ഫയല്‍ ചിത്രം 
Business

നിങ്ങള്‍ക്ക് എസ്ബിഐ നെറ്റ് ബാങ്കിങ് ഉണ്ടോ?, ഓണ്‍ലൈനായി എളുപ്പം ചെയ്യാം; ചെയ്യേണ്ടത് ഇത്രമാത്രം 

ശാഖയില്‍ പോകാതെ തന്നെ ഓണ്‍ലൈനായി എളുപ്പത്തില്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് നെറ്റ് ബാങ്കിങ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ശാഖയില്‍ പോകാതെ തന്നെ ഓണ്‍ലൈനായി എളുപ്പത്തില്‍ എസ്ബിഐ ഉപഭോക്താക്കള്‍ക്ക് നെറ്റ് ബാങ്കിങ് രജിസ്‌ട്രേഷന്‍ നടത്താവുന്നതാണ്. മൊബൈല്‍ വഴിയോ ഡെസ്‌ക് ടോപ്പ് വഴിയോ ഇത് ചെയ്യാവുന്നതാണ്.

നെറ്റ് ബാങ്കിങ് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയാല്‍ അക്കൗണ്ട് ബാലന്‍സ്, മണി ട്രാന്‍സ്ഫര്‍, എടിഎം കാര്‍ഡ് ആക്ടിവേഷന്‍ തുടങ്ങി വിവിധ സേവനങ്ങള്‍ എളുപ്പത്തില്‍ ഇടപാടുകാര്‍ക്ക് നിര്‍വഹിക്കാന്‍ സാധിക്കും. നെറ്റ് ബാങ്കിങ് രജിസ്‌ട്രേഷന്‍ നടത്തുന്ന വിധം ചുവടെ:

എസ്ബിഐ വെബ് പോര്‍ട്ടല്‍ സന്ദര്‍ശിക്കുക (https://retail.onlinesbi.sbi/retail/login.htm.)

പേഴ്‌സണ്‍ ബാങ്കിങ് സെക്ഷന്‍ തെരഞ്ഞെടുക്കുക

‘Continue To Login’ ല്‍ ക്ലിക്ക് ചെയ്യുക


ന്യൂ യൂസറില്‍ ക്ലിക്ക് ചെയ്യുക


ന്യൂ യൂസര്‍ രജിസ്‌ട്രേഷന്‍ തെരഞ്ഞെടുക്കുക

രജിസ്‌ട്രേഷന്‍ പേജ് പൂരിപ്പിക്കുക

എസ്ബിഐ അക്കൗണ്ട് നമ്പര്‍, സിഐഎഫ് നമ്പര്‍, ബ്രാഞ്ച് കോഡ്, രാജ്യം, രജിസ്‌റ്റേര്‍ഡ് മൊബൈല്‍ നമ്പര്‍, ക്യാപ്ച കോഡ് എന്നിവ നല്‍കണം

ഫുള്‍ ട്രാന്‍സാക്ഷന്‍ റൈറ്റ് തെരഞ്ഞെടുത്ത് 'ഐ എഗ്രി' എന്നതില്‍ ക്ലിക്ക് ചെയ്ത ശേഷം സബ്മിറ്റില്‍ അമര്‍ത്തണം

മൊബൈല്‍ നമ്പറില്‍ വരുന്ന ഒടിപി നല്‍കി കണ്‍ഫോം നല്‍കണം

‘I have my ATM card’, ‘I do not have my ATM card’ എന്നിങ്ങനെ രണ്ടു ഓപ്ഷനുകള്‍ വരും. ഇതില്‍ I have my ATM card തെരഞ്ഞെടുത്ത് എടിഎം കാര്‍ഡ് വിശദാംശങ്ങള്‍ നല്‍കണം. എടിഎം കാര്‍ഡ് ഉപയോഗിച്ച് മാത്രമേ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കൂ. അല്ലാത്തപക്ഷം ബാങ്കിന്റെ ശാഖയില്‍ പോകേണ്ടി വരും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

'അഭിമാനത്തോടെ രക്തസാക്ഷിത്വം വരിച്ചു', അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാൻ

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

SCROLL FOR NEXT