ഫയല്‍ ചിത്രം 
Business

ഭവന, വാഹന ചെലവ് വര്‍ധിക്കും; എസ്ബിഐ വായ്പാനിരക്ക് വീണ്ടും വര്‍ധിപ്പിച്ചു

എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വീണ്ടും വര്‍ധിപ്പിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി:  എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ വീണ്ടും വര്‍ധിപ്പിച്ചു. പത്ത് ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഇന്ന് മുതല്‍ പുതിയ പലിശനിരക്ക് പ്രാബല്യത്തില്‍ വരുമെന്ന് എസ്ബിഐ അറിയിച്ചു.

ഒരു വര്‍ഷ കാലാവധിയുള്ള എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് 7.50 ശതമാനമായി ഉയര്‍ന്നു. നേരത്തെ ഇത് 7.40 ശതമാനമായിരുന്നു. ആറുമാസ കാലാവധിയുള്ളതിന്റേത് 7.45 ശതമാനമായി ഉയര്‍ന്നു. 7.35 ശതമാനത്തില്‍ നിന്നാണ് ഉയര്‍ന്നത്. രണ്ടുവര്‍ഷ കാലാവധിയുള്ളതിന്റേത് 7.70 ശതമാനമായും മൂന്ന് വര്‍ഷത്തിന്റേത് 7.8 ശതമാനമായും ഉയര്‍ന്നു.

പണപ്പെരുപ്പനിരക്ക് പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് വിവിധ ഘട്ടങ്ങളില്‍ മുഖ്യപലിശനിരക്ക് ഉയര്‍ത്തിയിരുന്നു. ഇതിന്റെ ചുവടുപിടിച്ച് എസ്ബിഐയും വായ്പാനിരക്കില്‍ മാറ്റം വരുത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയാണ് പുതിയ നിരക്ക് വര്‍ധന.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു