250 രൂപയുടെ എസ്‌ഐപി അവതരിപ്പിച്ച് എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് ഫയൽ/ഐഎഎൻഎസ്
Business

250 രൂപയുടെ എസ്‌ഐപി അവതരിപ്പിച്ച് എസ്ബിഐ മ്യൂച്ചല്‍ ഫണ്ട്; അറിയാം ജന്‍നിവേശ്

സെബി നിര്‍ദേശത്തിന്റെ ചുവടുപിടിച്ച് 250 രൂപയുടെ എസ്‌ഐപി അവതരിപ്പിച്ച് എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് ആന്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സെബി നിര്‍ദേശത്തിന്റെ ചുവടുപിടിച്ച് 250 രൂപയുടെ എസ്‌ഐപി അവതരിപ്പിച്ച് എസ്ബിഐ മ്യൂച്ചല്‍ ഫണ്ട് ആന്റ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ജന്‍നിവേശ് എന്ന പേരിലാണ് പുതിയ എസ്‌ഐപി പ്ലാന്‍ അവതരിപ്പിച്ചത്. ചെറുകിട നിക്ഷേപകരെ ലക്ഷ്യമിട്ടാണ് പുതിയ പ്ലാന്‍ ആരംഭിച്ചത് എന്ന് കമ്പനി അറിയിച്ചു.

എസ്ബിഐയുടെ മൊബൈല്‍ ആപ്പായ യോനോ വഴിയും പേടിഎം, സെറോദ, ഗ്രോ തുടങ്ങിയ ഫിന്‍ടെക് പ്ലാറ്റ്‌ഫോമുകള്‍ വഴിയും ജന്‍നിവേശ് എസ്‌ഐപിയില്‍ ചേരാവുന്നതാണ്. ജന്‍നിവേശ് എസ്‌ഐപി ഫ്‌ളെക്‌സിബിള്‍ ആയിട്ടുള്ള എസ്ഐപി ഓപ്ഷനുകള്‍ വാഗ്ദാനം ചെയ്യുന്നു. 250 രൂപയില്‍ ആരംഭിക്കുന്ന ജന്‍നിവേശ് എസ്‌ഐപിയില്‍ പ്രതിദിന, പ്രതിവാര, പ്രതിമാസ നിക്ഷേപ പദ്ധതികള്‍ ഉള്‍പ്പെടുന്നു. ചെറുകിട റീട്ടെയില്‍ നിക്ഷേപകര്‍ക്ക് നിക്ഷേപം എളുപ്പമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ എസ്‌ഐപി പ്ലാന്‍ എന്ന് കമ്പനി അറിയിച്ചു.

യോനോ പോലുള്ള ജനപ്രിയ പ്ലാറ്റ്ഫോമുകളിലെ ലഭ്യത നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപങ്ങള്‍ എളുപ്പത്തില്‍ ആക്സസ് ചെയ്യാനും കൈകാര്യം ചെയ്യാനും കഴിയുമെന്നും കമ്പനി അവകാശപ്പെടുന്നു. ജനുവരിയില്‍, ഒരു കണ്‍സള്‍ട്ടേഷന്‍ പേപ്പറിലാണ് സെബി 250 രൂപയുടെ എസ്ഐപികളെക്കുറിച്ച് പരാമര്‍ശിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT