ഫയല്‍ ചിത്രം 
Business

പലിശഭാരം കൂടും; എസ്ബിഐ വായ്പാനിരക്ക് ഉയര്‍ത്തി

വായ്പ എടുത്തവരുടെ പലിശഭാരം വര്‍ധിപ്പിച്ച് എസ്ബിഐ വായ്പാനിരക്ക് വീണ്ടും ഉയര്‍ത്തി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വായ്പ എടുത്തവരുടെ പലിശഭാരം വര്‍ധിപ്പിച്ച് എസ്ബിഐ വായ്പാനിരക്ക് വീണ്ടും ഉയര്‍ത്തി. എംസിഎല്‍ആര്‍ അധിഷ്ഠിത പലിശനിരക്കാണ് എസ്ബിഐ വര്‍ധിപ്പിച്ചത്. പത്തു ബേസിക് പോയന്റിന്റെ വര്‍ധനയാണ് വരുത്തിയത്. പുതുക്കിയ നിരക്ക് ഇന്ന് പ്രാബല്യത്തില്‍ വന്നു.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ റിസര്‍വ് ബാങ്ക് കഴിഞ്ഞദിവസം അടിസ്ഥാന പലിശനിരക്കില്‍ കാല്‍ശതമാനത്തിന്റെ കൂടി വര്‍ധന വരുത്തിയിരുന്നു. നിലവില്‍ 6.5 ശതമാനമാണ് റിപ്പോനിരക്ക്. ഇതിന്റെ ചുവടുപിടിച്ചാണ് എസ്ബിഐ വായ്പാനിരക്ക് ഉയര്‍ത്തിയത്. 

ഇതോടെ ഒരു മാസം കാലാവധിയുള്ള വായ്പയുടെ എംസിഎല്‍ആര്‍ നിരക്ക് എട്ടുശതമാനത്തില്‍ നിന്ന് 8.10 ശതമാനമായി. ഒരു വര്‍ഷം കാലാവധിയുള്ള വായ്പയുടെ പലിശനിരക്ക് 8.50 ശതമാനമായാണ് വര്‍ധിച്ചത്. ഉപഭോക്താക്കള്‍ക്ക് നല്‍കുന്ന വായ്പയുടെ കുറഞ്ഞ പലിശനിരക്കാണ് എംസിഎല്‍ആര്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം