രണ്ടുദിവസത്തിനിടെ 32 പൈസയുടെ നേട്ടം പ്രതീകാത്മക ചിത്രം
Business

രണ്ടുദിവസത്തിനിടെ 32 പൈസയുടെ നേട്ടം; വീണ്ടും തിരിച്ചുകയറി രൂപ

ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും ഉയര്‍ന്നു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ രൂപയുടെ മൂല്യം ഇന്നും ഉയര്‍ന്നു. വ്യാപാരത്തിന്റെ തുടക്കത്തില്‍ 17 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. ഒരു ഡോളറിന് 86.28ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഡോളര്‍ മൂല്യം, ഓഹരി വിപണിയിലെ ചലനങ്ങള്‍, അസംസ്‌കൃത എണ്ണവിലയിലെ മാറ്റം എന്നിവയാണ് രൂപയെ സ്വാധീനിക്കുന്നത്. ഇന്നലെ 15 പൈസയുടെ നേട്ടത്തോടെ 86.45ലാണ് രൂപയുടെ വിനിമയം അവസാനിച്ചത്.

അതേസമയം ഓഹരി വിപണിയില്‍ കാര്യമായ ചലനമില്ല. ഇന്ന് കയറിയും ഇറങ്ങിയും നില്‍ക്കുകയാണ് ഓഹരി വിപണി. തുടക്കത്തില്‍ നേട്ടം രേഖപ്പെടുത്തിയ സെന്‍സെക്‌സും നിഫ്റ്റിയും പിന്നീട് താഴെ പോയി. ഐടി ഓഹരികളാണ് പ്രധാനമായി നേട്ടം ഉണ്ടാക്കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

കുസാറ്റ് വിദ്യാര്‍ഥിനി ജീവനൊടുക്കിയ നിലയില്‍; ഒരാഴ്ചക്കിടെ രണ്ടാമത്തെ സംഭവം

SCROLL FOR NEXT