'മനുഷ്യരെ പോലെ'..; വേഗതയില്‍ സങ്കീര്‍ണ്ണമായ ജോലികള്‍ ചെയ്യും; പുത്തന്‍ എഐ മോഡലുകള്‍ അവതരിപ്പിച്ച് ഗൂഗിള്‍

Gemini Omni is Google's new world model, with advanced AI video generation capabilities
ജെമിനി ഓംനി
Edited By:
Updated on
1 min read

റ്റവും പുതിയതും കരുത്തുറ്റതുമായ ജെമിനി ഓംനി, ജെമിനി 3.5 എന്നീ രണ്ട് പുതിയ മോഡലുകള്‍ പുറത്തിറക്കുന്നതായി ഗൂഗിള്‍. മുന്‍ മോഡലുകളേക്കാള്‍ വേഗതയും സങ്കീര്‍ണ്ണമായ ജോലികള്‍ സ്വയം ചെയ്യാനുള്ള കഴിവും, കോഡിങ് മികവുമാണ് പുതിയ ജെമിനി 3.5 ഫ്‌ലാഷിന്റെ പ്രധാന സവിശേഷത.

വിഡിയോ ഉള്‍പ്പെടെ വിവരങ്ങള്‍ നല്‍കുന്നതിനുസരിച്ച് എന്തും സൃഷ്ടിക്കാന്‍ ജെമിനി ഓംനിക്ക് കഴിയും. മള്‍ട്ടിമോഡാലിറ്റി, എഡിറ്റിങ് എന്നിവയില്‍ ഒരു കുതിച്ചുചാട്ടമാണിത്. 'ഗൂഗിള്‍ ഐ/ഒ 2026' വേദിയിലാണ് ഏറ്റവും പുതിയതും കരുത്തുറ്റതുമായ എഐ മോഡലുകള്‍ അവതരിപ്പിച്ചത്.

ഫ്രോണ്ടിയര്‍ ഇന്റലിജന്‍സ് പ്രവര്‍ത്തനത്തില്‍ ഗൂഗിളിന്റെ ഏറ്റവും പുതിയ മോഡലുകളുടെ കുടുംബത്തിലെ ആദ്യത്തേതാണ് ജെമിനി 3.5 ഫ്‌ലാഷ്. മറ്റ് മുന്‍നിര എഐ മോഡലുകളേക്കാള്‍ 4 മടങ്ങ് വേഗതയിലാണ് ജെമിനി 3.5 ഫ്‌ലാഷ് മറുപടികള്‍ നല്‍കുന്നത്. ഉയര്‍ന്ന വേഗം ആവശ്യമുള്ള വലിയ പ്രോജക്റ്റുകള്‍ക്ക് ഇത് ഏറെ സഹായകരമാകും.

മുന്‍പത്തെ വലിയ മോഡലായ ജെമിനി 3.1 പ്രോയേക്കാള്‍ മികച്ച പ്രകടനമാണ് കോഡിങ്ങിലും സങ്കീര്‍ണ്ണമായ ഡാറ്റാ വിശകലനത്തിലും പുതിയ ഫ്‌ലാഷ് മോഡല്‍ കാഴ്ചവെക്കുന്നത്. മറ്റ് മുന്‍നിര മോഡലുകളെ അപേക്ഷിച്ച് പകുതിയിലധികം ചെലവ് കുറവില്‍ ഡെവലപ്പര്‍മാര്‍ക്ക് ഇത് ഉപയോഗിക്കാം.

Gemini Omni is Google's new world model, with advanced AI video generation capabilities
രൂപ നൂറ് തൊടുമോ?, റെക്കോര്‍ഡ് തകര്‍ച്ചയില്‍; 33 പൈസയുടെ നഷ്ടം

എഐ ദുരുപയോഗം തടയുന്നതിനായി വിപുലമായ സുരക്ഷാ സംവിധാനങ്ങളോടെയാണ് ജെമിനി 3.5 വികസിപ്പിച്ചിരിക്കുന്നത്. തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് തടയാനും, സുരക്ഷിതമായ ചോദ്യങ്ങള്‍ക്ക് കൃത്യമായ മറുപടി നല്‍കാനും പുതിയ എഐ പരിശീലന രീതികള്‍ ഗൂഗിള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. എഐ സാങ്കേതികവിദ്യ കേവലം ചോദ്യോത്തരങ്ങളില്‍ നിന്ന് മാറി, മനുഷ്യരെപ്പോലെ ജോലികള്‍ സ്വയം ചെയ്യുന്ന 'ഏജന്റുകളായി' മാറുന്ന കാഴ്ചയ്ക്കാണ് ഗൂഗിള്‍ ഐ/ഒ 2026 സാക്ഷ്യം വഹിക്കുന്നത്.

Summary

Gemini Omni is Google's new world model, with advanced AI video generation capabilities

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com