത്തി; ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല: മുഖ്യമന്ത്രി

ഇക്കാര്യം ചെയ്തില്ലേ?, ഇനി ദിവസങ്ങൾ മാത്രം; പാൻകാർഡ് പ്രവർത്തനരഹിതമാകും

വീണ്ടും... വീണ്ടും... മെസി മാജിക്ക്, ട്രോഫി നമ്പര്‍ 48! ചരിത്രത്തിലാദ്യമായി ഇന്റര്‍ മയാമിയ്ക്ക് എംഎല്‍എസ് കിരീടം (വിഡിയോ)

അത്താഴം അത്ര സിംപിൾ അല്ല, കഴിക്കേണ്ടതും ഒഴിവാക്കേണ്ടതും

സുരേഷ് ഗോപി മടക്കി അയച്ച കൊച്ചുവേലായുധൻ പുതിയ വീട്ടിലേക്ക്; നിര്‍മ്മിച്ച് നല്‍കി സിപിഎം- വിഡിയോ

SCROLL FOR NEXT