സാവിത്രി ജിന്‍ഡാല്‍, സ്ക്രീൻഷോട്ട് 
Business

അംബാനിയെയും അദാനിയെയും മറികടന്നു; ആസ്തി വര്‍ധനയില്‍ സാവിത്രി ജിന്‍ഡാല്‍ നമ്പര്‍ വണ്‍, 2023ല്‍ കൂടിയത് 960 കോടി ഡോളര്‍

സമ്പത്തിന്റെ വര്‍ധനയില്‍ വ്യവസായികളായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും മറികടന്ന് ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് ഉടമ സാവിത്രി ജിന്‍ഡാല്‍

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സമ്പത്തിന്റെ വര്‍ധനയില്‍ വ്യവസായികളായ മുകേഷ് അംബാനിയെയും ഗൗതം അദാനിയെയും മറികടന്ന് ഒപി ജിന്‍ഡാല്‍ ഗ്രൂപ്പ് ഉടമ സാവിത്രി ജിന്‍ഡാല്‍. 2023ല്‍ ആസ്തിയില്‍ 960 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. ഇക്കാലയളവില്‍ മുകേഷ് അംബാനിയുടെ ആസ്തിയില്‍ 500 കോടി ഡോളറിന്റെ വര്‍ധന മാത്രമാണ് രേഖപ്പെടുത്തിയത്.

അതേസമയം ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന സ്ഥാനത്ത് മുകേഷ് അംബാനി തുടരുന്നതായും ബ്ലൂംബര്‍ഗിന്റെ ശതകോടീശ്വരന്മാരുടെ പട്ടികയില്‍ പറയുന്നു. 9230 കോടി ഡോളറാണ് മുകേഷ് അംബാനിയുടെ ആസ്തി മൂല്യം. 2023ല്‍ ആസ്തിയില്‍ 500 കോടി ഡോളറിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. സാവിത്രി ജിന്‍ഡാലിന്റെ ആസ്തി വര്‍ധനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഇത് പകുതിയാണ്. 2023ല്‍  സാവിത്രി ജിന്‍ഡാലിന്റെ ആസ്തിയില്‍ 960 കോടി ഡോളറിന്റെ വര്‍ധനയാണ് ഉണ്ടായത്.

73കാരിയായ സാവിത്രി ജിന്‍ഡാല്‍ ഇന്ത്യയിലെ സമ്പന്നരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. എന്നാല്‍ വനിതകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്താണ്. 2530 കോടി ഡോളറാണ് സാവിത്രി ജിന്‍ഡാലിന്റെ ആസ്തി മൂല്യം. ജെഎസ്ഡബ്ല്യൂ, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, ജെഎസ്ഡബ്ല്യൂ എനര്‍ജി, ജിന്‍ഡാല്‍ സ്റ്റെയിന്‍ലെസ്, അടക്കം നിയന്ത്രിക്കുന്ന ജിന്‍ഡാല്‍ ഗ്രൂപ്പിന്റെ തലപ്പത്ത് നിര്‍ണായക പദവിയാണ് സാവിത്രി ജിന്‍ഡാല്‍ അലങ്കരിക്കുന്നത്. 

2023ല്‍ ഗൗതം അദാനിയുടെ ആസ്തിയില്‍ ഇടിവ് നേരിട്ടു. അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ലിസ്റ്റഡ് കമ്പനികള്‍ ഓഹരി വിപണിയില്‍ തിരിച്ചുകയറിയെങ്കിലും 2023ല്‍ ഗൗദം അദാനിയുടെ മൊത്തം ആസ്തിയില്‍ 3540 കോടി ഡോളറിന്റെ ഇടിവാണ് നേരിട്ടത്. സമ്പന്നരുടെ പട്ടികയില്‍ മുകേഷ് അംബാനിക്ക് തൊട്ടുപിന്നില്‍ രണ്ടാം സ്ഥാനത്താണ് ഗൗതം അദാനി. 8510 കോടി ഡോളറാണ് ഗ    ൗതം അദാനിയുടെ ആസ്തി മൂല്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT