Rupee opens higher file
Business

റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് കുതിച്ച് പൊങ്ങി രൂപ, 52 പൈസയുടെ നേട്ടം; സെന്‍സെക്‌സ് 350 പോയിന്റ് മുന്നേറി

കഴിഞ്ഞ എട്ടുദിവസം കനത്ത ഇടിവ് നേരിട്ട് റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഡോളറിനെതിരെ തിരിച്ചുകയറി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: കഴിഞ്ഞ എട്ടുദിവസം കനത്ത ഇടിവ് നേരിട്ട് റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തിയ രൂപ ഡോളറിനെതിരെ തിരിച്ചുകയറി. വ്യാപാരത്തിന്റെ തുടക്കത്തില്‍ 52 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 96.30ലേക്കാണ് രൂപ തിരിച്ചുകയറിയത്.

തുടര്‍ച്ചയായ ദിവസങ്ങളില്‍ കനത്ത ഇടിവ് നേരിട്ടതോടെ സമീപഭാവിയില്‍ തന്നെ ഡോളറിനെതിരെ രൂപ നൂറ് തൊടുമോ എന്ന തരത്തില്‍ സാമ്പത്തിക ലോകത്ത് ആശങ്ക ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് താത്കാലിക ആശ്വാസം പകര്‍ന്ന് രൂപ തിരിച്ചുകയറിയത്. ഇറാനുമായുള്ള സമാധാന കരാര്‍ അന്തിമ ഘട്ടത്തിലാണെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രസ്താവനയാണ് രൂപയെ സ്വാധീനിച്ചത്. ഇതിനെ തുടര്‍ന്ന് ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ബാരലിന് 105 ഡോളറായി താഴ്ന്നിരുന്നു. ഇത് ഇന്ത്യയുടെ ഇറക്കുമതി ചെലവ് കുറയാന്‍ ഇടയാക്കുമെന്ന പ്രതീക്ഷയാണ് രൂപയുടെ മൂല്യം ഉയരാന്‍ പ്രധാന കാരണം. ഇന്നലെ 96.82ലാണ് രൂപ ക്ലോസ് ചെയ്തത്.

Rupee opens 52 paise higher at 96.30 against dollar on easing crude, bond yields

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നേപ്പാളിനെ പിടിച്ചുലച്ച് മിന്നല്‍ പ്രളയം, മരണം 95 ആയി, 105 ഇന്ത്യാക്കാര്‍ അടക്കം 400 ലേറെ പേരെ കാണാനില്ല; 77 കൈലാസ തീര്‍ത്ഥാടകരെക്കുറിച്ചും വിവരമില്ല, തിരച്ചിൽ

നെതന്യാഹുവിന്റെ മകനു നേരെ ഇറാന്റെ വധശ്രമം; പദ്ധതിയിട്ടത് യുഎസില്‍ വച്ച് കൊലപ്പെടുത്താന്‍

വൈദ്യുതാഘാതമേറ്റ് സഹോദരങ്ങൾ മരിച്ചു; അപകടം കോഴിഫാമിൽ വെച്ച്

ഈ ക്രമത്തിലാണോ നിങ്ങള്‍ ഓണ സദ്യ കഴിച്ചത്? ലഭിക്കും ആരോഗ്യ ഗുണങ്ങളേറെ

നേപ്പാള്‍ പ്രളയം: അടിയന്തര സഹായത്തിന് ഹെല്‍പ് ഡെസ്‌ക് തുടങ്ങി നോര്‍ക്ക