'കരിമ്പില്‍ നിന്ന് എഥനോള്‍ വേണ്ട'; പഞ്ചസാര ക്ഷാമവും വിലക്കയറ്റവും തടയാന്‍ നടപടി

കരിമ്പ് ഉത്പാദന സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞ പശ്ചാത്തലത്തിലാണ് അസംസ്‌കൃത പഞ്ചസാര ശേഖരത്തിന് മുന്‍ഗണന നല്‍കുന്നത്
e20
Representational Image
Updated on: 
1 min read

ന്യൂഡല്‍ഹി: രാജ്യത്തെ ആഭ്യന്തര ഭക്ഷ്യസുരക്ഷയും പഞ്ചസാര ലഭ്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായി, 2026-27ലെ സപ്ലൈ കാലയളവില്‍ എഥനോള്‍ ഉല്‍പ്പാദനത്തിനായി കരിമ്പ് ജ്യൂസ്, പഞ്ചസാര സിറപ്പ്, ബി-ഹെവി മൊളാസസ് എന്നിവയുടെ ഉപയോഗം പൊതുമേഖലാ എണ്ണക്കമ്പനികള്‍ ഔദ്യോഗികമായി നിരോധിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം എന്നിവ സംയുക്തമായി പുറത്തിറക്കിയ ടെന്‍ഡറിലാണ് ഇക്കര്യം വ്യക്തമാക്കിയത്. വിതരണക്കാര്‍ക്കാരോട് 1,100 കോടി ലിറ്റര്‍ എഥനോള്‍ ആവശ്യപ്പെട്ട കമ്പനികള്‍, പഞ്ചസാരയുടെ ഉപയോഗം പൂര്‍ണമായി ഒഴിവാക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

രാജ്യത്തെ ചില്ലറ വില്‍പ്പന വില പിടിച്ചുനിര്‍ത്താനും ദേശീയ ഭക്ഷ്യശേഖരം സംരക്ഷിക്കാനുമാണ് ഈ നിയന്ത്രണം. മഹാരാഷ്ട്ര, കര്‍ണാടക തുടങ്ങിയ പ്രധാന കരിമ്പ് ഉത്പാദന സംസ്ഥാനങ്ങളില്‍ മഴ കുറഞ്ഞത് വിളവെടുപ്പിനെ ബാധിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്ന പശ്ചാത്തലത്തിലാണ് ബയോഫ്യുവല്‍ ഉത്പാദനത്തേക്കാള്‍ അസംസ്‌കൃത പഞ്ചസാരയുടെ ശേഖരത്തിന് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്.

കരാര്‍ ബാധ്യതകള്‍ നിറവേറ്റുന്നതിനായി എഥനോള്‍ നിര്‍മാതാക്കള്‍ ഇനി പൂര്‍ണമായും മറ്റ് അസംസ്‌കൃത വസ്തുക്കളെ ആശ്രയിക്കേണ്ടി വരും. ചോളം, അരി, കേടായ ഭക്ഷ്യധാന്യങ്ങള്‍, സി-ഹെവി മൊളാസസ്, ഫുഡ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ വഴി ലഭ്യമാക്കുന്ന അധിക അരി എന്നിവയില്‍ നിന്നുള്ള എഥനോളിനാണ് ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ളത്. പങ്കെടുക്കുന്ന എല്ലാ കമ്പനികളും സ്വന്തം ലൈസന്‍സുള്ള ഡിസ്റ്റിലറികള്‍ തന്നെ ഉപയോഗിക്കേണ്ടതുണ്ട്. ഭക്ഷ്യസുരക്ഷയ്ക്ക് കോട്ടം തട്ടാതെ, എല്ലാ പെട്രോള്‍ പമ്പുകളിലും 20 ശതമാനം എഥനോള്‍ കലര്‍ത്തിയ പെട്രോള്‍ വിതരണം ചെയ്യണമെന്ന ലക്ഷ്യവുമായി മുന്നോട്ട് പോകാന്‍ ഈ തന്ത്രത്തിലൂടെ സാധിക്കും.

ധാന്യങ്ങള്‍ സംസ്‌കരിക്കുന്ന ഡിസ്റ്റിലറികളുടെ പ്രവര്‍ത്തന ലാഭത്തെ പുതിയ വാണിജ്യ വ്യവസ്ഥകള്‍ ബാധിക്കും. ചോളത്തില്‍ നിന്ന് നിര്‍മിക്കുന്ന എഥനോളിന് നല്‍കിയിരുന്ന പ്രത്യേക സാമ്പത്തിക ആനുകൂല്യം ലിറ്ററിന് 5.79 രൂപയില്‍ നിന്ന് 2.79 രൂപയായി വെട്ടിക്കുറച്ചു. ഈ മാറ്റം കാരണം, നികുതി ഒഴിവാക്കിയുള്ള അന്തിമ സംഭരണ വില ലിറ്ററിന് 71.86 രൂപയില്‍ നിന്ന് 68.86 രൂപയായി കുറഞ്ഞു. 2026 നവംബര്‍ മുതല്‍ 2027 ഒക്ടോബര്‍ വരെയുള്ള കാലയളവിലാണ് എഥനോള്‍ വിതരണ വര്‍ഷം കണക്കാക്കുന്നത് എന്നതിനാല്‍, ധാന്യങ്ങളുടെ ലഭ്യതയും ഗതാഗത സൗകര്യങ്ങളും വിപണിയിലെ വിലനിലവാരവുമായിരിക്കും ഈ സംഭരണ വര്‍ഷത്തിന്റെ വിജയം നിര്‍ണയിക്കുന്നത്.

e20
'ലിറ്ററിന് 25 രൂപ മാത്രം; പെട്രോളിന് പകരം എഥനോൾ കാർ വരുന്നു'
e20
കാലാവസ്ഥാ മുതലാളിത്തവും ആഗോള കാർബൺ വിപണിയും
e20
പെട്രോളിൽ എത്ര ശതമാനം എഥനോളുണ്ട്?; ബില്ലിൽ രേഖപ്പെടുത്തണമെന്ന ഹർജി തള്ളി സുപ്രീം കോടതി
Summary

Food Security Over Biofuel: India Halts Sugar-Based Ethanol Procurement

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER

logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com