എസ്ബിഐ എംസിഎല്‍ആര്‍ ഉയര്‍ത്തി ഫയല്‍
Business

എസ്ബിഐ എംസിഎല്‍ആര്‍ ഉയര്‍ത്തി, വായ്പാ പലിശ വര്‍ധിക്കും

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വായ്പാ പലിശ നിരക്കുകള്‍ ഉയര്‍ത്തി. മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് (എംസിഎല്‍ആര്‍) നിരക്കുകള്‍ അഞ്ചു മുതല്‍ പത്തു പോയിന്റ് വരെ ഉയര്‍ത്തിയതോടെ ഇതുമായി ബന്ധിപ്പിച്ച വായ്പകളുടെ പലിശയും വര്‍ധിക്കും.

ഒരു മാസ കാലാവധിയുള്ള വായ്പയുടെ നിരക്കില്‍ അഞ്ചു ബേസിസ് പോയിന്റ് വര്‍ധനയാണ് വരുത്തിയത്. മൂന്നു മാസ കാലാവധിയുള്ള വായ്പയ്ക്ക് പത്തു ബേസിസ് പോയിന്റ് ആണ് വര്‍ധന.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആറു മാസ, ഒരു വര്‍ഷ, രണ്ടു വര്‍ഷ വായ്പകളുടെയും പലിശ പത്ത് അടിസ്ഥാന പോയിന്റ് ഉയരും. ഇതോടെ യഥാക്രമം ഇവയുടെ പലിശ 8.75%, 8.85%, 8.95% എന്നിങ്ങനെയാവും.

മൂന്നു വര്‍ഷ കാലാവധിയില്‍ അഞ്ച് പോയിന്റാണ് വര്‍ധന. ഇതോടെ നിരക്ക് 9 ശതമാനമാവും. എല്ലാ നിരക്കുകള്‍ ഇന്നു നിലവില്‍ വന്നതായി ബാങ്ക് അറിയിച്ചു.

തുടര്‍ച്ചയായി ഇതു രണ്ടാം വട്ടമാണ് എസ്ബിഐ പലിശ നിരക്കുകള്‍ ഉയര്‍ത്തുന്നത്. ജൂണില്‍ പത്തു ബേസിസ്‌പോയിന്റ് മാറ്റം വരുത്തിയിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി