രൂപയ്ക്ക് 18 പൈസയുടെ നേട്ടം പ്രതീകാത്മക ചിത്രം
Business

തിരിച്ചുകയറി രൂപ, 18 പൈസയുടെ നേട്ടം; ഓഹരി വിപണിയില്‍ കനത്ത ഇടിവ്, സെന്‍സെക്‌സ് 800 പോയിന്റ് താഴ്ന്നു, പൊള്ളി ബാങ്കിങ് സ്‌റ്റോക്ക്

ഡോളറിനെതിരെ രൂപയ്ക്ക് ഇന്നും മുന്നേറ്റം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഡോളറിനെതിരെ രൂപയ്ക്ക് ഇന്നും മുന്നേറ്റം. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ 18 പൈസയുടെ നേട്ടമാണ് സ്വന്തമാക്കിയത്. 85.15ലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്.

ഡോളര്‍ ശക്തിയാര്‍ജിച്ചത് അടക്കമുള്ള പ്രതികൂല ഘടകങ്ങള്‍ ഉണ്ടായിട്ടും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് വിദേശനിക്ഷേപത്തിന്റെ ഒഴുക്ക് തുടരുന്നത് അടക്കമുള്ള അനുകൂല സൂചനകളാണ് രൂപയ്ക്ക് തുണയായത്. ഇന്നലെ 16 പൈസയുടെ നേട്ടത്തോടെ 85.29 എന്ന നിലയിലാണ് രൂപയുടെ വിനിമയം അവസാനിച്ചത്. ഇന്നലെ വ്യാപാരത്തിന്റെ തുടക്കത്തില്‍ രൂപ ഇടിവാണ് രേഖപ്പെടുത്തിയതെങ്കിലും പിന്നീട് തിരിച്ചുകയറുകയായിരുന്നു. ചൈനയ്‌ക്കെതിരെയുള്ള നിലപാട് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് മയപ്പെടുത്തിയത് അടക്കമുള്ള ഘടകങ്ങളും ആഗോള വിപണിയ്ക്ക് ആശ്വാസം പകര്‍ന്നിട്ടുണ്ട്. ഇതും രൂപയില്‍ പ്രതിഫലിച്ചു.

അതിനിടെ ഓഹരി വിപണി കനത്ത ഇടിവ് നേരിട്ടു. ബാങ്കിങ് ഓഹരികളില്‍ ഉണ്ടായ ഇടിവാണ് ഓഹരി വിപണിയില്‍ പ്രതിഫലിച്ചത്. ബിഎസ്ഇ സെന്‍സെക്‌സ് 800 പോയിന്റ് ആണ് താഴ്ന്നത്. നിലവില്‍ 79,000ല്‍ താഴെയാണ് സെന്‍സെക്‌സ്. ആക്‌സിസ് ബാങ്ക്, ട്രെന്‍ഡ്, ബജാജ് ഫിനാന്‍സ്, ബജാജ് ഫിന്‍സെര്‍വ്, ജിയോ ഫിനാന്‍ഷ്യല്‍ ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

SCROLL FOR NEXT