മുംബൈ: ഉത്സവസീസണ്‍ പ്രമാണിച്ച് ഉപഭോക്താക്കള്‍ക്ക് മെച്ചപ്പെട്ട ഓഫറുകള്‍ അണിനിരത്തി പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ. 31 വരെ നീണ്ടുനില്‍ക്കുന്ന ആനുകൂല്യത്തില്‍ 1600 ഓഫറുകളാണ് എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് പ്രയോജനപ്പെടുത്താന്‍ സാധിക്കുക.
ടയര്‍ വണ്‍, ടയര്‍ ടു, ടയര്‍ ത്രീ നഗരങ്ങളിലെ ഓണ്‍ലൈന്‍, ഓഫ്‌ലൈന്‍ കച്ചവടക്കാരുമായി ചേര്‍ന്നാണ് എസ്ബിഐ കാര്‍ഡ് ഓഫര്‍ പ്രഖ്യാപിച്ചത്. മെച്ചപ്പെട്ട ഓഫറുകളോടെ മികച്ച ഷോപ്പിങ് അനുഭവം ഉപഭോക്താക്കള്‍ക്ക് ലഭിക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ഓഫര്‍ എന്ന് എസ്ബിഐ കാര്‍ഡ് അറിയിച്ചു. ഇലക്ട്രോണിക്‌സ്, മൊബൈല്‍, ഫാഷന്‍ തുടങ്ങി വിവിധ മേഖലകളില്‍ എസ്ബിഐ കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേയ്‌സ് ചെയ്യുന്നവര്‍ക്ക് നിരവധി ഓഫറുകളാണ് എസ്ബിഐ കാര്‍ഡ് പ്രഖ്യാപിച്ചിരിക്കുന്നത്.
ദേശീയ തലത്തിലെ 70 ഓഫറുകളും ഇതില്‍ ഉള്‍പ്പെടും. പ്രാദേശിക തലത്തില്‍ 2660 നഗരങ്ങളിലായി 1550 ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ സെയില്‍സുമായി ബന്ധപ്പെട്ട് എസ്ബിഐ പ്രഖ്യാപിച്ച ഓഫറാണ് ഇതില്‍ ഏറ്റവും ശ്രദ്ധേയമായത്. ഇതിന് പുറമേ 28 പ്രമുഖ ബ്രാന്‍ഡുകളുമായി സഹകരിച്ചും ഓഫറുകള്‍ അനുവദിച്ചതായി എസ്ബിഐ കാര്‍ഡ് അറിയിച്ചു. ഫഌപ്പ്കാര്‍ട്ട്, സാംസങ് മൊബൈല്‍, റിലയന്‍സ് ട്രെന്‍ഡ്‌സ്, റെയ്മണ്ട്‌സ്, എല്‍ജി , സോണി തുടങ്ങിയ ബ്രാന്‍ഡുകളുമായാണ് എസ്ബിഐ കാര്‍ഡ് സഹകരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates