SBI Har Ghar Lakhpati Scheme file
Business

മാസം 600 രൂപ മാറ്റിവെയ്ക്കാമോ?, ഒരു ലക്ഷത്തിലധികം സമ്പാദിക്കാം; അറിയാം ​ഗ്യാരണ്ടീഡ് എസ്ബിഐ സ്‌കീം

പ്രതിമാസം നിശ്ചിത തുക മാറ്റിവെച്ച് ഭാവിയില്‍ വലിയൊരു തുക സമ്പാദിക്കാന്‍ സഹായിക്കുന്ന, പ്രമുഖ പൊതുമേഖല ബാങ്ക് ആയ എസ്ബിഐയുടെ റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീമാണ് ഹര്‍ ഘര്‍ ലഖ്പതി സ്‌കീം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

പ്രതിമാസം നിശ്ചിത തുക മാറ്റിവെച്ച് ഭാവിയില്‍ വലിയൊരു തുക സമ്പാദിക്കാന്‍ സഹായിക്കുന്ന, പ്രമുഖ പൊതുമേഖല ബാങ്ക് ആയ എസ്ബിഐയുടെ റെക്കറിങ് ഡെപ്പോസിറ്റ് സ്‌കീമാണ് ഹര്‍ ഘര്‍ ലഖ്പതി സ്‌കീം. എല്ലാ മാസവും പതിവായി തുക മാറ്റിവെച്ച് ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ സമ്പാദിക്കാന്‍ ഇതുവഴി സാധിക്കും.

മൂന്ന് മുതല്‍ 10 വര്‍ഷം വരെ കാലാവധിയുള്ള വിവിധ നിക്ഷേപ പദ്ധതികളില്‍ ഏത് വേണമെങ്കിലും തെരഞ്ഞെടുത്ത് ഇതില്‍ ചേരാവുന്നതാണ്. വ്യക്തിഗതമായോ, ജോയിന്റ് അക്കൗണ്ട് വഴിയോ ഈ അക്കൗണ്ട് തുറക്കാം. 10 വയസിന് മുകളിലുള്ള കുട്ടികള്‍ക്ക് സ്വയം അക്കൗണ്ട് കൈകാര്യം ചെയ്യാം എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.

ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ സമ്പാദിക്കാന്‍ ജനറല്‍ പബ്ലിക്കിന് മാസംതോറും വേണ്ട തുക

മൂന്ന് വര്‍ഷം കൊണ്ട് ഒരു ലക്ഷം രൂപ സമ്പാദിക്കാന്‍ പ്രതിമാസ ഗഡു 2510 രൂപ

നാലു വര്‍ഷത്തേയ്ക്ക് 1820 രൂപ

അഞ്ചു വര്‍ഷത്തേയ്ക്ക് 1420 രൂപ

ആറു വര്‍ഷത്തേയ്ക്ക് 1520 രൂപ

ഏഴു വര്‍ഷത്തേയ്ക്ക് 960 രൂപ

എട്ടു വര്‍ഷത്തേയ്ക്ക് 810 രൂപ

9 വര്‍ഷത്തേയ്ക്ക് 700 രൂപ

10 വര്‍ഷത്തേയ്ക്ക് 610 രൂപ

മുതിര്‍ന്ന പൗരന്മാര്‍ക്ക്

മുതിര്‍ന്ന പൗരന്മാര്‍ക്ക് മൂന്ന് വര്‍ഷം മുതല്‍ പത്തുവര്‍ഷം വരെ കാലാവധിയുള്ള വിവിധ നിക്ഷേപ പദ്ധതികളില്‍ ഒരു ലക്ഷം രൂപയോ അതില്‍ കൂടുതലോ സമ്പാദിക്കാന്‍ 600 രൂപ മുതല്‍ 2500 രൂപ വരെയാണ് വേണ്ടത്. 10 വര്‍ഷമാണ് തെരഞ്ഞെടുക്കുന്നതെങ്കില്‍ മുതിര്‍ന്ന പൗരന്മാര്‍ മാസംതോറും 600 രൂപ വീതം അടച്ചാല്‍ മതി.

പലിശനിരക്ക്

സാധാരണ ഉപഭോക്താക്കള്‍ക്ക് മൂന്ന് മുതല്‍ നാലു വര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.55 ശതമാനം പലിശയും അഞ്ചു മുതല്‍ പത്തുവര്‍ഷം വരെയുള്ള നിക്ഷേപങ്ങള്‍ക്ക് 6.30 ശതമാനം പലിശയും ലഭിക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് 6.80 ശതമാനം മുതല്‍ 7.05 ശതമാനം വരെ പലിശ ലഭിക്കും. മൂന്നും നാലും വര്‍ഷ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് മുതിര്‍ന്ന പൗരന്മാര്‍ക്ക് 7.05 ശതമാനം പലിശ ലഭിക്കുക.

SBI Har Ghar Lakhpati Scheme details

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

പത്താം ക്ലാസ് മതി; ഡൽഹി ജില്ലാ കോടതികളിൽ 641 ഒഴിവുകൾ, അപേക്ഷ സമർപ്പിക്കാം

അവധി ബെത്‌ലഹേം കുടുംബ യൂണിറ്റിനൊപ്പം ആഘോഷമാക്കാം; നാളെ മുതല്‍ ഹോട്‌സ്റ്റാറില്‍

കരിമ്പത്ത് മന്ത്രി ഒ ജെ ജനീഷിൻ്റെ വാഹനം തടഞ്ഞ് അക്രമം : ആറ് പേർ റിമാൻഡിൽ

ഫ്‌ലൈദുബായ് പൈലറ്റ് സ്മിത്ത് മച്ചാറിന്റെ ആരോഗ്യത്തിനായി കാശി വിശ്വനാഥ ക്ഷേത്രത്തില്‍ പ്രത്യേക പ്രാര്‍ത്ഥന