'മലയാളികള്‍ക്കുള്ള സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്'; ജയിലര്‍ 2 വിവാദത്തില്‍ ആന്റണി പെരുമ്പാവൂര്‍; വെട്ടിമാറ്റലില്‍ മോഹന്‍ലാലും കലിപ്പില്‍?

മോഹന്‍ലാലിന്റെ കഥാപാത്രത്തിന് പ്രതീക്ഷിച്ചതിലും സ്‌ക്രീന്‍ ടൈം കുറവായിരുന്നു
Antony Perumbavoor
Antony Perumbavoor
Updated on: 
1 min read

ആരാധകര്‍ കാത്തിരുന്ന ചിത്രമായിരുന്നു ജയിലര്‍ 2. രജനികാന്ത് നായകനായെത്തിയ നെല്‍സണ്‍ ദിലീപ് കുമാര്‍ ചിത്രത്തിനായി മലയാളികളും ആവേശത്തോടെയാണ് കാത്തിരുന്നത്. മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചുള്ള പ്രതീക്ഷകളായിരുന്നു അതിന് കാരണം. ആദ്യ ഭാഗത്തില്‍ അതിഥി വേഷത്തിലെത്തി മോഹന്‍ലാല്‍ കയ്യടി നേടിയിരുന്നു. രണ്ടാം ഭാഗത്തില്‍ അതുക്കും മേലെയുള്ളൊരു മോഹന്‍ലാലിനെയായിരുന്നു ആരാധകര്‍ പ്രതീക്ഷിച്ചിരുന്നത്.

എന്നാല്‍ സിനിമ പുറത്തിറങ്ങിയപ്പോള്‍ മോഹന്‍ലാല്‍ ആരാധകര്‍ക്ക് ബാക്കിയായത് നിരാശയായിരുന്നു. മോഹന്‍ലാലിന്റെ കഥാപാത്രത്തിന് പ്രതീക്ഷിച്ചതിലും കുറവായിരുന്നു സ്‌ക്രീന്‍ ടൈം. ട്രെയിലറില്‍ കാണിച്ച പല രംഗങ്ങളും ചിത്രത്തില്‍ ഉണ്ടായിരുന്നില്ല. ഇതോടെ സോഷ്യല്‍ മീഡിയയാകെ ഇളകി മറിഞ്ഞു. മോഹന്‍ലാല്‍ ആരാധകരില്‍ കടുത്ത വിമര്‍ശനങ്ങളാണ് ചിത്രത്തിന്റെ സംവിധായകനടക്കം നേരിട്ടത്.

ഇതിനിടെ സംഭവത്തില്‍ പ്രതികരിക്കുകയാണ് നിര്‍മാതാവും മോഹന്‍ലാലിന്റെ സന്തത സഹചാരിയായുമായ ആന്റണി പെരുമ്പാവൂര്‍. ആരാധകരെ പോലെ തന്നെ തങ്ങളും മോഹന്‍ലാലിന്റെ രംഗങ്ങള്‍ വെട്ടിമാറ്റിയതില്‍ നിരാശരാണെന്ന് വ്യക്താക്കുന്നതായിരുന്നു ആന്റണിയുടെ വാക്കുകള്‍. കഴിഞ്ഞ ദിവസം ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു ആന്റണി.

ജയിലര്‍ 2വിലെ മോഹന്‍ലാലിന്റെ രംഗങ്ങള്‍ വെട്ടിമാറ്റിയതിനെക്കുറിച്ച് മാധ്യമ പ്രവര്‍ത്തകന്‍ ചോദിച്ചപ്പോള്‍ 'അത് മലയാളികള്‍ക്ക് സന്തോഷമുള്ള കാര്യമല്ലല്ലോ. ആ സന്തോഷമില്ലായ്മ ഞങ്ങള്‍ക്കുമുണ്ട്' എന്നായിരുന്നു ആന്റണി പറഞ്ഞത്. ആന്റണിയുടെ പ്രതികരണം പുറത്തു വന്നതോടെ രംഗങ്ങള്‍ നീക്കം ചെയ്തതില്‍ മോഹന്‍ലാലും അദ്ദേഹത്തിന്റെ ടീമും നിരാശരാണെന്ന് സോഷ്യല്‍ മീഡിയയുടെ വിലയിരുത്തല്‍.

നേരത്തെ മോഹന്‍ലാല്‍ ജയിലര്‍ 2വിന്റെ പോസ്റ്ററുകളും മറ്റും പങ്കുവെക്കാതിരുന്നതും ചര്‍ച്ചയായിരുന്നു. തന്റെ രംഗങ്ങള്‍ വെട്ടിമാറ്റപ്പെട്ടതില്‍ മോഹന്‍ലാല്‍ നിരാശനാണ് അതിനാലാണ് ചിത്രത്തെ പ്രൊമോട്ട് ചെയ്യാതിരുന്നതെന്നുമാണ് സോഷ്യല്‍ മീഡിയയുടെ നിഗമനം. സംവിധായകന്‍ നെല്‍സണ്‍ ദിലീപ്കുമാറിന്റെ അടക്കം പേജുകളില്‍ മോഹന്‍ലാല്‍ ആരാധകര്‍ കടുത്ത പ്രതിഷേധവുമായെത്തിയിരുന്നു.

Summary

Antony Perumbavoor expresses his displeasure in Jailer 2 scenes being chopped off.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER