SBI  file
Business

ഇഎംഐ ഉയരും; വായ്പാനിരക്ക് ഉയര്‍ത്തി എസ്ബിഐ

രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ എസ്ബിഐ വായ്പാനിരക്ക് ഉയര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Dhanoj AM

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖല ബാങ്ക് ആയ എസ്ബിഐ വായ്പാനിരക്ക് ഉയര്‍ത്തി. പണപ്പെരുപ്പം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് മുഖ്യ പലിശനിരക്കായ റിപ്പോനിരക്കില്‍ കാല്‍ശതമാനത്തിന്റെ വര്‍ധന വരുത്തിയതിന് പിന്നാലെയാണ് എസ്ബിഐ നടപടി. വിവിധ ബെഞ്ചുമാര്‍ക്കുകളുമായി ബന്ധിപ്പിച്ചിട്ടുള്ള വായ്പകളുടെ പലിശനിരക്ക് ആണ് ഉയര്‍ത്തിയത്. ഇത് ഉപഭോക്താക്കളുടെ വായ്പാചെലവ് വര്‍ധിക്കാന്‍ ഇടയാക്കും.

ബാങ്കിന്റെ എക്‌സ്റ്റേണല്‍ ബെഞ്ച്മാര്‍ക്ക് ലിങ്ക്ഡ് വായ്പാ നിരക്കില്‍ 25 ബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 7.90 ശതമാനത്തില്‍ നിന്ന് 8.15 ശതമാനമായാണ് വായ്പാനിരക്ക് വര്‍ധിച്ചത്. റിപ്പോ ലിങ്ക്ഡ് ലെന്‍ഡിങ് നിരക്ക് 7.50 ശതമാനത്തില്‍ നിന്ന് 7.75 ശതമാനമായും ഉയര്‍ത്തി.

തെരഞ്ഞെടുത്ത കാലാവധികളിലേക്കുള്ള മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ഫണ്ട്‌സ്- ബേസ്ഡ് വായ്പാനിരക്കിലും (എംസിഎല്‍ആര്‍) 15 ബേസിക് പോയിന്റിന്റെ വര്‍ധന വരുത്തിയിട്ടുണ്ട്. എന്നാല്‍ ഓവര്‍നൈറ്റ്, ഒരു മാസത്തെ കാലാവധിയുള്ള എംസിഎല്‍ആര്‍ നിരക്കുകളില്‍ മാറ്റമില്ല. ഇവ യഥാക്രമം 7.85 ശതമാനമായി തുടരും. മൂന്ന് മാസത്തെ എംസിഎല്‍ആര്‍ നിരക്ക് 8.25 ശതമാനത്തില്‍ നിന്ന് 8.40 ശതമാനമായാണ് ഉയര്‍ന്നത്. ഒരു വര്‍ഷത്തെ പുതുക്കിയ എംസിഎല്‍ആര്‍ നിരക്ക് 8.85 ശതമാനമാണ്.

SBI Loan EMIs To Rise? State Bank of India Increases Lending Rates

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കര്‍ട്ടന് പിന്നില്‍ ആരോ ഉണ്ട്; ആണാണോ എന്ന് വന്ന് ടെസ്റ്റ് ചെയ്തുനോക്കാം'; കെ സുധാകരനെ പരിഹസിച്ച് കെ മുരളീധരന്‍

ട്രെൻഡിങ്ങായ സ്ട്രോ വാട്ടർ ബോട്ടിൽ ആരോഗ്യത്തിന് ഹാനികരമോ?; ഗ്യാസിനും വയർ വീർക്കലിനും സാധ്യത!

കോവളം സ്പാ പീഡനം: അന്വേഷണത്തിന് പ്രത്യേക സംഘം രൂപീകരിച്ചു; കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പെക്ടറുടെ പങ്കും അന്വേഷണ പരിധിയിൽ

പീച്ചി വന്യജീവി ഡിവിഷൻ സർവേയിൽ 395 ഇനം ജീവികളെ രേഖപ്പെടുത്തി; മുൻ പട്ടികകളെ അപേക്ഷിച്ച് 36 ഇനങ്ങൾ അധികം

'ഒറ്റക്കമ്പി മതിയെന്ന് ലോകം മുഴുവന്‍ അംഗീകരിച്ചതാണ്, എന്നിട്ടും നാല് കമ്പി വച്ച് ചെലവ് കൂട്ടി'; വിജയാഘോഷം തൂക്കി സുരേഷ് കൃഷ്ണ