SBI bank account holders will no longer be able to avail this important service from December 1 ഫയൽ
Business

എസ്ബിഐ ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്!; ഡിസംബര്‍ ഒന്നുമുതല്‍ ഈ സേവനം ലഭിക്കില്ല

ഡിസംബര്‍ 1 മുതല്‍ 'mCASH' ഫീച്ചര്‍ നിര്‍ത്തലാക്കുമെന്ന് എസ്ബിഐ

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡിസംബര്‍ 1 മുതല്‍ 'mCASH' ഫീച്ചര്‍ നിര്‍ത്തലാക്കുമെന്ന് എസ്ബിഐ. ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് എസ്ബിഐയുടെ നടപടി.

നവംബര്‍ 30 ന് ശേഷം mCASH സേവനം ലഭ്യമാകില്ലെന്ന് ബാങ്ക് വ്യക്തമാക്കി. എസ്ബിഐ അക്കൗണ്ട് ഉടമകള്‍ക്ക് എസ്ബിഐ ഓണ്‍ലൈന്‍, യോനോ ലൈറ്റ് എന്നിവ വഴി mCASH ഇടപാടുകള്‍ നടത്താന്‍ കഴിയില്ല. അക്കൗണ്ട് ഉടമകള്‍ക്ക് വേഗത്തിലും എളുപ്പത്തിലും പണമിടപാടുകള്‍ നടത്താന്‍ അനുവദിക്കുന്നതാണ് mCASH സേവനം. മൊബൈല്‍ നമ്പറോ ഇ-മെയില്‍ വിലാസമോ നല്‍കി പണം അയയ്ക്കാന്‍ സഹായിക്കുന്നതാണ് ഈ ഫീച്ചര്‍.

ഉപഭോക്താക്കള്‍ക്ക് ചെറിയ ഇടപാടുകള്‍ സുഗമമായി നടത്താന്‍ സഹായിക്കുന്നതാണ് ഈ സേവനം.ഈ സേവനം നിര്‍ത്തലാക്കുമെന്ന് ഉപഭോക്താക്കളെ എസ്ബിഐ അറിയിച്ചിട്ടുണ്ട്. ഡിജിറ്റല്‍ ഇടപാടിന്റെ സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് mCASH സേവനം നിര്‍ത്തലാക്കുന്നത്.

mCASH എന്നത് കാലഹരണപ്പെട്ട ഒരു പണ കൈമാറ്റ രീതിയാണെന്ന് ബാങ്ക് പ്രസ്താവനയില്‍ പറയുന്നു. ഇത് പിന്‍വലിക്കുന്നതിലൂടെ, കൂടുതല്‍ സുരക്ഷിതവും നൂതനവും വ്യാപകമായി ഉപയോഗിക്കുന്നതുമായ പ്ലാറ്റ്ഫോമുകളിലേക്ക് മാറാന്‍ ഉപഭോക്താക്കളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് നടപടി. UPI, IMPS, NEFT, RTGS എന്നിവയിലേക്ക് മാറാനാണ് ഇടപാടുകാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. എസ്ബിഐ ആപ്പ് അപ്ഡേറ്റ് ചെയ്യുകയും ഇതര ഡിജിറ്റല്‍ പേയ്മെന്റ് ഓപ്ഷനുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും വേണമെന്നും എസ്ബിഐ അറിയിച്ചു.

SBI bank account holders will no longer be able to avail this important service from December 1

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഷെയ്ഖ് ഹസീനയ്ക്ക് വധശിക്ഷ; മനുഷ്യരാശിക്കെതിരായ കുറ്റകൃത്യങ്ങള്‍ നടത്തിയെന്ന് ട്രിബ്യൂണല്‍

'പത്ത് മണിക്ക് തകര്‍ക്കും'; തിരുവനന്തപുരത്ത് ബാങ്കിന് നേര്‍ക്ക് ബോംബ് ഭീഷണി

ജലദോഷമുള്ളപ്പോള്‍ തൈര് കഴിക്കുന്നത് പ്രശ്‌നമാണോ?

കോട്ടയം മെഡിക്കല്‍ കോളജിന് എന്‍എബിഎച്ച് അക്രഡിറ്റേഷന്‍, സംസ്ഥാനത്ത് ആദ്യം

ക്യാപ്റ്റൻ ഗില്‍ രണ്ടാം ടെസ്റ്റ് കളിക്കില്ല? ആശുപത്രി വിട്ടു

SCROLL FOR NEXT