രൂപ 27 പൈസയുടെ നേട്ടമാണ് കൈവരിച്ചത് പ്രതീകാത്മക ചിത്രം
Business

രണ്ടുദിവസത്തിനിടെ 93 പൈസയുടെ നേട്ടം, ശക്തമായി തിരിച്ചുകയറി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്‌സ് 700 പോയിന്റ് ഇടിഞ്ഞു

തുടര്‍ച്ചയായ രണ്ടാം ദിവസവും തിരിച്ചുകയറി രൂപ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: തുടര്‍ച്ചയായ രണ്ടാം ദിവസവും തിരിച്ചുകയറി രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ 27 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. ഡോളര്‍ ഒന്നിന് 86.52 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ആര്‍ബിഐയുടെ ഇടപെടലാണ് രൂപ തിരിച്ചുകയറാന്‍ കാരണം. രൂപയെ പിടിച്ചുനിര്‍ത്താന്‍ ഡോളര്‍ വിറ്റഴിച്ചതാണ് കരുത്തായത്. രൂപയെ പിന്തുണയ്ക്കുന്നതിനായി തിങ്കളാഴ്ച മാത്രം ഫോറിന്‍ എക്‌സ്‌ചേഞ്ച് വിപണിയില്‍ ആര്‍ബിഐ 400 കോടി ഡോളറിനും 700 കോടി ഡോളറിനും ഇടയിലാണ് ഡോളര്‍ വിറ്റഴിച്ചത്.

അസംസ്‌കൃത എണ്ണ വില കുറഞ്ഞത് അടക്കമുള്ള ഘടകങ്ങളും രൂപയെ സ്വാധീനിക്കുന്നുണ്ട്. 86.44 എന്ന നിലയിലാണ് രൂപ ഇന്ന് വിനിമയം ആരംഭിച്ചത്. ഇന്നലെ 66 പൈസയുടെ നേട്ടമാണ് രൂപ കൈവരിച്ചത്. 2023 മാര്‍ച്ച് മൂന്നിന് ശേഷം ആദ്യമായാണ് രൂപ ഒറ്റദിവസം ഇത്രയുമധികം ഉയര്‍ന്നത്. 86.79 എന്ന നിലയിലാണ് ഇന്നലെ രൂപയുടെ വിനിമയം അവസാനിച്ചത്.

അസംസ്‌കൃത എണ്ണവില 0.31 ശതമാനമാണ് ഇടിഞ്ഞത്. ബാരലിന് 76.36 എന്ന നിലയിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില താഴ്ന്നത്. അതിനിടെ ഓഹരി വിപണി ഇന്നും നഷ്ടത്തിലാണ്. സെന്‍സെക്‌സ് 700 ഓളം പോയിന്റ് ആണ് ഇടിഞ്ഞത്. നിഫ്റ്റി 23000 എന്ന സൈക്കോളജിക്കല്‍ ലെവലിനും താഴെയാണ്. തുടര്‍ച്ചയായ ആറാം ദിവസമാണ് ഓഹരി വിപണി നഷ്ടത്തില്‍ വ്യാപാരം തുടരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

മാധവ് സുരേഷിനൊപ്പം സൈജുവും ഷൈനും; 'അങ്കം അട്ടഹാസം' തിയറ്ററുകളിലേക്ക്

SCROLL FOR NEXT