indian rupee rises file
Business

കുതിച്ച് രൂപ, 24 പൈസയുടെ നേട്ടം, എണ്ണവില നൂറ് ഡോളറില്‍ താഴെ തന്നെ; റിവേഴ്‌സിട്ട് ഓഹരി വിപണി, സെന്‍സെക്‌സ് 300 പോയിന്റ് ഇടിഞ്ഞു

ഡോളറിനെതിരെ രൂപയൂടെ മൂല്യത്തില്‍ വര്‍ധന.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

മുംബൈ: ഡോളറിനെതിരെ രൂപയൂടെ മൂല്യത്തില്‍ വര്‍ധന. വ്യാപാരത്തിന്റെ തുടക്കത്തില്‍ 24 പൈസയുടെ നേട്ടമാണ് രൂപ സ്വന്തമാക്കിയത്. 93.74ലേക്കാണ് രൂപ കുതിച്ചത്.

ആഗോള വിപണിയില്‍ എണ്ണവില കുറഞ്ഞത് അടക്കമുള്ള അനുകൂല ഘടകങ്ങളാണ് രൂപയ്ക്ക് തുണയായത്. ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡ് വില ബാരലിന് നൂറ് ഡോളറില്‍ താഴെ തന്നെയാണ്. 98.31 ഡോളറിലേക്കാണ് എണ്ണവില താഴ്ന്നത്. അമേരിക്കയിലെ ഇടക്കാല തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള വിഷയങ്ങളാണ് എണ്ണവില കുറയാന്‍ കാരണം. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന് അയവ് വരാന്‍ അമേരിക്കയിലെ തെരഞ്ഞെടുപ്പ് ഫലം സഹായിക്കുമെന്നാണ് വിലയിരുത്തല്‍. വെള്ളിയാഴ്ച രൂപ 43 പൈസയുടെ മുന്നേറ്റമാണ് കാഴ്ചവെച്ചത്.

അതിനിടെ തുടര്‍ച്ചയായ ദിവസങ്ങളില്‍ നേട്ടം സ്വന്തമാക്കിയ ഓഹരി വിപണി ഇന്ന് നഷ്ടത്തിലാണ്. ബിഎസ്ഇ സെന്‍സെക്‌സ് 300ലധികം പോയിന്റ് ആണ് താഴ്ന്നത്. നിഫ്റ്റി 25000 എന്ന സൈക്കോളജിക്കല്‍ ലെവല്‍ തൊട്ടതിന് പിന്നാലെയാണ് താഴ്ന്നത്. എച്ച്‌സിഎല്‍ ടെക്, ഇന്‍ഫോസിസ്, പവര്‍ ഗ്രിഡ്, ഭാരതി എയര്‍ടെല്‍, അള്‍ട്രാ ടെക് സിമന്റ്, ടിസിഎസ് ഓഹരികളാണ് പ്രധാനമായി നഷ്ടം നേരിട്ടത്. അതേസമയം എസ്ബിഐ, എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഇന്റര്‍ഗ്ലോബ് ഏവിയേഷന്‍ ഓഹരികള്‍ നേട്ടം സ്വന്തമാക്കി.

Rupee rises 24 paise, Stock markets decline in early trade

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുസ്ലിം ലീഗിനെ ഒഴിവാക്കുന്നു; മുഖ്യമന്ത്രിയുമായി നേരിട്ട് ചര്‍ച്ചയ്ക്ക് സമസ്ത

യുദ്ധം നിര്‍ത്തും? ഇറാന്‍ വിഷയം ചര്‍ച്ച ചെയ്യാന്‍ ഷി ജിന്‍പിങ്ങും പുടിനുമായി കൂടിക്കാഴ്ച നടത്താന്‍ ട്രംപ്

താക്കോൽ കാണാനില്ല, മുറിയിൽ അപരിചിത ദമ്പതികൾ; ഭോപ്പാലിലെ എംഎൽഎ ഹോസ്റ്റൽ വിവാദത്തിൽ ഉന്നതതല അന്വേഷണം

വാഴക്കുലയ്ക്കുള്ളില്‍ എംഡിഎംഎ കടത്ത്; ബംഗളൂരുവില്‍ നിന്നും കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനി പിടിയില്‍

'എന്റെ ഭാര്യയെ ചതിച്ചു', 'ചൈനീസ് ചാര' വനിതയുമായി ബന്ധം സമ്മതിച്ച് എന്‍വിഡിയ മേധാവി; കണ്ടെത്തിയത് അമേരിക്കന്‍ ഇന്റലിജന്‍സ്